മ​ണ്ണാ​ർ​ക്കാ​ട് ഫൊ​റോ​ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​നു തു​ട​ക്കം
Tuesday, June 25, 2024 12:14 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പെ​രി​മ്പ​ടാ​രി ഹോ​ളി സ്പി​രി​റ്റ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ജൂ​ബി​ലി തി​രി തെ​ളി​യി​ച്ച് തു​ട​ക്കം​കു​റി​ച്ചു.

ഫൊ​റോ​ന വി​കാ​രി ഫാ. ​രാ​ജു പു​ളി​ക്ക​ത്താ​ഴെ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​മെ​ൽ​ജോ ചി​റ​മേ​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​ൺ ജേ​ക്ക​ബ് ഇ​ര​ട്ടേ​പ​റ​മ്പി​ൽ, വി​ൽ​സ​ൺ ആ​ലും​മൂ​ട്ടി​ൽ, ജൂ​ബി​ലി ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജോ​സ് വാ​ക​ശ്ശേ​രി, ജൂ​ബി​ലി ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, ഇ​ട​വ​ക സം​ഘ​ട​ന പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.