ADVERTISEMENT
ADVERTISEMENT
13
Monday
October 2025
11:30 PM IST
IST
Deepika
com
The Largest Read Malayalam Internet Daily
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ANNUAL REPORT 2025
Dark
Light
ADVERTISEMENT
Chocolate
ഇന്ത്യയുടെ അയൽക്കാർ
ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, മ്യാൻമർ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, മാലദ്വീപ് എന്നിവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ.
പാക്കിസ്ഥാൻ
ഔദ്യോഗിക രാഷ്ട്രനാമം:
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാക്കിസ്ഥാൻ.
വിസ്തൃതി:
7,96,095 ച.കിലോമീറ്റർ.
ജനസംഖ്യ:
21 കോടിയോളം.
സാക്ഷരത:
50%.
തലസ്ഥാനം:
ഇസ്ലാമാബാദ്.
ഔദ്യോഗികഭാഷ:
ഉറുദു.
ഔദ്യോഗികമതം:
ഇസ്ലാം.
നാണയം:
പാക്കിസ്ഥാൻ രൂപ.
പ്രധാന നഗരങ്ങൾ:
കറാച്ചി, ലാഹോർ, പെഷവാർ, ക്വെറ്റ.
രൂപീകരണം:
1947 ഓഗസ്റ്റ് 14.
റിപ്പബ്ലിക്:
1956ൽ.
1958: പട്ടാള അട്ടിമറിയിലൂടെ അയൂബ്ഖാൻ അധികാരം കൈയാളി.
1971: ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധമുണ്ടാവുകയും തുടർന്ന് കിഴക്കൻ പാക്കിസ്ഥാൻ ബംഗ്ലാദേശായി രൂപപ്പെട്ട് പുതിയ രാജ്യമാകുകയും ചെയ്തു.
വടക്ക് ഹിമാലയൻ പർവതനിരകളും തെക്ക് അറബിക്കടലും അതിരിടുന്ന പാക്കിസ്ഥാന് ഇന്ത്യയുടേതുപോലെ വൈവിധ്യത്തിന്റെ ഭൂപ്രകൃതി കാണാവുന്നതാണ്.
ഉറുദുവിൽ പാക്കിസ്ഥാൻ എന്ന പേരിന് അർഥം "വിശുദ്ധിയുടെ നാട്’ എന്നാണ്. ദേശീയപതാക രൂപകൽപ്പന ചെയ്തത് അമിറുദീൻ കിച്ചായി ആണ്. പാക്കിസ്ഥാന്റെ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്ന കോൺഗ്രസിലൂടെയാണ് രാഷ്ട്രീയജീവിതം ആരംഭിച്ചത്. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ സജീവമായിരുന്ന ജിന്ന പിൽക്കാലത്ത് മുസ്ലിം ലീഗിൽ ചേർന്ന് പാക്കിസ്ഥാന്റെ വിഭജനത്തിനു കാരണക്കാരനായിത്തീർന്നു. 1948-ൽ അദ്ദേഹം നിര്യാതനായി.
പാക്കിസ്ഥാന്റെ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് ജനിച്ചത് ഡൽഹിയിലും മുൻ ഇന്ത്യൻ ഉപപ്രധാനമന്ത്രി എൽ.കെ.അദ്വാനി ജനിച്ചത് കറാച്ചിയിലുമാണ്.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശബ്ദമുയർത്തിയതിന്റെ പേരിൽ ലോകശ്രദ്ധ നേടിയ മലാല യൂസഫ്സായിക്ക് 2012 ഒക്ടോബർ 9-ന് താലിബാൻ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റെങ്കിലും ഇംഗ്ലണ്ടിലെ വിദഗ്ധ ചികിത്സയിലൂടെ രക്ഷപ്പെട്ടു. 2014-ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം മലാല ഇന്ത്യയിലെ പ്രമുഖ സാമൂഹ്യപ്രവർത്തകൻ കൈലാഷ് സത്യാർഥിക്കൊപ്പം പങ്കിട്ടു.
സിന്ധു, ഝലം, സത്ലജ്, ചിനാബ്, രവി, ബിയാസ് എന്നിവയാണ് പ്രമുഖ നദികൾ.
ബംഗ്ലാദേശ്
ജനസംഖ്യ:
17 കോടി.
വിസ്തൃതി:
1,47,570 ച.കി.മീ.
ഔദ്യോഗികഭാഷ:
ബംഗാളി.
കറൻസി:
ടാക്ക.
തലസ്ഥാനം:
ധാക്ക.
പ്രധാന നഗരങ്ങൾ:
ചിറ്റഗോംഗ്, ഖുൽന.
