കെ​എ​സ്ആ​ർ​ടി​സിയിൽ ഇൻസ്പെക്ടർമാർ വരുന്നു; ഒരാൾക്ക് 15 ബസുകളുടെ ചുമതല
Tuesday, September 14, 2021 4:04 PM IST
ചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി യി​ൽ ബ​സ് സ​ർ​വീ​സു​ക​ളു​ടെ പൂ​ർ​ണ്ണ ചു​മ​ത​ല ഇ​നി​ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് .സ​ർ​വീ​സു​ക​ൾ ലാ​ഭ​ക​ര​വും പ​രാ​തി ര​ഹി​ത​വും പൊ​തു​ജ​നോ​പ​കാ​ര​പ്ര​ദ​വു​മാ​യി ന​ട​ത്താ​നാ​ണ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് നി​ർദേ​ശം ന​ല്കി​യി​രി​ക്കു​ന്ന​ത്.​

ഓ​രോ യൂ​ണി​റ്റു​ക​ളി​ലും 10-15 ബ​സ് സ​ർ​വീ​സു​ക​ളു​ടെ ചു​മ​ത​ല ഒ​രു ഇ​ൻ​സ്പെ​ക്ട​ർ​ക്കാ​യി​രി​ക്കും.​ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ കു​റ​വു​ണ്ടെ​ങ്കി​ൽ സ്ക്വാ​ഡി​ൽനി​ന്നു യൂ​ണി​റ്റു​ക​ളി​ലേ​ക്കു വി​ട്ടു ന​ല്കും.

ട്രാ​ഫി​ക് ഡി​മാ​ൻ​റ് അ​നു​സ​രി​ച്ച് ട്രി​പ്പു​ക​ൾ ക്ര​മീ​ക​രി​ക്കു​ക, ന​ഷ്ട​ത്തി​ലു​ള്ള ട്രി​പ്പു​ക​ൾ ഒ​ഴി​വാ​ക്കു​ക, ജ​നോ​പ​കാ​ര​പ്ര​ദ​മാ​യി ട്രി​പ്പു​ക​ൾ ക്ര​മീ​ക​രി​ക്കു​ക തു​ട​ങ്ങി​യ​വ ഇ​വ​രു​ടെ പ്രാ​ഥ​മി​ക ക​ർ​ത്ത​വ്യ​മാ​ണ്.

നിരവധി ചുമതകൾ

വ​രു​മാ​ന വ​ർ​ധ​ന​, ബസു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പണി​ക​ൾ ഇ​ന്ധ​ന​ക്ഷ​മ​ത വ​ർ​ധിപ്പി​ക്ക​ൽ, പ​രാ​തി​ര​ഹി​ത​മാ​യി സ​ർ​വീ​സ് ന​ട​ത്ത​ൽ എ​ന്നി​വ​യും ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.

ക്ര​മീ​ക​രി​ക്ക​പ്പെ​ട്ട ട്രി​പ്പു​ക​ളും ഷെ​ഡ്യൂ​ളു​ക​ളും കൃ​ത്യ​മാ​യും കാ​ര്യ​ക്ഷ​മ​ത​യോ​ടും ന​ട​ത്ത​ണം. ഓ​രോ സ​ർ​വീ​സി​ന്‍റെ​യും ഓ​പ്പ​റേ​റ്റിം​ഗ് ക്രൂ​വി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​വും, ക്രൂ ​ഡ്യൂ​ട്ടി​യ്ക്ക് എ​ത്തി​യെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​തും ചു​മ​ത​ല​യു​ള്ള ഇ​ൻ​സ്പെ​ക്ട​ർ​ക്കാ​ണ്. അ​വ​ധി​യെ​ടു​ക്കു​ന്ന​വ​ർ​ക്കു പ​ക​രം ക്രൂ​വി​നെ അ​റേ​ഞ്ച് ചെ​യ്യ​ണം.

വരുമാനം നോക്കണം

ഓ​രോ സ​ർ​വീ​സി​ന്‍റെ​യും ഓ​രോ ട്രി​പ്പി​ലെ​യും വ​രു​മാ​നം പ​രി​ശോ​ധി​ക്ക​ണം. വ​രു​മാ​നം കു​റ​ഞ്ഞ ട്രി​പ്പു​ക​ളും ഷെ​ഡ്യൂ​ളു​ക​ളും ലാ​ഭ​ക​ര​മാ​ക്കാ​ൻ സാ​ധ്യ​ത പ​ഠ​നം ന​ട​ത്ത​ണം. അ​റ്റ​കു​റ്റ​പ​ണി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്ത​ണം.

ഇ​തു ലോ​ഗ് ഷീ​റ്റി​ൽ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം. സ​ർ​വീ​സ് വി​വ​ര​ങ്ങ​ൾ വേ ​ബി​ല്ലി​ൽ എ​ഴു​തി​യി​രി​ക്ക​ണം. സ​ർ​വീ​സി നി ​ട യി​ൽ യാ​ത്ര​ക്കാ​ർ ക്രു​വി​നോ​ട് പ​റ​യു​ന്ന പ​രാ​തി​ക​ളും നി​ർദേ​ശ​ങ്ങ​ളും ക്രൂ​വി​ൽനി​ന്നു ശേ​ഖ​രി​ച്ചു ക്രോഡി​ക​രി​ക്ക​ണം.

സ​ർ​വീ​സു​ക​ൾ ലാ​ഭ​ക​ര​മാ​ക്കാ​നു​ള്ള ഭാ​രി​ച്ച ചു​മ​ത​ല​യാ​ണ് സി​എം​ഡി ബി​ജു പ്ര​ഭാ​ക​ര​ൻ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കു കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. ഇ​തു പു​തി​യ പ​രി​ഷ്കാ​ര​വും പ​രീ​ക്ഷ​ണ​വും കൂ​ടി​യാ​ണ്. എ​ല്ലാ ദി​വ​സ​വും മോ​ണി​റ്റ​റിം​ഗ് യോ​ഗം ചേ​ർ​ന്ന് അ​വ​ലോ​ക​ന​വും യു​ണി​റ്റ് ത​ല​ത്തി​ൽ ന​ട​ത്തി മി​നി​ട്സ് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.