പോ​ലീ​സു​കാ​രി​യെ ഫേസ്ബു​ക്കി​ൽ "വർണിച്ചു', കണ്ണൂർ സ്വദേശിക്ക് ഇപ്പോൾ വർണ്യത്തിലാശങ്ക!
Monday, September 13, 2021 3:15 PM IST
ക​ണ്ണൂ​ർ: ഫേസ്ബുക്കിൽ എഴുതുന്നതു ഹരമായ കണ്ണൂർ സ്വദേശി ഒടുവിൽ പോലീസുകാരിയെക്കുറിച്ച് എഴുതി പുലിവാലു പിടിച്ചു. കേസും പുക്കാറുമായതോടെ തെക്കുവടക്കു പായുകയാണ് കണ്ണൂരിലെ ഈ മാന്യൻ. അത്യാവശ്യം ഭൂമി കച്ചോടമാണ് പരിപാടി.

പിന്നെ കുറെ ക്ലബുകളിൽ അംഗ്വത്വം. ഫേസ്ബു​ക്കി​ൽ അ​നു​ഭ​വ ക​ഥ​യെ​ഴു​ത​ലാ​ണ് ഇഷ്ടഹോബി.. ഇ​ക്കു​റി ക​ഥ​യെ​ഴു​തി​യ​തു വ​നി​താ പോ​ലീ​സു​കാ​രി​യെ​ക്കു​റി​ച്ചാ​യി. ഇ​തോ​ടെ, ഇ​ഷ്‌​ട​നെ പോ​ലീ​സ് അ​ങ്ങ് എ​ടു​ത്തു!

കൊ​റോ​ണ​ക്കാ​ല​ത്തു കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന ചെ​റി​യൊ​രു ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്കു ക​ണ്ണൂ​ർ അ​സി.​ക​മ്മീ​ഷണ​റു​ടെ അ​ടു​ത്തു സ​മ്മ​തം വാ​ങ്ങാ​ൻ പോ​യ​താ​ണ് കക്ഷി. ഇ​തി​നി​ട​യി​ൽ ക​ണ്ടു​മു​ട്ടി​യ വ​നി​താ പോ​ലീ​സു​കാ​രി​യോ​ടു വല്ലാത്ത ഇഷ്ടം. ഇഷ്ടം കൂടി വന്നതോടെ പതിവുപോലെ ഫേസ്ബുക്ക് പേജ് തുറന്നു... താൻ കണ്ട പോലീസുകാരിയെക്കുറിച്ച് അടിമുടിയൊരു വർണന.

അതോടെ കാര്യങ്ങൾ കൈവിട്ടുപോയി. ക​ണ്ണൂ​ർ വ​നി​താ സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രി​ക​ളെ ഒ​ന്ന​ട​ങ്കം ആ​ക്ഷേ​പി​ക്കു​ന്ന രീ​തി​യി​ലാ​യി കാ​ര്യ​ങ്ങ​ൾ... അവർ പിന്നെ വെറുതെയിരിക്കുമോ.? സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ച്ച ഐ​ടി ആ​ക്ട് പ്ര​കാ​രം കേ​സ്. ഇതോടെ ആകെ വെട്ടിലായ അവസ്ഥയിലാണ് കഥാനായകൻ.

താരത്തിന്‍റെ ചില ചി​ല വ​ർ​ണ​ന​ക​ൾ ഇങ്ങനെ: " ഒ​രു​വി​ധം ഡി​വൈ​എ​സ്പി കാ​ര്യാ​ല​യ​ത്തി​ന​ടു​ത്തെ​ത്തി. ചെ​ളി ച​വി​ട്ടി ഷൂ​വൊ​ക്കെ വി​കൃ​ത​മാ​യ അ​വ​സ്ഥ​യി​ൽ സ്റ്റേ​ഷ​നി​ൽ ക​യ​റാ​ൻ ചെ​ന്ന​പ്പോ​ൾ ഒ​രു വ​നി​താ പോ​ലീ​സ്. എ​വി​ടേ​ക്കാ​ണ് ? എ​ന്ന ചോ​ദ്യം.