ഔദ്യോഗികമതം:
സുന്നി ഇസ്ലാം. ഹിന്ദുമതവും ബുദ്ധമതവും ക്രിസ്തുമതവും പ്രധാന മതങ്ങൾതന്നെ.
1947-ൽ ബ്രിട്ടീഷുകാർ ഇന്ത്യ ഉപദ്വീപ് വിട്ടുപോയതോടെ പാക്കിസ്ഥാന്റെ ഭാഗമായിത്തീർന്ന പൂർവബംഗാൾ 24 കൊല്ലം പൂർവപാക്കിസ്ഥാൻ എന്നറിയപ്പെടുകയും 1971-ൽ ബംഗ്ലാദേശ് എന്ന രാജ്യമായി മാറുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റയായ സുന്ദർബൻസ് ബംഗ്ലാദേശിലും ഇന്ത്യയിലുമായി വ്യാപിച്ചുകിടക്കുന്നു. ബംഗാൾ കടുവയാണ് ദേശീയമൃഗം. ചക്കയാണ് ദേശീയ ഫലം. വിസ്തൃതിയിൽ ലോകത്ത് 100-ാം സ്ഥാനത്താണെങ്കിലും ജനസംഖ്യയുടെ കാര്യത്തിൽ എട്ടാം സ്ഥാനമാണ്.
എഴുന്നൂറോളം നദികളുണ്ട്. ഈ നദികൾ ബംഗ്ലാദേശിനെ വെള്ളപ്പൊക്കത്തിന്റെ നാടാക്കുന്നു. ലോകത്തിലെ ഏറ്റവും നീളമേറിയ ബീച്ച് കോക്സ് ബസാർ ബീച്ച് ഇവിടെത്തന്നെ. മേഘ്ന, സുർമ എന്നിവ പ്രധാന നദികളാണ്. ഗംഗാനദിയാണ് ബംഗ്ലാദേശിൽ പദ്മ നദിയായി മാറുന്നത്. ലോകപ്രശസ്ത എഴുത്തുകാരി തസ്ലിമ നസ്റിൻ ബംഗ്ലാദേശ് സ്വദേശിയാണ്. കബഡിയാണ് ദേശീയ വിനോദമെങ്കിലും ക്രിക്കറ്റ്തന്നെ പ്രിയ വിനോദം.
ബംഗ്ലാദേശിന്റെ ദേശീയ ജലജീവിയായ ഹിൽസ മീൻ പ്രധാന കയറ്റുമതിയിൽപ്പെടുന്നു. തുണിത്തരങ്ങളും പ്രധാന കയറ്റുമതിയിൽപ്പെടുന്നു.
നേപ്പാൾ
തലസ്ഥാനം:
കാഠ്മണ്ഡു.
വിസ്തീർണം:
147181 ച.കി.മീ.
ജനസംഖ്യ:
മൂന്നുകോടി.
ഔദ്യോഗിക ഭാഷ:
നേപ്പാളി.
കറൻസി:
നേപ്പാളി റുപി.
സ്ഥാനം:
മധ്യേഷ്യ.
പ്രധാന നഗരങ്ങൾ:
ബിരാട് നഗർ, ലളിത്പുർ, മോറാംഗ്, ഭക്തപുർ.
ഔദ്യോഗികമതം:
ഹിന്ദു.
ഇന്ത്യക്കും ചൈനയ്ക്കും ഇടയിൽ നേപ്പാൾ സ്ഥിതിചെയ്യുന്നു. കൃഷിക്കാരാണ് ഭൂരിപക്ഷം ജനങ്ങളും. ഗംഗയുടെ ഒട്ടേറെ പോഷകനദികളുടെ പ്രഭവസ്ഥാനമാണ് നേപ്പാൾ. ഇന്ത്യൻ അതിർത്തിക്കടുത്ത് ഉഷ്ണവും വടക്കുഭാഗത്ത് അതിശൈത്യവുമാണ്. 80 ശതമാനം ജനങ്ങളും ഇന്തോ-നേപ്പാളി വിഭാഗമായ ഗൂർഖകളാണ്. ബാക്കി ടിബറ്റോ-നേപ്പാളി വിഭാഗമായ ഷേർപ്പകളും. ഗൂർഖകൾ പൊതുവേ ഹിന്ദുക്കളും ഷേർപ്പകൾ ബുദ്ധമതക്കാരുമാണ്.
ഇന്ത്യ, മധ്യേഷ്യ, ടിബറ്റ് എന്നിവിടങ്ങളിൽനിന്നെത്തിയവരുടെ പിൻതലമുറക്കാരാണ് ആധുനിക നേപ്പാളി ജനത. 1990 നവംബർ 9-ന് നടപ്പാക്കിയ പുതിയ ഭരണഘടനപ്രകാരം രാഷ്ട്രത്തലവൻ രാജാവും ഭരണത്തലവൻ പ്രധാനമന്ത്രിയുമാണ്.
