കണ്ണൂര്‍: ഉളിക്കല്‍ ടൗണില്‍ കാട്ടാന ഇറങ്ങിയ വഴിയില്‍ മൃതദേഹം കണ്ടെത്തി. അത്രശേരി സ്വദേശി ജോസ് ആണ് മരിച്ചത്. കമിഴ്ന്ന് കിടക്കുന്ന നിലയില്‍ കൈ അറ്റ നിലയിലായിരുന്നു മൃതദേഹം.
ബുധനാഴ്ച ആന ഓടിയ വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റ് മരിച്ചതാകാമെന്നാണ് സംശയം. വനാതിര്‍ത്തിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയായുള്ള ഉളിക്കലില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയാണ് കാട്ടാന എത്തിയത്.
ബുധനാഴ്ച രാവിലെ വിറളിപിടിച്ച് ആന പരക്കം പാഞ്ഞത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഒരു പകല്‍ മുഴുവന്‍ നീണ്ടു നിന്ന ശ്രമത്തിനൊടുവിലാണ് കര്‍ണാടക വനത്തിലേക്ക് ആനയെ കയറ്റിവിട്ടത്.
ആന ഓടിയ വഴിയില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.