മരത്തിൽനിന്ന് വീണ് ഗൃഹനാഥൻ മരിച്ചു
1467300
Thursday, November 7, 2024 11:10 PM IST
എരവിമംഗലം: മരത്തിൽ നിന്നു വീണ് ഗൃഹനാഥൻ മരിച്ചു. എരവിമംഗലം സ്വദേശി മഠത്തുംപടി റപ്പായി മകൻ ജോണി(69) ആണ് മരിച്ചത്.
വീട്ടുപറമ്പിലെ പ്ലാവിൽ ചക്കയിടാൻ കയറുന്നതിനിടെ കാൽ വഴുതി താഴെ വീഴുകയായിരുന്നു. ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: റൂബി. മക്കൾ: റിനി, അനിമോൾ. മരുമക്കൾ: ബിജു, അനീഷ്. സംസ്കാരം പിന്നീട്.