ലോകത്ത് ചതുരാകൃതിയിലല്ലാത്ത ഒരേയൊരു ദേശീയപതാക ഈ രാജ്യത്തിന്റേതാണ്. ടൂറിസ്റ്റുകളുടെ ഇഷ്ട ഡസ്റ്റിനേഷനുകളാണ് ലുംബിനിയും എവറസ്റ്റ് കൊടുമുടിയും. ലോകത്ത് ഏറ്റവും ഉയരമുള്ള പത്തു കൊടുമുടികളിൽ എട്ടും നേപ്പാളിൽത്തന്നെ.
യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടംപിടിച്ച നാലു കേന്ദ്രങ്ങൾ നേപ്പാളിലുണ്ട്. ഹൈന്ദവരാഷ്ട്രമായ നേപ്പാൾ 2006-ൽ മതനിരപേക്ഷ രാജ്യമായി പ്രഖ്യാപനമുണ്ടായി. പശുവാണ് നേപ്പാളിന്റെ ഔദ്യോഗിക മൃഗം. ഹിമാലയൻ മൊണാൽ ദേശീയപക്ഷിയും.
അഫ്ഗാനിസ്ഥാൻ
ഔദ്യോഗിക രാഷ്ട്രനാമം:
ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ.
വിസ്തീർണം:
6,52,230 ചി.കി.മീ.
തലസ്ഥാനം:
കാബൂൾ.
ജനസംഖ്യ:
മൂന്നരകോടി.
സ്ഥാനം:
മധ്യേഷ്യ.
ഔദ്യോഗിക ഭാഷ:
പഷ്തു.
നാണയം:
അഫ്ഗാനി.
ഔദ്യോഗിക മതം:
ഇസ്ലാം
മറ്റു രാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ അഫ്ഗാനിസ്ഥാന് സ്വന്തമായി കടൽത്തീരമില്ല. ഭാരതസംസ്കാരവും മധ്യേഷ്യൻ-മെസപ്പൊട്ടേമിയൻ സംസ്കാരവും അന്യോന്യം ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായിരുന്നു അഫ്ഗാൻ മലന്പാതകൾ.
അമുദാരിയ, ഹെൽമൻദ്, ഹാരി, പഞ്ജ്, കാബൂൾ, ഫറാ, കോക്ച തുടങ്ങിയവ പ്രധാന നദികളാണ്. ഏറ്റവും ഉയരമുള്ള പർവതനിരകളായ ഹിന്ദുക്കുഷ് മലനിരകൾ രാജ്യത്തിന്റെ വടക്കുകിഴക്കുനിന്ന് തെക്കുപടിഞ്ഞാറേക്ക് വ്യാപിച്ചുകിടക്കുന്നു. നൗഷാദ് ആണ് ഏറ്റവും ഉയരമുള്ള കൊടുമുടി. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയ്ക്കാണ് പ്രസിദ്ധമായ ഖൈബർ ചുരം. ഇതു ഹിന്ദുക്കുഷിലാണ്.
പ്രാചീനകാലത്ത് ആര്യന്മാരുടെ നാട് എന്ന അർഥത്തിൽ ആര്യാന എന്ന് അഫ്ഗാനിസ്ഥാൻ അറിയപ്പെട്ടു. പഷ്തൂൺ (അഫ്ഗാൻ) ഗോത്രക്കാരാണ് ഇവിടത്തെ പ്രബലവിഭാഗം. പഷ്തൂണുകളുടെ നാട് എന്നതിൽനിന്നാണ് അഫ്ഗാനിസ്ഥാൻ എന്ന പേരുണ്ടായത്.
1979 മുതൽ 30 കൊല്ലത്തോളം നീണ്ടുനിന്ന ആഭ്യന്തരയുദ്ധങ്ങളും പോരാട്ടങ്ങളും മുഖാന്തിരം ലോകത്ത് ഏറ്റവും ആയുർദൈർഘ്യം കുറഞ്ഞ രാജ്യങ്ങളിലൊന്നായി അഫ്ഗാനിസ്ഥാൻ മാറിയിട്ടുണ്ട് .
ചൈന
ഔദ്യോഗിക രാഷ്ട്രനാമം:
പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന.
വിസ്തൃതി:
95,65,000 ച.കി.മീ.
ജനസംഖ്യ:
140 കോടി.
ഔദ്യോഗിക ഭാഷ:
ചൈനീസ്.
കറൻസി:
റെൻമിൻബി.
തലസ്ഥാനം:
ബെയ്ജിംഗ്.
