മുനന്പം: ഐക്യദാർഢ്യവുമായി കത്തോലിക്ക കോണ്ഗ്രസ്
1477849
Sunday, November 10, 2024 3:27 AM IST
പുത്തൻപീടിക: മുനന്പം വിഷയത്തിൽ സർക്കാർ അലംഭാവം ഒഴിവാക്കണമെന്നും പ്രദേശവാസികളുടെ ആശങ്കയ്ക്ക് അറുതിവരുത്തണമെന്നും നിയമാനുസൃതമായി 610 കുടുംബങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഭൂമി വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉപേക്ഷിക്കാനും അവരുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കാനും വഖഫ് ബോർഡിനു സർക്കാർ നിർദേശം നൽകണമെന്നും കത്തോലിക്ക കോണ്ഗ്രസ് പുത്തൻപീടിക യൂണിറ്റ് നടത്തിയ മുനന്പം ഐക്യദാർഢ്യസദസ് ആവശ്യപ്പെട്ടു.
ഡയറക്ടർ ഫാ. ജോസഫ് മുരിങ്ങാത്തേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോബിഷ് പാണ്ടിയാമാക്കൽ, സെക്രട്ടറി സി.എൽ. ജോബി, ട്രഷറർ ലൂയീസ് താണിക്കൽ, കൈക്കാരൻ ആൽഡ്രിൻ ജോസ്, മാതൃവേദി പ്രസിഡന്റ് ഷാലി ഫ്രാൻസിസ്, കുടുംബകൂട്ടായ്മ കേന്ദ്രസമിതി സെക്രട്ടറി ഫ്രാങ്കോ ജേക്കബ് എന്നിവർ പ്രസംഗിച്ചു.
ചൂണ്ടൽ: കുടിയിറക്കൽ ഭീഷണി നേരിടുന്ന മുനമ്പം നിവാസികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തോലിക്ക കോൺഗ്രസ് അഗ്നിജ്വാല തെളിയിച്ചു.
ചൂണ്ടൽ സാൻതോം ദേവാലയത്തിൽ നടന്ന ഐക്യദാർഢ്യ യോഗം വികാരി ഫാ. സനോജ് അറങ്ങാശേരി ഉദ്ഘാടനം ചെയ്തു. ഫോറോന പ്രസിഡന്റ്് സെബാസ്റ്റ്യൻ ചൂണ്ടൽ അധ്യക്ഷത വഹിച്ചു. ഫിലിപ്പ് മാറോക്കി, സി.എഫ്. ജോസ്, പി.വി. സാബു എന്നിവർ പ്രസംഗിച്ചു.