അമ്പലപ്പുഴ: മന്ത്രി സജി ചെറിയാൻ പ്രസംഗിക്കുന്നതിനിടെ സദസിൽ കൂവൽ. മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണച്ചടങ്ങ് പറവൂർ ഇഎംഎസ് കമ്യൂണിറ്റി ഹാളിൽ നടക്കുന്പോഴാണു സംഭവം.
പിണറായി മന്ത്രിസഭയുടെ ഭരണനേട്ടങ്ങൾ മന്ത്രി വിശദീകരിക്കുമ്പോഴാണ് കൂക്കിവിളി ഉണ്ടായത്. കൂക്കി വിളിച്ച ആളെ പിന്നീട് മന്ത്രിയുടെ നിർദേശപ്രകാരം പോലീസ് സദസിൽനിന്ന് പിടിച്ചുമാറ്റി. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് അറിയിച്ചു.