സാക്ഷരത:
91 ശതമാനം.
പ്രധാന നഗരങ്ങൾ:
ഷാംഗ്ഹായ്, കാന്റൺ, ഷെൻഷെൻ.
ജനസംഖ്യയിൽ ലോകത്ത് പ്രഥമസ്ഥാനവും വിസ്തൃതിയിൽ മൂന്നാം സ്ഥാനവും. പൂർവേഷ്യയാണ് സ്ഥാനം. മൂന്നിൽരണ്ടുഭാഗം ഭൂപ്രദേശവും മരുഭൂമികളോ പർവതപ്രദേശങ്ങളോ ആണ്. കൃഷിക്ക് തികച്ചും അനുയോജ്യമായത് പത്തിലൊന്നു ഭാഗമാണ്. ചൈനയുടെ വലുപ്പം ഏഷ്യയുടെ അഞ്ചിലൊന്നോളം വരും.
ഭൂമിയുടെ നെറുക എന്നറിയപ്പെടുന്ന ടിബറ്റൻ പീഠഭൂമി, ഏറ്റം തണുത്ത മരുഭൂമിയായ ഗോബി, ഏറ്റവുമധികം പ്രളയമുണ്ടാക്കുന്ന ഹ്വാംഗ് ഹോ നദി അഥവാ മഞ്ഞനദി ഇവയൊക്കെ ചൈനയിൽപ്പെടുന്നു.
ഐക്യരാഷ്ട്ര സഭയിൽ സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരാംഗമാണ്.
ചിൻ രാജവംശത്തിന്റെ കാലത്തു നിർമിച്ച വൻമതിൽ ലോകാദ്ഭുതങ്ങളിൽ ഒന്നാണ്. അതു ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിതിയായി നിലകൊള്ളുന്നു. ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളും നീളമേറിയ കടൽപ്പാലവുമൊക്കെയുള്ള രാജ്യം. ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന ഈ രാജ്യത്തിന് ഏറ്റവും കൂടുതൽ സ്ഥിരസൈനികരുണ്ട്.
ചൈനീസ് ചക്രവർത്തിമാർ താമസിച്ചിരുന്ന കൊട്ടാരങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലമായ വിലക്കപ്പെട്ട നഗരം ഇന്ന് പാലസ് മ്യൂസിയം എന്നറിയപ്പെടുന്നു. ടിയാനൻമെൻ സ്ക്വയറിലെ സ്വാതന്ത്ര്യ പ്രതിമകൾക്കു വളരെയേറെ കഥകൾ പറയാനുണ്ട്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിൽ സ്ഥിതിചെയ്യുന്ന വലിയ നഗരചത്വരമാണിത്. 109 ഏക്കർ വിസ്തീർണമുള്ള ഈ വൻ ചത്വരം ചൈനയിൽ ജനാധിപത്യഭരണം ആവശ്യപ്പെട്ട് 1989-ൽ നടന്ന വിദ്യാർഥിസമരത്തിന്റെ ഊഷ്മളമായ ഓർമകൾ ഉയർത്തുന്നു.
ലോകപ്രശസ്ത ആയോധന കലകളായ കുങ് ഫു, ഖുഷു എന്നിവ ചൈനയിലാണ് രൂപപ്പെട്ടത്. ജാക്കിച്ചാൻ, ജെറ്റ് ലീ എന്നിവർ ഈ ആയോധനകലയിലൂടെ ലോകപ്രശസ്തരായി.
ഭക്ഷണം കഴിക്കാൻ സ്പൂണിനു പകരം ഉയോഗിക്കുന്ന രണ്ടു ചെറുകോലുകളാണ് ചോപ്സ്റ്റിക്. ഇത് ആദ്യമായി ഉപയോഗിച്ചത് ചൈനക്കാരാണ്.
ചൈനയുടെ ദേശീയമൃഗം ജയന്റ് പാണ്ട. റെഡ്ക്രൗൺഡ് ക്രെയ്ൻ ദേശീയ പക്ഷിയും. ജിങ്കോ ദേശീയവൃക്ഷവുമാണ്.
1911-ൽ നടന്ന ജനകീയ വിപ്ലവത്തിന്റെ ഫലമായി 1912-ൽ രാജഭരണം അവസാനിപ്പിച്ച് സൺയാത്സെന്നിന്റെ നേതൃത്വത്തിൽ ജനകീയചൈന രൂപംകൊണ്ടു. 1925-ൽ സൺയാത്സെൻ മരിച്ചതോടെ ജിയാങ് ജയ്ഷി അധികാരത്തിലെത്തി.
