അമ്പലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജാശുപത്രി പരിസരം ലഹരി സംഘങ്ങളുടെ പിടിയിലായി. രാത്രികാലങ്ങളിൽ നിർമാണം നടക്കുന്ന കെട്ടിടങ്ങളിലും നഴ്സിംഗ് ഹോസ്റ്റലിനു സമീപ പ്രദേശങ്ങളിലുമാണ് ഇവർഅഴിഞ്ഞാടുന്നത്. ഇക്കൂട്ടത്തിൽ ആശുപത്രി ജീവനക്കാരിൽ ചിലർ ഉൾപ്പെടുന്നതായും സൂചനയുണ്ട്.
രാത്രികാല ജോലിയിലെത്തുന്നവരാണ് ഇവരിലേറെയും. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി മരുന്നുകൾ ആശുപതി പരിസരത്തു വെളിയിൽനിന്നു പതിവായി എത്തുന്നുണ്ട്. ദിനംപ്രതി നൂറു കണക്കിന് രോഗികളും ഇവരുടെ ബന്ധുക്കളുമെത്തുന്ന ആശുപത്രി പരിസരത്തു മദ്യമെത്തിക്കുന്ന സംഘങ്ങളെ പിടികൂടുക അത്ര എളുപ്പമല്ല. എന്നാൽ, മദ്യപിച്ചു ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരെ പോലും കണ്ടെത്താൻ വേണ്ടത്ര പരിശോധനയില്ലെന്ന ആക്ഷേപം ശക്തമാണ്.
ഇതിനിടെ, പുന്നപ്ര ചള്ളി കടപ്പുറത്തും അനധികൃത മദ്യ കച്ചവടം വ്യാപകമായി. ഫിഷ് ലാൻഡിന് വടക്ക് ഭാഗം കടൽ ഭിത്തിയോടു ചേർന്നാണ് രാപകൽ ഭേദമില്ലാതെ കച്ചവടം പൊടിപൊടിക്കുന്നത്. സർക്കാർ മദ്യശാലയിൽനിന്നു വാങ്ങുന്ന കുറഞ്ഞ മദ്യം ചെറിയ കുപ്പികളിലാക്കി കൂടിയ വിലയ്ക്കാണ് വിൽപ്പന നടത്തുന്നത്.
ഇടയ്ക്കു ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും പതിവാണ്. പല പരാതികൾ നൽകിയെങ്കിലും നടപടിയില്ലെന്നു പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.