അമ്പലപ്പുഴ; മദ്യം പിടിച്ചു വാങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിയ നാലുപേരെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
ചെങ്ങന്നൂര്‍ പാണ്ടനാട് ശ്രുതീഷ് (29), തകഴി പടഹാരം പ്രേംജിത്ത് (35), പച്ച വിജീഷ്(24), സഞ്ജു(22) എന്നിവരെയാണ് അമ്പലപ്പുഴ ഡിവൈ എസ് പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത് കഴിഞ്ഞ ദിവസം തകഴി കന്നാമുക്കിലായിരുന്നു സംഭവം.
ബിവറേജസില്‍നിന്നു മദ്യം വാങ്ങി സുഹൃത്തിനൊപ്പം വരുകയായിരുന്ന പച്ച സ്വദേശി സഞ്ജുവിന്റെ കൈയില്‍നിന്നു തകഴി ബിജുഭവനത്തില്‍ ബിജുകുമാര്‍ (മാര്‍ത്താണ്ഡന്‍ ബിജു 46) മദ്യക്കുപ്പി പിടിച്ചു വാങ്ങിയെടുത്തു കുടിച്ചു.
ഇതേച്ചൊല്ലി സഞ്ജുവും മറ്റ് മൂന്നു പേരും ചേര്‍ന്നു ചോദ്യം ചെയ്യുകയും തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ ബിജുവിനു കുത്തേല്‍ക്കുകയുമായിരുന്നു. പിന്നീട് ഒളിവിലായിരുന്ന പ്രതികളെ ചെങ്ങന്നൂര്‍,കോഴഞ്ചേരി പ്രദേശങ്ങളില്‍നിന്നു പിടികൂടി. കുത്തേറ്റ ബിജു നിരവധി കേസുകളില്‍ ശക്ഷിക്കപ്പെട്ടിട്ടുണ്ട്.
പ്രതികള്‍ക്ക് ചെങ്ങന്നൂര്‍, കോഴഞ്ചേരി, എടത്വ, വീയപുരം, അമ്പലപ്പുഴ സ്റ്റേഷനുകളില്‍ കേസുള്ളതാണെന്നും അമ്പലപ്പുഴ പോലീസ് പറഞ്ഞു. അമ്പലപ്പുഴ പോലീസ് സ്റ്റേഷന് ഓഫീസര്‍ ദ്വിജേഷ്,എസ് ഐ ടോള്‍സണ്‍ ജോസഫ്, സീനിയര്‍ ഓഫീസര്‍ ആര് ബൈജു, കോണ്‍സ്റ്റബിള്‍മാരായ സുനില്‍,ബിനുകൃഷ്ണൻ, പ്രതീപ്, സജിത്, സുരാജ്, ദിലീപ്, ബാബു, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.