രണ്ടാം ലോകമഹായുദ്ധത്തിൽ ചൈനയെ ജപ്പാൻ പിടിച്ചെടുത്തു. 1945-ൽ ജപ്പാൻ യുദ്ധത്തിൽ തോറ്റതോടെ ചൈനയിൽ ആഭ്യന്തരവിപ്ലവം കൊടികുത്തിവാണു. 1949 ഒക്ടോബർ ഒന്നിന് മാവോസേതൂങിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാർ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിച്ചു.
1971-ൽ തായ്വാനെ പുറത്താക്കി ചൈന യുഎന്നിൽ അംഗത്വം നേടി. 1982-ലെ ഭരണഘടന പ്രകാരം നാഷണൽ പീപ്പിൾസ് കോൺഗ്രസ്തന്നെ ചൈനയുടെ പരമാധികാരസമിതി.
ടിബറ്റ് ചൈനയുടെ സ്വയംഭരണാധികാരമുള്ള അഞ്ചു പ്രവിശ്യകളിലൊന്നാണ്. ലാസ ആണ് അതിന്റെ തലസ്ഥാനം. അതുപോലെതന്നെ 1997-ൽ ബ്രിട്ടീഷ് കോളനിയായ ഹോങ്കോംഗ് ചൈനയുടെ പ്രത്യേക ഭരണത്തിൻകീഴിലായി. പോർച്ചുഗീസ് കോളനിയായ മക്കൗ ഉപദ്വീപും മറ്റും ചൈനയുടെ നിയന്ത്രിത ഭരണത്തിൻ കീഴിൽ വന്നു.
ശ്രീലങ്ക
ഔദ്യോഗിക രാഷ്ട്രനാമം:
ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് ശ്രീലങ്ക.
വിസ്തീർണം:
65,610 ച.കി.മീ.
ജനസംഖ്യ:
രണ്ടുകോടി.
സാക്ഷരത:
92 ശതമാനം.
തലസ്ഥാനം:
കൊളംബോ. പ്രമുഖ നഗരങ്ങൾ: കാൻഡി, ജാഫ്ന, ഗാൽ.
ഔദ്യോഗിക ഭാഷകൾ:
സിംഹള, തമിഴ്.
നാണയം:
ശ്രീലങ്കൻ രൂപ.
പ്രധാന മതങ്ങൾ:
ബുദ്ധമതം, ഹിന്ദുമതം, ക്രിസ്തുമതം, ഇസ്ലാംമതം.
ഇന്ത്യക്ക് തെക്കുകിഴക്കായി ഇന്ത്യൻമഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപ് രാഷ്ട്രം. ഭൂമിശാസ്ത്രപരമായി ഇന്ത്യൻ ഉപദ്വീപിന്റെ തുടർച്ചയാണ് ശ്രീലങ്ക. സിലോൺ എന്നായിരുന്നു പഴയ പേര്. സിംഹള വംശജരും തമിഴ് വംശജരുമാണ് പ്രധാന ജനവിഭാഗങ്ങൾ.
ഇന്ത്യയുടെ തൊട്ടുതാഴെ വെള്ളത്തുള്ളിയുടെ ആകൃതിയിൽ കാണപ്പെടുന്ന ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ കണ്ണീർത്തുള്ളി എന്നു വിളിപ്പേരുണ്ട്. 1948-ൽ ബ്രിട്ടനിൽനിന്നു സ്വതന്ത്രമായി. 1978-ൽ ഭരണഘടന നിലവിൽവന്നു. ഡി.എസ്. സേനാനായകെ ശ്രീലങ്കയുടെ ആദ്യ പ്രധാനമന്ത്രി. ശ്രീലങ്കയുടെ ഭരണം കൈയാളിയിരുന്ന ഒരു കുടുംബമാണ് സോളമൻ ബന്ദാരനായികെയുടേത്.
മ്യാൻമർ
ഔദ്യോഗിക രാഷ്ട്രനാമം:
യൂണിയൻ ഓഫ് മ്യാൻമർ.
വിസ്തീർണം:
6,76,578 ച.കി.മീ.
ജനസംഖ്യ:
അഞ്ചു കോടിയിലധികം.
സാക്ഷരത:
85 ശതമാനം.
ഔദ്യോഗിക ഭാഷ:
ബർമീസ്.
മറ്റു പ്രധാന ഭാഷകൾ:
കാരേൻ, ഷാൻ.
തലസ്ഥാനം:
നേപ്പിഡോ.
നാണയം:
മ്യാൻമർ കിയാത്.
പ്രധാന മതം:
ബുദ്ധമതം.
