Choclate
എവറസ്റ്റ് കീഴടക്കിയ കുറിത്തലയന്മാർ
ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ കൊ​ടു​മു​ടി​യാ​യ എ​​വ​​റ​​സ്റ്റ് ആ​​ദ്യ​​മാ​​യി കീ​​ഴ​​ട​​ക്കി​​യ​​ത് ടെ​​ന്‍​സി​ംഗ് നോ​ർ​ഗേ​യും എ​ഡ്മ​ണ്ട് ഹി​​ലാ​​രി​​യു​​മാ​​ണെ​​ന്ന് കൂ​​ട്ടു​​കാ​​ര്‍​ക്ക​​റി​​യാ​​മ​​ല്ലോ... അ​തി​നു​പി​ന്നാ​ലെ ഒ​​ട്ടേ​​റെ​​പ്പേ​​ര്‍ എ​​വ​​റ​​സ്റ്റി​​ന് മു​​ക​​ളി​​ല്‍ കാ​​ലു​​കു​​ത്തി. എ​​ന്നാ​​ല്‍ ഇ​​ന്ന​ത്തെ ന​മ്മു​ടെ താ​രം ഇ​വ​രാ​രു​മ​ല്ല. ബാ​ർ ഹെ​ഡ​ഡ് ഗൂ​സ് അ​ഥ​വാ കു​റി​ത്ത​ല​യ​ൻ വാ​ത്ത​ക​ളെ​ക്കു​റി​ച്ചാ​ണ് ഇ​ന്നു ന​മ്മ​ൾ സം​സാ​രി​ക്കു​ന്ന​ത്.

ടെ​ന്‍​സിംഗിനും ഹി​ലാ​രി​ക്കും സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ന്യൂ​സി​ല​ന്‍​ഡു​കാ​ര​ന്‍ ജോ​ര്‍​ജ് ലോ​വാ​ണ് എവറസ്റ്റിനു മുകളിൽ പറക്കുന്ന കുറിത്തലയൻ വാത്തകളെക്കുറിച്ച് ലോകത്തോടു പറഞ്ഞത്.



ഇവർ വേറെ ലെവൽ

ന​മ്മു​ടെ നാ​ട്ടി​ലെ നീ​ന്ത​ല്‍ മാ​ത്രം വ​ശ​മു​ള്ള വാ​ത്ത​യ​ല്ല, മ​റി​ച്ച് ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി പ​റ​ക്കു​ന്ന​തി​ൽ കെ​ങ്കേ​മ​രാ​ണി​വ​ർ. 8848 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലു​ള്ള അ​താ​യ​ത് 350ലേ​റെ തെ​ങ്ങു​ക​ള്‍ ഒ​ന്നി​നു​മു​ക​ളി​ലൊ​ന്നാ​യി വെ​ച്ചാ​ലു​ള്ള അ​ത്ര​യും ഉ​യ​ര​മു​ള്ള എ​വ​റ​സ്റ്റി​ന് മു​ക​ളി​ലൂ​ടെ പ​റ​ക്കാ​നു​ള്ള ക​ഴി​വ് കു​റി​ത്ത​ല​യ​ൻ വാ​ത്ത​ക​ൾ​ക്കു​ണ്ട്.

എ​ത്ര വ​ലി​യ ഉ​യ​ര​വും നി​സാ​ര​മാ​യി പ​റ​ന്നു കീ​ഴ​ട​ക്കാ​നു​ള്ള ​കു​റി​ത്ത​ല​യ​ന്മാ​രു​ടെ ക​ഴി​വ് ലോ​ക​ത്തെ​യാ​കെ അ​ന്പ​ര​പ്പി​ക്കു​ന്ന​താ​ണ്.



