വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ്‌​ലൈ​ൻ പൊ​ട്ടി; ക​പ്പ​ത്തോ​ട്ടം വെ​ള്ള​ത്തി​ൽ
Saturday, June 15, 2024 4:42 AM IST
ആ​ല​ങ്ങാ​ട്: കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി ക​പ്പ​ക്കൃ​ഷി വെ​ള്ള​ത്തി​ലാ​യി. കു​ന്നേ​ൽ പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള വാട്ട​ർ ടാ​ങ്കി​ൽ നി​ന്നു​ള്ള വി​ത​ര​ണ കു​ഴ​ൽ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ആ​ല​ങ്ങാ​ട് കു​ന്നേ​ൽ എ​ഴു​വ​ച്ചി​റ ഭാ​ഗ​ത്ത് ക​പ്പ​കൃ​ഷി ചെ​യ്ത സ്ഥ​ല​ത്തേ​ക്ക് വെ​ള്ളം പൊ​ട്ടി ഒ​ഴി​ക്കി​യ​തി​നാ​ൽ ക​പ്പ മു​ഴു​വ​ൻ വെ​ള്ളം ക​യ​റി ന​ശി​ച്ചു.

ര​ണ്ട് ആ​ഴ്ച മു​ന്പ് ഈ ​സ്ഥ​ല​ത്ത് ജ​ല​വി​ത​ര​ണ കു​ഴ​ൽ പൊ​ട്ടി ക​പ്പ​ത്തോ​ട്ട​ത്തി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു. 50,000 രൂ​പ വി​ല​യു​ള്ള ക​പ്പ കൃ​ഷി​യാ​ണ് വെ​ള്ളം ക​യ​റി ന​ശി​ച്ച​ത്. കൊ​ടു​വ​ഴ​ങ്ങ സ്വ​ദേ​ശി പ​വി​ത്ര​ൻ ക​ർ​ഷ​ക​ൻ​റെ ക​പ്പ കൃ​ഷി​യാ​ണ് കു​ടി​വെ​ള്ളം ക​യ​റി ന​ശി​ച്ച​ത്.

കു​ന്നേ​ൽ പ​ള്ളി, എ​ഴു​വ​ച്ചി​റ, തി​രു​വാ​ലൂ​ർ, തു​രു​ത്ത് എ​ന്നി മേ​ഖ​ല​ക​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​വു​ക​യും, ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം മാ​ത്ര​മേ വെ​ള്ളം എ​ത്തു​ന്നു​ള്ളൂ​വെ​ന്ന പ​രാ​തി​യും ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

വാ​ട്ട​ർ അ​ഥോ​രി​റ്റി​യു​ടെ ഈ ​അ​നാ​സ്ഥ കാ​ര​ണം ഉ​ണ്ടാ​യ ക​ർ​ഷ​ക​ന്‍റെ ന​ഷ്ടം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ, സ​ർ​ക്കാ​രോ ന​ൽ​ക​ണ​മെ​ന്ന് ക​ർ​ഷ​ക സം​ഘം ആ​ല​ങ്ങാ​ട് ഈ​സ്റ്റ് വി​ല്ലേ​ജ് സെ​ക്ര​ട്ട​റി കെ.​ആ​ർ. ബി​ജു ആ​വ​ശ്യ​പ്പെ​ടു​ക​യും കൃ​ഷി മ​ന്ത്രി, ജ​ല​വി​ഭ​വ വ​ക്കു​പ്പു​മ​ന്ത്രി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.