ഒ​ന്ന് ഡി​വൈ​എ​സ്പി​യെ കാ​ണ​ണ​മാ​യി​രു​ന്നു. ഷൂ ​നി​റ​യെ ചെ​ളി ആ​ണ​ല്ലോ? ഒ​ന്നു ക​ഴു​കി ക​ള​ഞ്ഞു ക​യ​റി​യാ​ൽ ന​ന്നാ​വു​മാ​യി​രു​ന്നു... തി​ര​ക്ക് കാ​ര​ണ​വും മ​റ്റു​ള്ള​വ​ർ എ​ന്നെ കാ​ത്തു നി​ൽ​ക്കു​ന്ന കാ​ര​ണ​ത്താ​ലും ഷൂ​വി​ലെ ചെ​ളി എ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നി​ല്ല. ചെ​ളി പ​തു​ക്കെ സ്റ്റേ​ഷ​ന്‍റെ മു​റ്റ​ത്തു​ള്ള മ​ഴ​വെ​ള്ള​ത്തി​ൽത്ത​ന്നെ ക​ഴു​കി വൃ​ത്തി​യാ​ക്കി സ്റ്റേ​ഷ​നി​ൽ ക​യ​റു​വാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ.. ഇ​ട​തു​കാ​ൽ വ​ച്ചു ക​യ​റ​രു​തെ​ന്നു വ​നി​ത പോ​ലീ​സി​ന്‍റെ മൊ​ഴി.

വ​നി​താ പോ​ലീ​സി​ന് ന​ല്ല ഉ​യ​ര​വും...​കാ​ണാ​ൻ സു​ന്ദ​രി​യും...​ക​ണ്ട​മാ​ത്ര​യി​ൽ എ​ന്‍റെ മ​ന​സി​ൽ ഉ​ത്സ​വ​മാ​യി...​ഉ​ത്സ​വ​ പ​റ​മ്പി​ലെ ക​മ്പ​ക്കെ​ട്ടി​ൽ കോ​രി​ത്ത​രി​ച്ച പോ​ലെ​യാ​യി ഞാ​നൊ​രു നി​മി​ഷം. മോ​ശ​മി​ല്ലാ​ത്ത സൗ​ന്ദ​ര്യ​ത്തി​നു​ട​മ. മോ​ശ​മ​ല്ലാ​ത്ത ചി​രി​യും നു​ണ​ക്കു​ഴി​യും. ന​ല്ല കാ​ർ​കൂ​ന്ത​ൽ, മു​ല്ല​പൂ​വ് പോ​ലു​ള്ള പ​ല്ലു​ക​ൾ, ന​ല്ല മു​ഖം

എ​ല്ലാം കൊ​ണ്ടും ന​ല്ല ഒ​രു സ്ത്രീ ​സൗ​ന്ദ​ര്യ​ത്തി​നു​ട​മ. കാ​വ്യ​ഭാ​വ​ന​യി​ൽ അ​ല​ങ്ക​രി​ക്കാ​ൻ വി​ശേ​ഷ​ണ​ങ്ങ​ൾ ഏ​റേ ഉ​ണ്ടെ​ങ്കി​ലും അ​തൊ​ക്കെ അ​വ​ളു​ടെ സ്വ​ന്തം... ആ​ദ്യ​നോ​ട്ട​ത്തി​ൽ ത​ന്നെ ക​ൽ​ബി​ലെ തീ ​അ​ണ​ക്കാ​ൻ ഞാ​ൻ പാ​ടു​പ്പെ​ട്ടു. എ​ന്‍റെ ധൃ​തി​യും വി​കാ​ര​വും അ​വ​ൾ​ക്കു ന​ന്നാ​യി പി​ടി​ച്ചു എന്നു തോ​ന്നി തു​ട​ങ്ങി​യി​രു​ന്നു അ​പ്പോ​ഴെ​ക്കും...​അ​വ​ളു​ടെ ശ​രീ​ര​ഭാ​ഷ പോ​ലീ​സി​ൽനി​ന്നു കാ​മു​കി​യി​ലേ​ക്ക് അ​ക​ല​ങ്ങ​ളി​ല്ലാ​തെ എ​ത്തി​യി​രു​ന്നു.

