ലോ​റി​യി​ൽ നി​ന്നും ത​ടി റോ​ഡി​ൽ വീ​ണു: ബൈ​ക്ക് യാ​ത്രി​ക​ൻ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
Thursday, June 13, 2024 4:54 AM IST
മ​ര​ട്: മ​ര​ത്ത​ടി​ക​ൾ ക​യ​റ്റി​പ്പോ​യ ലോ​റി​യി​ൽ നി​ന്നും ത​ടി റോ​ഡി​ൽ വീ​ണു. ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു. ദേ​ശീ​യപാ​ത​യി​ൽ കു​ണ്ട​ന്നൂ​ർ ജം​ഗ്ഷ​ന​ടു​ത്ത് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 2.30നാ​യി​രു​ന്നു സം​ഭ​വം.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്നും പെ​രു​മ്പാ​വൂ​രി​ലെ പ്ലൈ​വു​ഡ് ക​മ്പ​നി​യി​ലേ​ക്ക് ആ​ഞ്ഞി​ലി​ത്ത​ടി​യു​മാ​യി പോ​യ ടോ​റ​സ് ലോ​റി​യി​ൽ നി​ന്ന് കു​ണ്ട​ന്നൂ​ർ പാ​ലം ഇ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ത​ടി​ക​ൾ റോ​ഡി​ലേ​ക്ക് വീ​ണ​ത്. അ​മി​ത​ഭാ​ര​വു​മാ​യി വ​ന്ന ലോ​റി​യി​ലെ ക​യ​റി​ന്‍റെ കെ​ട്ട് അ​യ​ഞ്ഞാ​ണ് ത​ടി റോ​ഡി​ൽ വീ​ണ​ത്.

ലോ​റി​ക്ക് പി​ന്നി​ലാ​യി വ​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ അ​പ​ക​ട​ത്തി​ൽ നി​ന്നും ക​ഷ്ടി​ച്ചാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് സ​മീ​പ​ത്തെ ഹോ​ട്ട​ലി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞു. വാ​ഹ​നം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്.

പ്ലൈ​വു​ഡ് ക​മ്പ​നി​ക​ളി​ൽ പാ​ഴ്‌​ത്ത​ടി​ക​ളെ​ത്തി​ക്കാ​ൻ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ പാ​യു​ന്ന ഒ​ട്ടേ​റെ ലോ​റി​ക​ളി​ൽ പ​ല​തും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​തെ​ന്ന് പ​രാ​തി​യു​ണ്ട്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ ട​യ​ർ പൊ​ട്ടി​യും ആ​ക്സി​ലൊ​ടി​ഞ്ഞും റോ​ഡി​ൽ കി​ട​ക്കു​ന്ന​തും പ​തി​വു കാ​ഴ്ച​യാ​ണ്.