ട്യൂ​ഷ​ൻ ക​ഴി​ഞ്ഞിറ​ങ്ങി​യ കു​ട്ടി​ക​ളെ ത​ട്ടിക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മമെന്ന്
Saturday, June 15, 2024 4:42 AM IST
വ​രാ​പ്പു​ഴ: കോ​ട്ടു​വ​ള്ളി​യി​ൽ ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യ കു​ട്ടി​ക​ളെ ത​ട്ടിക്കൊണ്ടു​പോ​കാ​ൻ ശ്ര​മം. ഒ​മ്​നി​ ​വാ​നി​ൽ എ​ത്തി​യ മൂ​ന്നം​ഗ സം​ഘ​മാ​ണ് ത​ട്ടി കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​ത്. ര​ണ്ടു പേ​ർ വാ​നി​ലും ഒ​രാ​ൾ ബൈ​ക്കി​ലു​മാ​യി​ട്ടാ​ണ് എ​ത്തി​യ​ത്.

ബൈ​ക്കി​ൽ എ​ത്തി​യ ആ​ൾ ര​ണ്ടു ദി​വ​സം മു​ൻ​പ് കു​ട്ടി​ക​ളെ ക​ണ്ട് പേ​ര് ചോ​ദി​ച്ചി​രു​ന്നു. മി​ഠാ​യി വേ​ണോ എ​ന്നും ചോ​ദി​ച്ച ശേ​ഷം മ​ട​ങ്ങിയ ഇ​യാ​ൾ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി ഒ​രു കു​ട്ടി പ​റ​ഞ്ഞു.

സം​ഘമെത്തിയ ഒ​മ്നി വാ​ഹ​ന​ത്തി​ന് ന​മ്പ​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ല. കോ​ട്ടു​വ​ള്ളി ചെ​മ്മാ​യം പാ​ല​ത്തി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ട്യൂ​ഷ​ൻ സെ​ന്‍ററി​ൽ നി​ന്നും ഇ​റ​ങ്ങി​യ കു​ട്ടി​ക​ളെ തേ​ടി​യാ​ണ് ഇ​വ​ർ എ​ത്തി​യ​ത്. കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റ്റാ​ൻ ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ ഓ​ടി സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് ക​യ​റുകയായിരുന്നെന്ന് പറ‍യുന്നു.

കു​ട്ടി​ക​ളെ ത​ട്ടി കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം ന​ട​ന്ന​തോ​ടെ ഇ​ന്ന​ലെ നി​ര​വ​ധി മാ​താ​പി​താ​ക്ക​ൾ എ​ത്തി​യാ​ണ് കു​ട്ടി​ക​ളെ കൂ​ട്ടി കൊ​ണ്ടു​പോ​യ​ത്.