ഏഷ്യയിലെ നെല്ലറ എന്നറിയപ്പെടുന്ന മ്യാൻമർ 1989 വരെ ബർമ എന്നാണറിയപ്പെട്ടിരുന്നത്. ബംഗാൾ ഉൾക്കടലിന്റെ കിഴക്കൻ തീരം ഏതാണ്ട് മുഴുവനായും മ്യാൻമറിന്റെ കീഴിലാണ്. 1948 ജനുവരി നാലിനാണ് മ്യാൻമർ സ്വതന്ത്രമായത്. സ്വന്തം നാടിനെ സുവർണദേശം എന്നാണു മ്യാൻമർകാർ വിളിക്കുക. പഗോഡകളുടെ നാട് എന്ന് ഈ രാജ്യം വിശേഷിപ്പിക്കപ്പെടുന്നു.
ഐരാവതി നദിയും സാൽവീൽ നദിയും ജലസന്പുഷ്ടമാക്കുന്ന രാജ്യം. ലോകത്തേറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ്. മ്യാൻമർ എന്ന രാഷ്ട്രനാമം സ്വീകരിക്കപ്പെട്ടത് 1989 മേയിൽ.
സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ നേതാവുണ്ട്, ഓങ് സാൻ സ്യൂകീ. വർഷങ്ങളോളം വീട്ടുതടങ്കലിൽ കഴിയേണ്ടിവന്ന മ്യാൻമറിലെ ജനാധിപത്യപോരാളി. പ്രമുഖ പൊതുപ്രവർത്തക, നയതന്ത്രജ്ഞ, എഴുത്തുകാരി എന്നീ നിലകളിൽ ലോകപ്രശസ്ത. 1991-ലെ സമാധാന നൊബേൽ അവരെ തേടിയെത്തി. 2015-ല് നടന്ന പൊതുതെരഞ്ഞെടുപ്പിലൂടെ സൂചിയുടെ പാർട്ടി അധികാരത്തിലെത്തി. 1961 മുതൽ പത്തുവർഷക്കാലം ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറിജനറലായിരുന്ന യു താന്റ് മ്യാൻമർകാരനാണ്.
ഭൂട്ടാൻ
ഔദ്യോഗികനാമം:
കിംഗ്ഡം ഓഫ് ഭൂട്ടാൻ.
സ്ഥാനം:
ദക്ഷിണേഷ്യ.
വിസ്തീർണം:
38,394 ച.കി.മീ.
ഔദ്യോഗികഭാഷ:
സോങ്ക.
സാക്ഷരത:
50%.
നാണയം:
ഗുൽട്രം.
ഔദ്യോഗിക മതം:
ബുദ്ധമതം.
തലസ്ഥാനം:
തിം-ഫു.
വടക്ക് ചൈനയും ഇതരവശങ്ങളിൽ ഇന്ത്യയും അതിരിട്ടുനിൽക്കുന്ന പൂർവ ഹിമാലയസാനുക്കളിലെ കൊച്ചുരാജ്യമാണ് ഭൂട്ടാൻ. ഇതുവരെ ഒരു വിദേശരാജ്യവും ഭരിച്ചിട്ടില്ലാത്ത രാജ്യം. 1971-ൽ ഈ രാജ്യം ഐക്യരാഷ്ട്രസഭയിൽ അംഗമായി. 2008-ൽ രാജഭരണത്തിൽനിന്ന് പാർലമെന്ററി ഭരണത്തിലേക്കു വന്നു.
ജനങ്ങൾ ടിബറ്റൻ പാരന്പര്യമുള്ളവരാണ്. ഭൂട്ടിയ എന്നറിയപ്പെടുന്ന ഇവർതന്നെയാണ് മധ്യഭൂട്ടാൻവാസികളിലേറെയും. നേപ്പാളി വംശജരും ധാരാളമായി ഇവിടെ കാണാം. മാലദ്വീപ് കഴിഞ്ഞാൽ ദക്ഷിണേഷ്യയിൽ ജനസംഖ്യ ഏറ്റവും കുറവുള്ള രാജ്യമാണിത്.ലോകത്ത് ഏറ്റവുമൊടുവിൽ ടെലിവിഷൻ സംപ്രേഷണം തുടങ്ങിയ രാജ്യങ്ങളിലൊന്നാണു ഭൂട്ടാൻ. പ്രധാന വിനോദം അന്പെയ്ത്താണ്.
ഭൂട്ടാന്റെ തലസ്ഥാനമായ തിംബുവിലുള്ള പടുകൂറ്റൻ ബുദ്ധപ്രതിമ ടൂറിസ്റ്റുകളുടെ പ്രധാന ആകർഷണദൃശ്യമാണ്. വെങ്കലത്തിൽ നിർമിച്ചു പൊന്ന് പൂശിയ ഈ പ്രതിമയ്ക്ക് 52 മീറ്റർ ഉയരമുണ്ട്. ലോകത്തിലെതന്നെ ഏറ്റവും വലിയ ബുദ്ധപ്രതിമകളിൽ ഒന്നാണിത്.
