സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ട​ന്‍ ജോ​ജു ജോ​ര്‍​ജി​ന് പ​രി​ക്ക്
Friday, June 14, 2024 5:04 AM IST
കൊ​ച്ചി: പോ​ണ്ടി​ച്ചേ​രി​യി​ല്‍ സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ വീ​ണതിനെ തുടർന്ന് ന​ട​ന്‍ ജോ​ജു ജോ​ര്‍​ജി​ന് പ​രി​ക്കേറ്റു. മ​ണി​ര​ത്‌​നം സി​നി​മ​യാ​യ 'ത​ഗ്‌ ​ലൈ​ഫി​ൽ' ഹെ​ലി​കോ​പ്റ്റ​റി​ല്‍​നി​ന്ന് ചാ​ടു​ന്ന രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെയാണ് വീ​ണത്.

ഇ​ട​തു​പാ​ദ​ത്തിൽ എ​ല്ലി​ന് പൊ​ട്ട​ലു​ണ്ട്. ക​മ​ല്‍​ഹാ​സ​നും നാ​സ​റി​നുമൊപ്പം ഹെ​ലി​കോ​പ്റ്റ​റി​ല്‍​നി​ന്ന് ചാ​ടി ഇ​റ​ങ്ങു​മ്പോ​ഴായിരുന്നു അ​പ​ക​ടം. പ​രിക്കിനെ തുടർന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി ത​ന്നെ ജോ​ജു കൊ​ച്ചി​യി​ല്‍ മ​ട​ങ്ങി​യെ​ത്തി.