കെഎ​സ്ആ​ർടിസി സു​ര​ക്ഷാജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു, പകരം കണ്ടക്ടർമാരും ഡ്രൈവർമാരും
Friday, December 3, 2021 3:03 PM IST
ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസയി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കി. കെ​ക്സ് കോ​ൺ (Kexcon)എ​ന്ന സ്ഥാ​പ​നം മു​ഖേ​ന​യാ​യി​രു​ന്നു സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ യൂ​ണി​റ്റു​ക​ളി​ൽ നി​യ​മി​ച്ചി​രു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ളാ​യി ജോ​ലി ചെ​യ്തി​രു​ന്ന​വ​രെ​യാ​ണ് ക​ഴി​ഞ്ഞ 30 മു​ത​ൽ സേ​വ​ന​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്.​ഇ​വ​രെ പി​ൻ​വ​ലി​ക്കാ​ൻ കെ​ക്സ് കോ​ണി​നും ഇ​വ​രെ ഒ​ഴി​വാ​ക്കാ​ൻ യൂ​ണി​റ്റ് അ​ധി​കൃ​ത​ർ​ക്കും ഭ​ര​ണ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വ് ന​ല്കി.
സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ ക​ണ്ട​ക്ട​ർ​മാ​ർ, ഡ്രൈ​വ​റ​ന്മാ​ർ ,മെ​ക്കാ​നി​ക്കു​ക​ൾ എ​ന്നി​വ​രെ സു​ര​ക്ഷാ ജോ​ലി​ക്ക് നി​യോ​ഗി​ക്കാ​നും യൂ​ണി​റ്റ് അ​ധി​കൃ​ത​ർ​ക്കു നി​ർ​ദേശം ന​ല്കി​യി​ട്ടു​ണ്ട്.

കെഎ​സ്ആ​ർടിസിയി​ൽ അ​പ​ക​ട​ംമൂ​ല​മോ​ രോ​ഗ​ംമൂ​ല​മോ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്കു ത​സ്തി​ക​മാ​റ്റം ന​ല്കി ആ​യാ​സ​ര​ഹി​ത ജോ​ലി​യി​ലേ​ക്കു നി​യ​മ​നം ന​ല്കാ​റു​ണ്ട്.​ ഇ​ത്ത​ര​ത്തി​ൽ അ​പേ​ക്ഷി​ച്ച ക​ണ്ട​ക്ട​ർ, ഡ്രൈ​വ​ർ, മെ​ക്കാ​നി​ക് വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട 82 പു​രു​ഷ​വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ സു​ര​ക്ഷാ ജോ​ലി​ക്കാ​യി ത​സ്തി​ക​മാ​റ്റം വ​ഴി നി​യ​മി​ച്ചി​രു​ന്നു.

ത​സ്തി​ക​മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ച്ച​രു​ടെ താ​ത്പ​ര്യ​വും സ​ന്ന​ദ്ധ​ത​യും പ​രി​ഗ​ണി​ച്ചും മ​റ്റ് ഒ​ഴി​വു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ലും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​ള്ള​തി​നാ​ലുമാണ് ഇ​വ​രെ സു​ര​ക്ഷാ ജോ​ലി​ക്ക് നി​യോ​ഗി​ച്ച​തെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ആ​യാ​സ​ര​ഹി​ത ജോ​ലി​ക്കാ​യി അ​പേ​ക്ഷി​ക്കു​ന്ന ജീ​വ​ന​ക്കാ​രെ സു​ര​ക്ഷാ ചു​മ​ത​ല​യി​ലേ​ക്ക് നി​യോ​ഗി​ക്കാ​നാ​ണ് കോ​ർ​പറേ​ഷ​ന്‍റെ നീ​ക്ക​മെ​ന്ന​റി​യു​ന്നു. ഇ​പ്പോ​ൾ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ കെ​ക്സ്കോ​ൺ മു​ഖേ​നെ നിയോ​ഗി​ച്ചവ​രെ പി​രി​ച്ചു​വി​ടു​ക​യും ഭാ​വി​യി​ൽ ഇ​ത്ത​രം ക​രാ​ർ നി​യ​മ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം.​

നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​രെത​ന്നെ സു​ര​ക്ഷാ ജോ​ലി​ക്കാ​യി നി​യ​മി​ക്കും. പി എ​സ്‌സി ​മു​ഖേനെ 192 ​സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും കോ​ർ​പറേ​ഷ​ൻ മ​ര​വി​പ്പി​ച്ചി​രി​ക്ക​യാ​ണെ​ന്ന​ന്ന​റി​യു​ന്നു.

-പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