Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളുടെ ലക്ഷ്യം കണ്ടെത്തുകതന്നെ വേണം
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലെങ്കിലും അന്വേഷണം ഊർജിതമാക്കണം. പ്രതികളുടെ ലക്ഷ്യം വെളിച്ചത്തു കൊണ്ടുവരണം. കൂടുതൽ പ്രതികളുണ്ടെങ്കിൽ അവരെയും നിയമത്തിനു മുന്നിൽ എത്തിക്കണം
സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പിടികൂടിയിട്ട് ഏതാനും മാസങ്ങളായെങ്കിലും അന്വേഷണം വേണ്ടത്ര പുരോഗമിക്കുന്നില്ല. ഇപ്പോൾ കേരള ഹൈക്കോടതി ഇക്കാര്യത്തിൽ വ്യക്തമായ ഉത്തരവു നൽകിയിരിക്കുകയാണ്.
കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾക്കു പിന്നിലെ യഥാർഥ ലക്ഷ്യം എന്തെന്നു കണ്ടെത്തണമെന്നാണ് ഹൈക്കോടതി കഴിഞ്ഞദിവസം ആവശ്യപ്പെട്ടത്. സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ രാജ്യസുരക്ഷയ്ക്കു ഭീഷണിയാണ് എന്നു വിലയിരുത്തിയാണ് കോടതി ഇത്തരമൊരു ആവശ്യമുന്നയിച്ചത്. ലാഭകരമല്ലാതിരുന്നിട്ടും നിരവധി സമാന്തര ടെലി. എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചിരുന്നതാണ് സംശയത്തിന് ഇടനൽകുന്നത്. മിലിട്ടറി ഇന്റലിജൻസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞവർഷം ജൂലൈയിൽ സമാന്തര ടെലി. എക്സ്ചേഞ്ചുകൾ പിടികൂടിയത്. 2017ലും കോഴിക്കോട്ട് സമാന്തര ടെലി. എക്സ്ചേഞ്ചുകൾ പിടികൂടിയിരുന്നു.
കഴിഞ്ഞ ജൂലൈയിൽ കോഴിക്കോട്ട് സമാന്തര ടെലി. എക്സ്ചേഞ്ച് പിടികൂടിയതിനെത്തുടർന്ന് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ നാലാം പ്രതി ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂർ നൽകിയ മുൻകൂർ ജാമ്യഹർജി കോടതി രണ്ടുമാസം മുമ്പു തള്ളിയിട്ടും പോലീസ് ഇയാളെ പിടികൂടിയിട്ടില്ല. അതിനിടെയാണ് അബ്ദുൾ ഗഫൂർ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ കീഴടങ്ങാൻ കോടതി നൽകിയ നിർദേശം പാലിക്കാതെയും ജാമ്യാപേക്ഷ തള്ളിയതു മറച്ചുവച്ചുമാണ് അബ്ദുൾ ഗഫൂർ കേസ് റദ്ദാക്കാനുള്ള ഹർജി നൽകിയത്.
ഇത്തരമൊരു പ്രതിയെ പിടികൂടാൻ വൈകുന്നതിനു പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ഉദാസീനത മാത്രമാകുമോ? എക്സ്ചേഞ്ചുകളുടെ പിന്നിലെ പ്രധാനികളിൽ ഒരാളായ അബ്ദുൾ ഗഫൂറിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഓഫീസിൽനിന്ന് സംസ്ഥാന പോലീസ് മേധാവിക്ക് ഇപ്പോൾ കത്തു നൽകിയിട്ടുണ്ട്.
തീവ്രവാദം, ക്വട്ടേഷൻ, സ്വർണക്കടത്ത് തുടങ്ങിയ വിധ്വംസക പ്രവർത്തനങ്ങൾക്കാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ഉപയോഗിക്കുന്നത് എന്ന ആരോപണത്തിൽ ഇതുവരെ കാര്യമായ അന്വേഷണം നടന്നിട്ടില്ല. കേസിൽ ബംഗളൂരുവിൽനിന്ന് അറസ്റ്റിലായ കാടാമ്പുഴ സ്വദേശി ഇബ്രാഹിം പുല്ലാട്ടിന് 168 പാക് പൗരന്മാരുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇയാളുടെ എക്സ്ചേഞ്ച് പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ചൈന എന്നീ രാജ്യങ്ങളിലെ പൗരന്മാർ ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. ഇയാളുടെ എക്സ്ചേഞ്ചിൽ ഉപയോഗിച്ചിരുന്ന സോഫ്റ്റ് സ്വിച്ചിന്റെ ക്ലൗഡ് സെർവറും ചൈനയിലായിരുന്നു. കോഴിക്കോട്ട് ഉപയോഗിച്ചിരുന്ന എക്സ്ചേഞ്ചിന്റെ ക്ലൗഡ് സെർവറും ചൈനയിലായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഹാനികരമാകുന്ന പ്രവർത്തനങ്ങൾക്ക് സമാന്തര ടെലി. എക്സ്ചേഞ്ച് ഉപയോഗിച്ചിട്ടുണ്ടാകുമെന്നു കരുതാൻ പ്രഥമദൃഷ്ട്യാ വസ്തുതകളുണ്ടെന്ന് കോടതി വിലയിരുത്തിയത്.