ബ്ലാക്ക് ആൻഡ് വൈറ്റ് ബ്യൂട്ടി

ക​റു​പ്പു ക​ല​ർ​ന്ന ചാ​ര​നി​റ​വും വെ​ളു​പ്പും ചേ​ർ​ന്ന ഇ​വ​യു​ടെ ക​ഴു​ത്തി​ലെ നീ​ള​ന്‍ വ​ര​ക​ളാ​ണ് ഇ​വ​ർ​ക്ക് ബാ​ര്‍-​ഹെ​ഡ​ഡ് ഗൂ​സ് എ​ന്ന പേ​രു​നേ​ടി​ക്കൊ​ടു​ത്ത​ത്. പ​ര്‍​വ​ത​ങ്ങ​ള്‍​ക്കും ത​ടാ​ക​ങ്ങ​ള്‍​ക്കും സ​മീ​പം കൂ​ട്ട​ത്തോ​ടെ ജീ​വി​ക്കു​ന്ന ഇ​വ​ർ പ്ര​ധാ​ന​മാ​യും കാ​ണ​പ്പെ​ടു​ന്ന​ത് തെ​ക്ക​നേ​ഷ്യ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്.

ഒ​ന്ന​ര മു​ത​ൽ മൂ​ന്നു കി​ലോ​ഗ്രാം വ​രെ ഭാ​രം വ​രു​ന്ന കു​റി​ത്ത​ല​യ​ൻ വാ​ത്ത​ക​ളു​ടെ നീ​ളം ഏ​ക​ദേ​ശം 75 സെ​ന്‍റീ​മീ​റ്റ​ർ വ​രും. പൊ​തു​വേ സ​സ്യ​ഭു​ക്കു​ക​ളാ​യ ഇ​വ​ർ ചെ​മ്മീ​ൻ, ഞ​ണ്ട് തു​ട​ങ്ങി​യ ക​വ​ച ജ​ന്തു​വ​ർ​ഗ​ങ്ങ​ളേ​യും മ​ണ്ണി​ര, ഒ​ച്ച് തു​ട​ങ്ങി​യ അ​ക​ശേ​രു​ജ​ന്തു​വ​ർ​ഗ​ങ്ങ​ളേ​യും (invertebrates) ഭ​ക്ഷി​ക്കും.



ഉയരങ്ങൾ കീഴടക്കിയവർ

ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​യാ​നാ​ണ് കു​റി​ത്ത​ല​യ​ൻ വാ​ത്ത​ക​ൾ​ക്ക് ഇ​ഷ്ടം. ഓ​ക്സി​ജ​ന്‍റെ തോ​ത് തീ​രെ താ​ഴ്ന്ന ​എ​വ​റ​സ്റ്റി​ന് മു​ക​ളി​ലുടെ അ​നാ​യാ​സം ഇ​വ പ​റ​ന്നു​പോ​കു​ന്ന​ത് ശാ​സ്ത്ര​ലോ​ക​ത്തെ​പ്പോ​ലും അ​ദ്ഭുത​പ്പെ​ടു​ത്തി.

അ​തി​വേ​ഗം ഓ​ക്സി​ജ​ന്‌ ആ​ഗിര​ണം ചെ​യ്യാ​ൻ ക​ഴി​വു​ള്ള ​പ്ര​ത്യേ​ക ത​രം ഹീ​മോ​ഗ്ലോ​ബി​നാ​ണ് ഇ​വ​യെ മ​റ്റു പ​ക്ഷി​ക​ളി​ൽ നി​ന്നു വ്യ​ത്യ​സ്ത​രാ​ക്കു​ന്ന​തെ​ന്നു പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. ഇത് ഉ​യ​ര​മേ​റി​യ പ​ര്‍​വ​ത​ങ്ങ​ള്‍​ക്ക് മു​ക​ളി​ലും ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത കു​റ​വു​ള്ള ഇ​ട​ങ്ങ​ളി​ലും ഇ​വ​ർ​ക്ക് സു​ഖ​മാ​യി ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്നു.

മെ​റ്റ​ബോ​ളി​സ​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​യും അ​തി​വേ​ഗം ചി​റ​കു​ക​ള​ടി​ച്ചു​മൊ​ക്കെ​യാ​ണ് ഇ​വർ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കു​ന്ന​ത്.



