കോ​ടി​യി​ല്‍ കി​ടു​വാ​കും ജി​ല്ല​യി​ലെ റോ​ഡു​ക​ള്‍
Saturday, June 15, 2024 4:58 AM IST
കൊ​ച്ചി: റോ​ഡു​ക​ളു​ടെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന​ട​ക്കം ജി​ല്ല​യി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്ക് ഭ​ര​ണാ​നു​മ​തി. 313 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി​യാ​ണ് ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്.

ഇ​തി​ല്‍ 117 റോ​ഡു​ക​ളു​ടെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന് 269.19 കോ​ടി രൂ​പ​യും ര​ണ്ടു ന​ട​പ്പാ​ല​ങ്ങ​ള്‍​ക്ക് 7.12 കോ​ടി രൂ​പ​യും 19 കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് 37 കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്. റോ​ഡു​ക​ള്‍ ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കും ന​വീ​ക​ര​ണ​ത്തി​നു​മാ​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

റോ​ഡു​ക​ളും അ​നു​വ​ദി​ച്ച പ​ണ​വും

പി​റ​വ​ത്തെ കാ​ഞ്ഞി​ര​മ​റ്റം പൂ​ത്തോ​ട്ട റോ​ഡി​നു മൂ​ന്നു​കോ​ടി രൂ​പ, അ​ങ്ക​മാ​ലി​യി​ലെ വേ​ങ്ങൂ​ര്‍ കി​ട​ങ്ങൂ​ര്‍ റോ​ഡി​നു 3.50 കോ​ടി, കൊ​ച്ചി മൗ​ലാ​നാ ആ​സാ​ദ് റോ​ഡ് ഡ്രെ​യി​നേ​ജും ഫു​ട്ട്പാ​ത്തും ഉ​ള്‍​പ്പെ​ടെ ന​വീ​ക​ര​ണ​ത്തി​ന് ഒ​രു കോ​ടി, ഗു​ജ​റാ​ത്തി റോ​ഡ് ഡ്രെ​യി​നേ​ജും ഫു​ട്ട്പാ​ത്തും ഉ​ള്‍​പ്പെ​ടെ ന​ന്നാ​ക്കാ​ന്‍ 80 ല​ക്ഷം, തൃ​പ്പൂ​ണി​ത്തു​റ മി​നി ബൈ ​പാ​സ് ബി​എം ആ​ന്‍​ഡ് ബി​സി നി​ല​വാ​ര​ത്തി​ല്‍ ന​വീ​ക​ര​ണ​ത്തി​ന് 1.50 കോ​ടി.

കു​ണ്ട​ന്നൂ​ര്‍ ചി​ല​വ​ന്നൂ​ര്‍ റോ​ഡ് ബി​എം ആ​ന്‍​ഡ് ബി​സി നി​ല​വാ​ര​ത്തി​ല്‍ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ 1.50 കോ​ടി, കൊ​ച്ചി കൊ​ച്ചു​പ​ള്ളി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ഒ​രു കോ​ടി, കൊ​ച്ചി ന​മ്പ്യാ​പു​രം റോ​ഡ് ന​ന്നാ​ക്കാ​ന്‍ ഒ​രു കോ​ടി, ചേ​പ്പ​നം ചാ​ത്ത​മ്മ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 1.50 കോ​ടി.

ഇ​ട​പ്പ​ള്ളി മൂ​വാ​റ്റു​പു​ഴ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ഒ​രു​കോ​ടി, പേ​ര​ണ്ടൂ​ര്‍ ലാ​ന്‍​ഡിം​ഗ് റോ​ഡും ഡ്രെ​യി​നേ​ജും 50 ല​ക്ഷം, എ​ന്‍​ജി​ഒ ക്വാ​ര്‍​ട്ടേ​ഴ്‌​സ് ബി​എം​സി റോ​ഡ് റോ​ഡ് ടാ​റിം​ഗി​നു ഒ​രു കോ​ടി, ഇ​ട​ച്ചി​റ വാ​യ​ന​ശാ​ല റോ​ഡ്‌​ന​ന്നാ​ക്കാ​ന്‍ 1.50 കോ​ടി.
എ.​പി. വ​ര്‍​ക്കി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 50 ല​ക്ഷം, മാ​പ്രാ​ണം നി​ലം​പ​തി​ഞ്ഞി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ റോ​ഡ് ടാ​റിം​ഗി​ന് 1.50 കോ​ടി, തൃ​പ്പൂ​ണി​ത്തു​റ ഓ​ള്‍​ഡ് എ​ന്‍​എ​ച്ചി​നാ​യി 4 കോ​ടി, തോ​പ്പും​പ​ടി ജം​ഗ്ഷ​നി​ല്‍ ട്രാ​ഫി​ക് ഡി​വൈ​ഡ​റു​ക​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ 50 ല​ക്ഷം, പെ​രു​മ്പാ​വൂ​ര്‍ ന​മ്പി​ള്ളി തോ​ട്ടു​വ റോ​ഡ് ന​ന്നാ​ക്കാ​ന്‍ അ​ഞ്ചു കോ​ടി.

പ​ട്ടി​മ​റ്റം പ​ള്ളി​ക്ക​ര റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് മൂ​ന്നു​കോ​ടി, കോ​ത​മം​ഗ​ലം തൃ​ക്കാ​രി​യൂ​ര്‍ നാ​ടു​കാ​ണി റോ​ഡ് മെ​ച്ച​പ്പെ​ടു​ത്ത​ല്‍, ക​ല്‍​വെ​ര്‍​ട്ട് നി​ർ​മാ​ണം, എ​സ്എ​ന്‍​ഡി​പി ക​വ​ല കു​ഞ്ഞു​തൊ​മ്മ​ന്‍ റോ​ഡ് ന​വീ​ക​ര​ണം എ​ന്നി​വ​യ്ക്കാ​യി അ​ഞ്ചു​കോ​ടി.

മൂ​വാ​റ്റു​പു​ഴ​യി​ലെ വാ​ഴ​ക്കു​ളം അ​രീ​ക്കു​ഴ റോ​ഡ് മെ​ച്ച​പ്പെ​ടു​ത്താ​ന്‍ 2.6 കോ​ടി, കോ​ത​മം​ഗ​ലം വാ​ഴ​ക്കു​ളം റോ​ഡി​നും കോ​ഴി​പ്പി​ള്ളി അ​ടി​വാ​ട് മാ​ര്‍​ക്ക​റ്റ് റോ​ഡി​നു​മാ​യി അ​ഞ്ചു​കോ​ടി, പി​റ​വ​ത്തെ മ​രി​ക കോ​ഴി​പ്പി​ള്ളി റോ​ഡി​നും മ​രി​ക വ​ഴി​ത്ത​ല ലി​ങ്ക് റോ​ഡി​നു​മാ​യി 2.49 കോ​ടി.

ഞാ​റ​ക്ക​ല്‍ റെ​സ്റ്റ് ഹൗ​സി​നു പു​തി​യ ബ്ലോ​ക്ക് മ​ന്ദി​ര​ത്തി​നാ​യി ഒ​ന്ന​ര കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു.