കൊച്ചി: നടിയുടെ പീഡന പരാതിയില്‍ അഡ്വ. വി.എസ്.ചന്ദ്രശേഖരന് ഉപാധികളോടെ മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന ചന്ദ്രശേഖരനെതിരെ കേസെടുത്തത്. നടിയുടെ ലൈംഗികാതിക്രമണ പരാതിയെ തുടർന്ന് അദ്ദേഹം പാർട്ടി ചുമതലകൾ രാജിവെച്ചിരുന്നു.
കെപിസിസി നിയമ സഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് രാജിവെച്ചത്.