ഭൂ​ത​ത്താ​ൻ​കെ​ട്ട് മി​നി ജ​ലവൈ​ദ്യു​ത പ​ദ്ധ​തി : പൂ​ർ​ത്തീ​ക​രണ​ത്തി​ന് കെ​എ​സ്ഇ​ബി മാ​ർ​ഗ​ങ്ങ​ൾ തേ​ടുന്നു: മ​ന്ത്രി
Friday, June 14, 2024 5:04 AM IST
കോ​ത​മം​ഗ​ലം : ഭൂ​ത​ത്താ​ൻ​കെ​ട്ട് മി​നി ജ​ല വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ല​ഭ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും ബാ​ക്കി ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​നും ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ റി​വേ​ഴ്സ് എ​ൻ​ജി​നീ​യ​റിം​ഗ് ന​ട​ത്തി പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ കെ​എ​സ്ഇ​ബി തേ​ടു​ന്ന​താ​യി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി​ട്ടാ​ണ് നി​യ​മ​സ​ഭ​യി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ചൈ​നീ​സ് സാ​ങ്കേ​തി​ക വി​ദ്യ​യാ​യി​ട്ടു​ള്ള ബ​ൾ​ബ് ടൈ​പ്പ് ട​ർ​ബൈ​ൻ പ്ര​കാ​രം കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി നി​ർ​മി​ക്കു​ന്ന പ​ദ്ധ​തി​യാ​യ ഭൂ​ത​ത്താ​ൻ​കെ​ട്ട് മി​നി ജ​ല വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണം അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​കു​ന്ന​കാ​ര്യം എം​എ​ൽ​എ സ​ഭ​യി​ൽ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

പ​ദ്ധ​തി​യു​ടെ അ​വ​ശേ​ഷി​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച് പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. 2014ലാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.