കോതമംഗലം: സുവർണ ജൂബിലി ആഘോഷിക്കുന്ന വടാട്ടുപാറ പൊയ്ക ഗവ. ഹൈസ്കൂളിൽ മുൻ അധ്യാപകരും അനധ്യാപകരും സ്നേഹ സമ്മാനവുമായി സ്കൂളിലെത്തി. ഒരു ലക്ഷം രൂപയോളം വിലവരുന്ന സ്നേഹ സമ്മാനമാണ് മുൻഗാമികൾ വിദ്യാലയത്തിന് സമ്മാനിച്ചത്.
സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് ആവശ്യമായ കസേരകൾ, കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്ന വാട്ടർ പ്യൂരി ഫെയർ, സ്പീച്ചിംഗ് ടേബിൾ തുടങ്ങിയ ഉപകരണങ്ങളാണ് വിദ്യാലയത്തിന് സമ്മാനിച്ചത്.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജയിംസ് കോറന്പേൽ, വാർഡംഗം എൽദോസ് ബേബി, പ്രധാനാധ്യാപകൻ മുഹമ്മദ് ഇഖ്ബാൽ, പിടിഎ പ്രസിഡന്റ് ഡി. സജിമോൻ, സീനിയർ അസിസ്റ്റന്റ് മിനി എന്നിവർ സ്നേഹ സമ്മാനം ഏറ്റുവാങ്ങി.
മുൻ അധ്യാപകരായ ശാന്ത പി. അയ്യപ്പൻ, സുലോചന, അജിത്, സരോജിനി, മേരിക്കുട്ടി, ചന്ദ്രിക, ഷൈനി, ശ്യാമള, ബിന്ദു എന്നിവർ നേതൃത്വം നൽകി.