കെ.​എ. ആ​ഷ്നാ മോ​ൾ​ക്ക് സ്വീ​ക​ര​ണം
Friday, June 14, 2024 5:04 AM IST
മൂ​വാ​റ്റു​പു​ഴ : മ​ഹാ​രാ​ഷ്ട്ര നാ​ഗ്പൂ​രി​ൽ ന​ട​ന്ന ദേ​ശീ​യ പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ൽ ചാ​ന്പ്യ​ൻ ഓ​ഫ് ചാ​ന്പ്യ​ൻ​സ് പ​ട്ടം നേ​ടി ര​ണ്ട് സ്വ​ർ​ണ മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി​യ മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി കെ.​എ. ആ​ഷ്നാ മോ​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.

ബാ​ന്‍റ് മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ ഹോ​ളി മാ​ഗി പ​ള്ളി​യി​ൽ നി​ന്നാ​രം​ഭി​ച്ച സ്വീ​ക​ര​ണ റാ​ലി ന​ഗ​രം​ചു​റ്റി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ​മാ​പി​ച്ചു.

എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ച​ഗു​സ്തി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​എ​സ്. സു​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ആ​ഷ്നാ​മോ​ൾ​ക്ക് സ്കൂ​ൾ പു​ര​സ്കാ​രം ന​ൽ​കി. ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ വി​ഭാ​ഗ​ത്തി​ൽ ഗോ​ൾ​ഡും സി​ൽ​വ​റും നേ​ടി​യ എ​റ​ണാ​കു​ളം ജി​ല്ല പ​ഞ്ച​ഗു​സ്തി അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​റും നാ​ഷ​ണ​ൽ റ​ഫ​റി​യു​മാ​യ കെ.​എം. ബി​ജു,

ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് സ്വ​ർ​ണം വെ​ള്ളി മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കി​യ എ.​എം. മ​ധു, ആ​ഷ്ന​യു​ടെ പ​രി​ശീ​ല​ക​ൻ സു​രേ​ഷ് മാ​ധ​വ​ൻ എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ദേ​ശീ​യ പ​ഞ്ച​ഗു​സ്തി ചാ​ന്പ്യ​നും, ഫെ​സി ബ്യൂ​ട്ടി വേ​ൾ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​യു​മാ​യ ഫെ​സി മോ​ട്ടി വി​ജ​യി​ക​ൾ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി.

മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ പി​ആ​ർ​ഒ സി​ബി അ​ച്ചു​ത​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ആ​ന്‍റ​ണി പു​ത്ത​ൻ​ക​ളം, സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ഡോ. ​സോ​മി ജോ​ണ്‍, കെ.​കെ. ര​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.