ലോകത്തിലാദ്യമായി പുകയിലയും പുകവലിയും നിരോധിച്ച രാജ്യമാണ് ഭൂട്ടാൻ. 2004-ൽ ഇതിനുള്ള നിയമം പ്രാബല്യത്തിലായി.
മാലദ്വീപ്
തലസ്ഥാനം:
മാലെ
ഔദ്യോഗികഭാഷ:
ദിവേഹി.
കറൻസി:
റുഫിയ.
വിസ്തീർണം:
298 ച.കി.മീ.
ജനസംഖ്യ:
നാലുലക്ഷത്തിൽ കൂടുതൽ.
ഇന്ത്യൻമഹാസമുദ്രത്തിൽ ലക്ഷദ്വീപിനു തെക്കായി സ്ഥിതിചെയ്യുന്ന ദ്വീപസമൂഹമാണീ രാജ്യം. ഒരു മാലപോലെയാണിതിന്റെ കിടപ്പ്. ഏതാണ്ട് 1200 ചെറിയ പവിഴ ദ്വീപുകളുണ്ട്. ശ്രീലങ്കയിൽനിന്ന് 675 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് സ്ഥാനം.
12-ാം നൂറ്റാണ്ടിൽ മാലദ്വീപിൽ ഇസ്ലാം മതമെത്തി. പിന്നീട് സുൽത്താൻ ഭരണമായിരുന്നു. 16-ാം നൂറ്റാണ്ടിൽ ഇവിടെയെത്തിയ പോർച്ചുഗീസുകാർ പതിനഞ്ചു കൊല്ലത്തോളം ഭരിച്ചു. 1573-ൽ നാട്ടുകാർ ചേർന്ന് പോർച്ചുഗീസുകാരെ ഒാടിച്ചു. പിന്നീടുള്ള വർഷങ്ങളിൽ പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് ശക്തികൾ ദ്വീപിനായി പോരാട്ടം നടത്തി. 18-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് അധീനതയിലായി. 1965 ജൂലൈ 26-നു സ്വതന്ത്രമായി.
മാത്യൂസ് ആർപ്പൂക്കര
ADVERTISEMENT
കാടുകളോട് കൂട്ടുകൂടാം
മരങ്ങളും ചെടികളും വള്ളിപ്പടർപ്പുകളുമൊക്കെ കൂടുന്നതാണു വനം. അതാണു നമ്മുടെ വനസങ്കൽപം. വന്യ
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
മാനത്തെ താരകങ്ങൾക്കു മരണമില്ലെന്നു കവികൾ ആവർത്തിച്ചു പാടുന്പോഴും അതിനോട് യാതൊരുതരത്തിലും യോജിക്കാനാവില്ലെന്ന നില
വിശ്വവിഖ്യാതരായ മൂക്കന്മാർ
വൈക്കം മുഹമ്മദ് ബഷീറിന്റെ എക്കാലത്തെയും ഹിറ്റ് കഥകയാണ് വിശ്വവിഖ്യാതമായ മൂക്ക്. സാധാരണക്കാരനായ ഒരു പാ
പവിഴപ്പുറ്റുകളുടെ നാട്ടിൽ
എവിടേക്കു തിരിഞ്ഞാലും പവിഴപ്പുറ്റുകൾ മാത്രം നിറഞ്ഞ ഒരിടത്തെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ?