പറന്നുയരുന്ന രഹസ്യം

ഉ​യ​ര്‍​ന്ന മേ​ഖ​ല​ക​ളി​ലെ​ത്തു​മ്പോ​ള്‍ ശ​രീ​ര​ത്തി​ലെ ച​യാ​പ​ച​യ പ്ര​ക്രി​യ​യി​ല്‍ (മെ​റ്റ​ബോ​ളി​സം) മാ​റ്റം വ​രു​ത്താ​ന്‍ ഇ​വ​യ്ക്ക് സാ​ധി​ക്കു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ ക​ണ്ടെ​ത്ത​ല്‍. ഫെ​യ്‌​സ് ബ്രീ​ത്തിം​ഗ് മാ​സ്‌​കും സെ​ന്‍​സ​റു​ക​ളും ഘ​ടി​പ്പി​ച്ചാ​യി​രു​ന്നു പ​രീ​ക്ഷ​ണം. വി​മാ​ന​ങ്ങ​ളു​ടെ പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വി​ന്‍​ഡ് ട​ണ​ലി​ലൂ​ടെ​യു​ള്ള പ​റ​ക്ക​ലു​ൾ​പ്പെടെ നി​ര​വ​ധി പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് വാ​ത്ത​ക​ളെ വി​ധേ​യ​രാ​ക്കി. എ​ല്ലാം അ​വ​ർ നി​സാ​ര​മാ​യി വി​ജ​യി​ച്ചു.

പ​ല​യി​നം വാ​ത്ത​ക​ളെ പ​രീ​ക്ഷ​ണ​ത്തി​നു വി​ധേ​യ​രാ​ക്കി​യെ​ങ്കി​ലും കു​റി​ത്ത​ല​യ​ൻ വാ​ത്ത​ക​ളാ​യി​രു​ന്നു കൂ​ട്ട​ത്തി​ൽ മി​ടു​ക്ക​ർ. വാ​ത്ത​ക​ളി​ലെ ഏ​ക​ദേ​ശം 19 ഇ​ന​ത്തി​ന് എ​വ​റ​സ്റ്റി​നു മു​ക​ളി​ലൂ​ടെ പ​റ​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഗ​വേ​ഷ​ക​ർ.



ഇവരെ കണ്ടവരുണ്ടോ?

1953ല്‍ ​ജോ​ര്‍​ജ് ലോ​വ് താ​ൻ എ​വ​റ​സ്റ്റി​ല്‍ ക​ണ്ട​ത് കു​റി​ത്ത​ല​യ​ൻ വാ​ത്ത​ക​ളെ​യാ​ണെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ അ​ധി​ക​മാ​രും അ​ദ്ദേ​ഹ​ത്തെ വി​ശ്വ​സി​ച്ചി​ല്ല. ഉ​യ​ര​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്പോ​ഴു​ണ്ടാ​കു​ന്ന വെ​റും തോ​ന്ന​ല്‍ മാ​ത്ര​മാ​ണെ​ന്നാ​യി​രു​ന്നു പ​ല​രു​ടേ​യും വാ​ദം. പി​ന്നീ​ടു പ​ല​രും ഇ​ക്കാ​ര്യം ആ​വ​ർ​ത്തി​ച്ചു.

എ​ന്നാ​ലി​പ്പോ​ൾ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കി വ​ള​ര്‍​ത്തി​യെ​ടു​ത്ത വാ​ത്ത​ക​ളെ നി​രീ​ക്ഷി​ച്ച​തി​ല്‍ നി​ന്നാ​ണ് ഗ​വേ​ഷ​ക​ര്‍​ക്ക് പു​തി​യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ഫ്ഗാ​നി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, ഭൂ​ട്ടാ​ന്‌, ചൈ​ന, ഇ​ന്ത്യ, മം​ഗോ​ളി​യ, മ്യാ​ൻമർ, നേ​പ്പാ​ൾ, പാ​ക്കി​സ്ഥാ​ൻ, റ​ഷ്യ, താ​യ്‌​ല​ൻ​ഡ്, വി​യ​റ്റ്നാം എ​ന്നി​വി​ട​ങ്ങ​ളാണ് കു​റി​ത്ത​ല​യ​ൻ വാ​ത്ത​ക​ളു​ടെ ഇ​ഷ്ട​രാ​ജ്യ​ങ്ങ​ൾ.

ആദിൽ മുഹമ്മദ്