മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​നെ​തി​രാ​യ പീ​ഡ​ന​ക്കേ​സ്; വി​ചാ​ര​ണ നി​ര്‍​ത്തി​വയ്​ക്കാ​ന്‍ നി​ര്‍​ദേ​ശം
Friday, June 14, 2024 4:49 AM IST
കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സ് പ്ര​തി മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​നെ​തി​രെ ജീ​വ​ന​ക്കാ​രി ന​ല്‍​കി​യ ര​ണ്ടാം പീ​ഡ​ന​ക്കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വയ്​ക്കാ​ന്‍ ഹൈ​കോ​ട​തി നി​ര്‍​ദേ​ശം. ജീ​വ​ന​ക്കാ​രി ന​ല്‍​കി​യ ആ​ദ്യ പീ​ഡ​ന പ​രാ​തി​യി​ല്‍ മോ​ണ്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ കോ​ട​തി ശി​ക്ഷി​ച്ചി​രു​ന്നു.

പോ​സ്‌​കോ ഒ​ഴി​കെ​യു​ള്ള വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മു​ള്ള കേ​സു​ക​ളു​ടെ ര​ണ്ടാം വി​ചാ​ര​ണ നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി മോ​ന്‍​സ​ണ്‍ ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​ണ് സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. ഹ​ര്‍​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന ജൂ​ലൈ നാ​ലു​വ​രെ വി​ചാ​ര​ണ നി​ര്‍​ത്തിവയ്​ക്കാ​നാ​ണ് നി​ര്‍​ദേ​ശം.

ജീ​വ​ന​ക്കാ​രി ആ​ദ്യം കൊ​ടു​ത്ത പീ​ഡ​ന​ക്കേ​സി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​നാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ശേ​ഷം പീ​ഡി​പ്പി​ച്ചു എ​ന്ന് ആ​രോ​പി​ച്ച് അ​തേ പെ​ണ്‍​കു​ട്ടി വീ​ണ്ടും ന​ല്‍​കി​യ പ​രാ​തി​യി​ലെ കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്.