നി​ങ്ങ​ള് ആ​രാ ?.... ഞാ​ൻ നേ​താ​വാ​ണ്.... പ​ക്ഷേ ലു​ക്ക് ഇ​ല്ല​ല്ലോ?... പ​ക്ഷേ മേ​ഡ​ത്തി​ന് വേ​ണ്ടു​ന്ന​പോ​ലെ ന​ല്ല ലു​ക്കു​ണ്ട്.
ഓ.. ​ചു​മ്മാ ആ​ക്കു​ന്ന​താ​യി​രി​ക്കും.... അ​ല്ല,ശ​രി​ക്കും.... സാ​ർ ആ​രു​ടെ നേ​താ​വാ​ണ്?
കു​റ​ച്ച് ചെ​റു​പ്പ​ക്കാ​രു​ടെ​യും ചെ​റു​പ്പ​ക്കാ​രി​ക​ളു​ടെ​യും.... ന​മ്മ​ളെ കൂ​ട്ടു​മോ?
മേ​ഡ​ത്തി​നു പ​റ്റു​മെ​ങ്കി​ൽ വ​ന്നോ​ളൂ... സാ​റി​നു​ള്ളി​ലെ, ആ ​ലു​ക്കി​ല്ലാ​ത്ത നേ​താ​വി​നെ കാ​ണാ​നാ..

എ​നി​ക്ക് സാ​റി​നെ ന​ല്ല​വ​ണ്ണം പി​ടി​ച്ചു.
എ​ന്‍റെ വ​ണ്ണ​മാ​ണോ കു​ട​വ​യ​റാ​ണോ പി​ടി​ച്ച​ത്..?
നാ​ണ​ത്തോ​ടെ, അ​ല്ല.....
ഞാ​ൻ നാ​ലു​പാ​ടും നോ​ക്കി. ആ​രു​മി​ല്ല. ' സ്റ്റേ​ഷ​നി​ൽ ഞാ​നും റ​യി​റ്റ​റും മാ​ത്ര​മേ ഉ​ള്ളു. ബാ​ക്കി എ​ല്ലാ​വ​രും പു​റ​ത്ത് പ​ട്രോ​ളിം​ഗി​ലാ​ണ്. ഞാ​ൻ വെ​റു​തെ തോ​ക്കും പി​ടി​ച്ചു ബോ​റ​ടി​ച്ചി​രി​ക്ക​യാ​ണ്.....
തോ​ക്ക് എ​നി​ക്കു പേ​ടി​യാ​വു​ന്നു​ണ്ട്....​
പേ​ടി​യൊ​ന്നും വേ​ണ്ട, ഇ​തി​ലു​ണ്ട​യി​ല്ല... ഉ​ണ്ട​യി​ല്ലാ​ത്ത തോ​ക്കി​നെ​ന്ത് ഉ​പ​യോ​ഗം. ​
ഉ​ണ്ട കീ​ശ​യി​ലു​ണ്ട്. നി​ങ്ങ​ളെ പോ​ലീ​സ് വേ​ഷ​ത്തി​ൽ കാ​ണാ​ൻ ന​ല്ല ച​ന്ത​മു​ണ്ട്.....
ശ​രി​യാ​ണ് എ​ല്ലാ​വ​രും പ​റ​യാ​റു​ണ്ട് '.
ഇങ്ങനെ നീണ്ടു പരിധിവിട്ട വർണനാപാടവമാണ് ഇപ്പോൾ ഫേസ്ബുക്ക് എഴുത്തുകാരനെ പോലീസ് കോടതി കയറ്റിയിരിക്കുന്നത്.