കല്ലിശേരി: ക്നാനായ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ നൂറ്റിമൂന്നാം വാർഷികാഘോഷം കല്ലിശേരി കീനായി നഗറിൽ നടന്നു. മലങ്കര കത്തോലിക്കാ കൂരിയ ബിഷപ് ആന്റണി മാർ സിൽവാനോസ് ഉദ്ഘാടനം ചെയ്തു.
വിശ്വാസ സമൂഹത്തിന്റെ ക്രൈസ്തവ ഐക്യം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് സഹായ മെത്രാൻ ഗീവർഗീസ് മാർ അഫ്രേമിന്റെ മുഖ്യകാർമികത്വത്തിൽ ഫൊറോന വൈദികരോട് ചേർന്ന് കൃതജ്ഞതാബലി അർപ്പിച്ചു.