കൊച്ചി: നടിക്കെതിരേ നടന്ന അതിക്രമം ചോദ്യംചെയ്തതിനെത്തുടർന്ന് തന്നെ സിനിമയിൽനിന്ന് വിലക്കിയെന്ന് സംവിധായിക. സംവിധായിക സൗമ്യ സദാനന്ദൻ ആണ് ആരോപണവുമായി രംഗത്തെത്തിയത്.
പുതിയ പ്രൊജക്ടുകളുമായി വനിതാ നിര്‍മാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഹേമ കമ്മിറ്റിക്ക് മുന്പിൽ ഇതെല്ലാം വെളിപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം തന്റെ പുഞ്ചിരി തിരികെ തന്നതിന് ജസ്റ്റിസ് ഹേമക്ക് നന്ദി എന്നും സംവിധായിക ഫേസ്ബുക്കിൽ കുറിച്ചു.
ആദ്യ സിനിമയ്ക്ക് ശേഷം മറ്റു പ്രൊജക്ടുകളുമായി നിര്‍മാതാക്കള്‍ സഹകരിച്ചില്ല. താൻ കലാമൂല്യമുള്ള സിനിമയാണ് ചെയ്യുന്നതെന്ന് അവർ കരുതി. അവർക്ക് വേണ്ടത് ബ്ലോക്ക് ബസ്റ്ററായിരുന്നു.
ഒരു നടിക്ക് പണം വാഗ്ദാനംചെയ്ത് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു. അത് താൻ ചോദ്യംചെയ്തു. സിനിമയിലെ 'നല്ല ആണ്‍കുട്ടികള്‍ക്ക്' പോലും മറ്റൊരു മുഖമുണ്ടെന്നും അവർ പറഞ്ഞു.