സർക്കാർ ആശുപത്രിയിൽ ഡോക്ടർക്കായി ഒപ്പുശേഖരണം
1477842
Sunday, November 10, 2024 3:26 AM IST
മാള: കെ. കരുണാകരൻ സ്മാരക കുടുംബാരോഗ്യകേന്ദ്രത്തിൽ കുട്ടികളുടെ ഡോക്ടർ, ഗൈനക്കോളജിസ്റ്റ്, സ്ഥിരം രാത്രകാല ഡോക്ടർ, അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുക എന്നീ ആവശ്യങ്ങൾ സർക്കാരിനു സമർപ്പിക്കുന്നതിനായി ഒപ്പുശേഖരണം നടത്തി.
വിനോദ് വിതയത്തിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി മാള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോഷി പെരേപ്പാടൻ ഉദ്ഘാടനം നിർവഹിച്ചു. വരുംദിവസങ്ങളിൽ വീടുകൾകയറി ഒപ്പുകൾശേഖരിച്ച് സർക്കാരിന് സമർപ്പിക്കും. കെ.വി. അപ്പുക്കുട്ടൻ, അഡ്വ.ജി. കിഷോർകുമാർ, വിത്സൺ കാഞ്ഞൂത്തറ എന്നിവർ സംസാരിച്ചു.