കൊ​ര​ട്ടി: ക​ട്ട​പ്പു​റം ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​നെ​സ് കേ​ന്ദ്ര​ത്തി​ൽ വ​നി​ത ഫി​റ്റ്ന​സ് സെ​ന്‍റ​ർ തു​റ​ന്നു. ജി​ല്ലാ ​പ​ഞ്ചാ​യ​ത്ത് അം​ഗം ലീ​ല സു​ബ്ര​ഹ്മ​ണ്യ​ന്‍റെ ശ്ര​മ​ഫ​ല​മാ​യി ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു അ​ഞ്ചു​ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും സാ​മ​ഗ്രി​ക​ളും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു ഫി​റ്റ്നെ​സ് സെ​ന്‍റ​റു​ക​ൾ സ​ജ്ജ​മാ​യി. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എം. അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു ക​ണ്ട​രു​മ​ഠ​ത്തി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ലീ​ല സു​ബ്ര​മ​ണ്യ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ഷാ​ജി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ കെ.​ആ​ർ. സു​മേ​ഷ്, കു​മാ​രി ബാ​ല​ൻ, നൈ​നു റി​ച്ചു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​ജോ​യ് പെ​രേ​പ്പാ​ട​ൻ, ബി​ജി സു​രേ​ഷ്, വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി, വ​ർ​ഗീ​സ് ത​ച്ചു​പ​റ​മ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.