ഇരുനിലംകോട് സ്കന്ദ ഷഷ്ഠി ഭക്തിസാന്ദ്രമായി
1467487
Friday, November 8, 2024 6:46 AM IST
വടക്കാഞ്ചേരി: ഇരുന്നിലംകോട് മഹാദേവ ക്ഷേത്രം സ്കന്ദ ഷഷ്ഠി ആഘോഷം ഭക്തിസാന്ദ്രമായി.
ഇന്നലെ പുലർച്ചെ മുതൽ ക്ഷേത്രത്തിൽ നടന്ന വിവിധ പൂജകൾക്കു ശേഷം ക്ഷേത്രസമിതിയുടെ കാവടി അഭിഷേകം, 8.30ന് ദേവിയമ്മ സുബ്രഹ്മണ്യ കോവിൽ വക കാവടി അഭിഷേകം എന്നിവ നടന്നു. ഉച്ചയ്ക്ക് ഒരുമണി മുതൽ വിവിധ കാവടി സംഘങ്ങളുടെ കാവടി അഭിഷേകങ്ങൾ ക്ഷേത്രത്തിൽ എത്തി.
വരവൂർ, ഇരുന്നിലംകോട് ശ്രീ നാരായണ, കളരിക്കൽ, സമന്വയ, കാഞ്ഞിരശേരി തെക്കേക്കര, കാഞ്ഞിരശേരി വടക്കേക്കര, കണ്ണംപാറ കടമാംകുളങ്ങര, എസ് എൻ നഗർ, മുള്ളൂർക്കര തെക്കേക്കര, കുറുമ്പലശേരി തേവർപട എന്നീ കാവടി സംഘങ്ങളാണ് ഇത്തവണ ഷഷ്ഠി ആഘോഷത്തിൽ പങ്കെടുത്തത്.
ഓരോ കാവടി സംഘങ്ങൾ ക്കും ക്ഷേത്ര സന്നിധിയിൽ 20 മിനിറ്റ് സമയം വീതമാണ് അഭിഷേ കത്തിനായി അനുവദിച്ചത്. വൈകിട്ട് നൃത്തസംഗീത നാടകവും അരങ്ങേറി. ഷഷ്ഠിആഘോഷത്തിൽ പങ്കെടുക്കാൻ ക്ഷേത്രത്തിൽ എത്തുന്ന മുഴുവൻ ഭക്തർക്കും ഉച്ചയ്ക്ക് അന്ന ദാനം ഒരുക്കിയിരുന്നു. അന്നദാനത്തിന്റെ ഉദ്ഘാടനം പാലിയം ഗ്രൂപ്പ് ദേവസ്വം മാനേജർ പാലിയത്ത് വേണുഗോപാലൻ നിർവഹിച്ചു.