കോഴിക്കോട്ടും ബംഗളൂരുവിലും സമാന്തര എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചിരുന്നത് പതിനായിരത്തോളം സിം കാർഡുകൾ ഉപയോഗിച്ചായിരുന്നു. 9,792 സിം കാർഡുകൾ അന്വേഷണ ഏജൻസികൾ പിടിച്ചെടുക്കുകയുമുണ്ടായി. വ്യാജരേഖകൾ ഉപയോഗിച്ച് ഡൽഹി, ജാർഖണ്ഡ്, ഒഡീഷ, സംസ്ഥാനങ്ങളിൽനിന്നാണ് ഇവയെല്ലാം സംഘടിപ്പിച്ചത്. 600-700 രൂപവീതം ഓരോന്നിനും ചെലവഴിച്ചെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തുകയുണ്ടായി. കൂടാതെ ഒരു ലക്ഷം രൂപയോളം വിലവരുന്ന 136 അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തവയിലുണ്ടായിരുന്നു. ഇത്രമാത്രം പണം മുടക്കി എക്സ്ചേഞ്ചുകൾ നടത്തിയിരുന്നവർക്ക് ഫോൺ വിളിച്ചു നൽകി മാത്രം ലാഭമുണ്ടാക്കാൻ കഴിയില്ലെന്നുറപ്പാണ്.
മൊബൈൽ ഫോണുകളും സൗജന്യമായി വാട്സ്ആപ്പ് കോളുകളും സർവസാധാരണമായിരിക്കുമ്പോൾ ഇത്തരം അനധികൃത എക്സ്ചേഞ്ചുകൾ ഉപയോഗപ്പെടുത്താൻ സാധരണക്കാർ മുതിരില്ല. അതിനാൽത്തന്നെ ഇവയെല്ലാം ഉപയോഗപ്പെടുത്തിയിരുന്നത് ആരാണെന്നതു സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തുകതന്നെ വേണം.
അതീവ ഗൗരവതരമായ ഈ കേസിൽ അന്വേഷണം പുരോഗമിക്കാത്തതിന്റെ പിന്നിലെ കാരണങ്ങൾ ദുരൂഹമാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ മേൽ എന്തെങ്കിലും സമ്മർദമുണ്ടാകുന്നുണ്ടോ? ഇത്തരത്തിൽ തീവ്രവാദ സ്വഭാവമുള്ള പല കേസുകളും തേഞ്ഞുമാഞ്ഞുപോകുന്നതിന്റെ അനുഭവങ്ങൾ മുന്നിലുണ്ട്. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് ഉദാഹരണമാണ്.
കേന്ദ്ര-സംസ്ഥാന ഏജൻസികൾ ജാഗ്രതയോടെ അന്വേഷിക്കേണ്ട കേസാണ് ഏഴു മാസമായിട്ടും ഇഴഞ്ഞുനീങ്ങുന്നത്. ഇത്തരം കേസുകളിലെ മെല്ലെപ്പോക്ക് തീവ്രവാദികൾക്കും വിധ്വംസക പ്രവർത്തകർക്കും പ്രോത്സാഹനമാകും. അതിനാൽ ഇപ്പോൾ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലെങ്കിലും അന്വേഷണം ഊർജിതമാക്കണം. പ്രതികളുടെ ലക്ഷ്യം വെളിച്ചത്തു കൊണ്ടുവരണം. കൂടുതൽ പ്രതികളുണ്ടെങ്കിൽ അവരെയും നിയമത്തിനു മുന്നിൽ എത്തിക്കണം.
മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ അടിയന്തരനടപടി വേണം
കുഞ്ഞുങ്ങളെ തെരുവുനായ്ക്കൾക്കു വിട്ടുകൊടുക്കണോ?
