കൊച്ചി: ക്രിമിനൽ കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് റദ്ദാക്കപ്പെട്ട ലോക്സഭാംഗത്വം അനുകൂല വിധി ലഭിച്ചിട്ടും പുനഃസ്ഥാപിച്ചില്ലെന്ന് കാട്ടി ലക്ഷ്വദീപ് എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകി.
തന്റെ എംപി സ്ഥാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ലോക്സഭാ സെക്രട്ടറിയേറ്റ് മനഃപൂർവം വൈകിപ്പിക്കുന്നുവെന്ന് ഫൈസൽ ഹർജിയിൽ ആരോപിക്കുന്നുണ്ട്.