മെഹമൂദ് തട്ടിപ്പിന്‍റെ ആശാൻ, കാശുപോയതു നിരവധിപ്പേർക്ക്
Wednesday, November 24, 2021 1:46 PM IST
കു​മ​ര​കം: ഐ​എ​സ്ആ​ർ​ഒയി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ത​ട്ടി​പ്പ് ന​ട​ത്തി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സം​സ്ഥാന​ത്തു വി​വി​ധ​യി​ട​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി വ​ലിയ ത​ട്ടി​പ്പു​ക​ൾ ഇ​യാ​ൾ ന​ട​ത്തി​യ​താ​യാ​ണ് സൂ​ച​ന.

കോ​ട്ട​യം കു​മ​ര​കം പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ല​പ്പു​റം ഇ​ട​ശേ​രി​ക​ട​വ് അ​ന്പ​ല​ത്തി​ൻ​കാ​ട്ടി​ൽ മെ​ഹ​മൂ​ദ് (70) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2019 മേ​യ് മൂ​ന്നി​ന് തി​രു​വാ​ർ​പ്പ് കി​ളി​രൂ​ർ കൊ​ച്ചു​കൊ​ട്ടാ​ര​ത്തി​ൽ സേ​തു കു​മാ​റി​ന്‍റെ മ​ക​ൻ അ​ഭി​ലാ​ഷി​ന് ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു 3,65,000 രൂപ ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. ‌‌‌

സേ​തു​കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷണ​ത്തെ തു​ട​ർ​ന്ന് മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ലോ​ഡ്ജി​ൽ​നി​ന്നു​മാ​ണ് കു​മ​ര​കം പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 20 വ​ർ​ഷം മു​ന്പ് വീ​ട് വി​ട്ടി​റ​ങ്ങി​യ ഇ​യാ​ൾ സം​സ്ഥാ​ന​ത്തെ പ​ല സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ച്ചു ത​ട്ടി​പ്പ് ന​ട​ത്തി​വ​ന്ന​താ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

‌നാ​ല് മൊ​ബൈ​ൽ ക​ണ​ക്ഷ​നു​ക​ളു​ണ്ടെ​ങ്കി​ലും ഈ ​ന​ന്പ​രു​ക​ളി​ൽ​നി​ന്നും ഇ​യാ​ൾ ഫോ​ണ്‍ വി​ളി​ക്കാ​റി​ല്ലെ​ന്നും പ​ല ബാ​ങ്കു​ക​ളി​ലും അ​ക്കൗ​ണ്ടു​ക​ൾ ഉ​ണ്ടെ​ങ്കി​ലും അ​വ​യൊ​ന്നും സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

കു​മ​ര​കം സി​ഐ ടി. ​മ​നോ​ജ്, എ​സ്ഐ എ​സ്. സു​രേ​ഷ്, ക്രൈം ​എ​സ്ഐ എം.​പി. സ​ജി., സി​പി​ഒ ഇ​ന്ദു​ക​ല, എ​സ്‌​സി​പി ഒ. ​ര​ഞ്ജി​ത്ത് എ​ന്നി​വ​രാണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.