ചേ​ല​ക്ക​ര: ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​നും കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും യു​ഡി​എ​ഫ് വി​ജ​യി​ക്ക​ണ​മെ​ന്ന് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഇ​ന്ത്യ​ൻ ലോ​യേ​ഴ്സ് കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ്ര​ചാ​ര​ണജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​യേ​ഴ്സ് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ​അ​ഡ്വ. പി.​കെ. അ​ബ്ദു​ൾ റ​ഹ്‌മാൻ ​അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു.

കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ ടി.​എ​ൻ. പ്ര​താ​പ​ൻ, ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം. നി​യാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.