അതിരുവിടുന്ന വാക്കുകൾ അന്തസു കെടുത്തും
വധശിക്ഷ: തിരുത്താനാവാത്ത തെറ്റ് ഒഴിവാക്കാൻ സുപ്രീംകോടതി
ചൊട്ടയിലേ ശീലിക്കാം സ്ത്രീ-പുരുഷ സമത്വം
700 സിഎൻജി ബസുകൾ കൊള്ളാം, പക്ഷേ..!
ആരോഗ്യ വിചാരം
ജ്ഞാൻവാപിയിൽ ജാഗ്രത വേണം
തിരിച്ചുവരട്ടെ കോൺഗ്രസ്
ഭാരതസഭയ്ക്ക് അഭിമാനമുഹൂർത്തം
വിലക്കയറ്റത്തിന്റെ ബുൾഡോസറുകൾ
പകർച്ചവ്യാധികളെ വിളിച്ചുവരുത്തരുത്
രാജ്യദ്രോഹ നിയമത്തിൽ ചരിത്ര ഉത്തരവ്
ശ്രീലങ്ക: വാർത്തയും മുന്നറിയിപ്പും
സ്ത്രീകളെ ചവിട്ടിത്താഴ്ത്തരുത്
മതിയാക്കൂ ജനദ്രോഹം
മാധ്യമസ്വാതന്ത്ര്യം എന്ന ജനാധിപത്യം
അധികാരികളറിഞ്ഞോ ഗാഡ്ഗിൽ പറഞ്ഞത് ?
പശുവിന്റെ പേരിൽ അക്രമികളെ അഴിച്ചുവിടരുത്
സന്തോഷക്കൊടുമുടിയിൽ വീണ്ടും കേരളം
മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ അടിയന്തരനടപടി വേണം
കുഞ്ഞുങ്ങളെ തെരുവുനായ്ക്കൾക്കു വിട്ടുകൊടുക്കണോ?
അതിരുവിടുന്ന വാക്കുകൾ അന്തസു കെടുത്തും
വധശിക്ഷ: തിരുത്താനാവാത്ത തെറ്റ് ഒഴിവാക്കാൻ സുപ്രീംകോടതി
ചൊട്ടയിലേ ശീലിക്കാം സ്ത്രീ-പുരുഷ സമത്വം
700 സിഎൻജി ബസുകൾ കൊള്ളാം, പക്ഷേ..!
ആരോഗ്യ വിചാരം
ജ്ഞാൻവാപിയിൽ ജാഗ്രത വേണം
തിരിച്ചുവരട്ടെ കോൺഗ്രസ്
ഭാരതസഭയ്ക്ക് അഭിമാനമുഹൂർത്തം
വിലക്കയറ്റത്തിന്റെ ബുൾഡോസറുകൾ
പകർച്ചവ്യാധികളെ വിളിച്ചുവരുത്തരുത്
രാജ്യദ്രോഹ നിയമത്തിൽ ചരിത്ര ഉത്തരവ്
ശ്രീലങ്ക: വാർത്തയും മുന്നറിയിപ്പും
സ്ത്രീകളെ ചവിട്ടിത്താഴ്ത്തരുത്
മതിയാക്കൂ ജനദ്രോഹം
മാധ്യമസ്വാതന്ത്ര്യം എന്ന ജനാധിപത്യം
അധികാരികളറിഞ്ഞോ ഗാഡ്ഗിൽ പറഞ്ഞത് ?
പശുവിന്റെ പേരിൽ അക്രമികളെ അഴിച്ചുവിടരുത്
സന്തോഷക്കൊടുമുടിയിൽ വീണ്ടും കേരളം
Latest News
അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും
ഇന്ന് തലസ്ഥാനനഗരിയിൽ പോകുന്നവർ ശ്രദ്ധിക്കുക
പി.സി. ജോർജിനെ രാവിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും
ദാവൂദ് കറാച്ചിയിൽ കഴിയുന്നതായി മൊഴി
രാത്രിയിൽ പ്രകടനം: എസ്ഡിപിഐ പ്രവർത്തകർക്കെതിരേ കേസ്
Latest News
അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും
ഇന്ന് തലസ്ഥാനനഗരിയിൽ പോകുന്നവർ ശ്രദ്ധിക്കുക
പി.സി. ജോർജിനെ രാവിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും
ദാവൂദ് കറാച്ചിയിൽ കഴിയുന്നതായി മൊഴി
രാത്രിയിൽ പ്രകടനം: എസ്ഡിപിഐ പ്രവർത്തകർക്കെതിരേ കേസ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top