കണ്ടുപിടിത്തങ്ങളുടെ കുട്ടിക്കാലം
പഠിച്ചു പഠിച്ച്, വലിയ ആളാകുന്പോൾ പുതിയതായി എന്തെങ്കിലുമൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തി ലോകം മുഴുവൻ അറിയപ്പെടണമെ
ഗ്രാൻഡ് മാസ്റ്റർ
ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ഒപ്പം സ്ഥിരോത്സാഹവും കൈമുതലായുണ്ടെങ്കിൽ ഒന്നും ഒന്നിനും തടസമ
ഒരു കേരളം പല ഭാഷ
ഭാഷാ വൈവിധ്യം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്തോ-യൂറോപ്യൻ, ദ്രാവിഡ, സീനോ-ടിബറ്റൻ, ആസ്ട്രോ-ഏഷ്യാന
ചിത്രങ്ങൾ കഥപറയുമ്പോൾ
ആയിരം വാക്കുകൾക്ക് തുല്യമാണ് ഒരു ചിത്രം എന്ന് കൂട്ടുകാർ കേട്ടിട്ടില്ലേ. നമുക്ക് ചുറ്റുമുള്ള ലോകത്തുനിന്ന് കാമറയിൽ പക
മനവും മിഴിയും നിറച്ച് മൗലിനോംഗ്
ഏഷ്യയിലെ ഏറ്റവും ശുചിത്വമുള്ള ഗ്രാമം ഇന്ത്യയിലാണെന്നറിയുന്പോൾ ചിലരുടെയെങ്കിലും മനസിലേക്ക് ആദ്യമെത്തുന്നത് കേരളത
അഭിമാനം അഭിജിത്
പുരസ്കാരങ്ങളും അംഗീകാരങ്ങളും ആഗ്രഹിക്കാത്തവരും ഇഷ്ടപ്പെടാത്തവരുമായി ആരും ഉണ്ടാകില്ല. എന്നാൽ, ലോകോത്തര ബഹുമതിയായ
എവറസ്റ്റ് കീഴടക്കിയ കുറിത്തലയന്മാർ
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് ആദ്യമായി കീഴടക്കിയത് ടെന്സിംഗ് നോർഗേയും എഡ്മണ്ട് ഹില
വേഗറാണി
ആത്മവിശ്വാസവും കഠിനപ്രയത്നവും ഒപ്പം ലക്ഷ്യബോധവുമുണ്ടെങ്കിൽ ജീവിതത്തിൽ അപ്രാപ്യമായി ഒന്നുമില
പ്രകൃതിയുടെ പോരാളി
“ഇതെല്ലാം തെറ്റാണ്. ഞാൻ ഇവിടെ വരേണ്ടതല്ല. ഈ നേരം ഞാൻ സ്കൂളിൽ ഉണ്ടാകേണ്ടതാണ്. എന്നിട്ടും ഞങ്ങളെപ്പേ
ഇന്ദ്രിയങ്ങളും ആശയവിനിമയവും
എല്ലാ ജീവികൾക്കും കാഴ്ച, കേൾവി, സ്പർശനം, രുചി, ഗന്ധം എന്നിവയ്ക്കായി അഞ്ച് ഇന്ദ്രിയങ്ങളുണ്ട്. ഈ ഇന്ദ്രിയങ്ങൾ ഉപയോഗിച്ച
കാതങ്ങൾ താണ്ടി
പക്ഷികള് കൂട്ടത്തോടെ വിരുന്നെത്തുന്നത് കൂട്ടുകാര് കണ്ടിട്ടുണ്ടോ? ജലാശയങ്ങളിലും മലയോരങ്ങളില
മിന്നലേ... മിന്നലേ... താഴെവരല്ലേ..!
ദേവന്മാർ തമ്മിലടിക്കുന്നതു മൂലമാണ് ഇടിയും മിന്നലുമുണ്ടാകുന്നത് എന്നാണ് പഴമക്കാർ വിശ്വസിച്ചിരുന്നത്. ഇടിമിന്നലിനെക്കുറിച
ഞാൻ ഭൂമി
ഭൂമധ്യരേഖാ പ്രദേശം
ശക്തമായ മഴയും അതികഠിനമായ ഉഷ്ണവും മധ്യരേഖാ പ്രദേശത്തെ പ്രത്യേകത
ഒരു യുദ്ധത്തിന്റെ ഓർമയ്ക്ക്
ലോക സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കുകളെക്കുറിച്ചും സഡാക്കോ സസക്കിയെന്ന കൊച്ചുമിടുക്കിയ
സൂപ്പർ ടീച്ചർ
രാജ്യത്ത് സാന്പത്തികമായും സാമൂഹികമായും ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം, ഇന്ത്യാ മഹാരാജ്യത്തിന്റെ നിത്യരോഗി - ബിഹാ
ADVERTISEMENT
ADVERTISEMENT
LATEST NEWS
സമാധാന കരാര് ഒപ്പുവെച്ചു; ഗാസ ഇനി ശാന്തം
സ്ഫോടക വസ്തു എറിഞ്ഞു; പേരാമ്പ്ര സംഘര്ഷത്തിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്
തദ്ദേശ തെരഞ്ഞെടുപ്പ്; ഹിയറിംഗ് ബുധനാഴ്ച
ഗുരുവായൂര് ആനക്കോട്ടയിലെ കൊമ്പന് ഗോകുല് ചരിഞ്ഞു
ശബരിമല സ്വർണ മോഷണം; ഒരു ആശങ്കയും വേണ്ട: മുഖ്യമന്ത്രി
More from other section
1
ശബരിമല സ്വർണക്കൊള്ള: സർക്കാരിനെ വെട്ടിലാക്കി ഇഡിയും റെഡി
Kerala
2
ബിഹാറിൽ ബിജെപിയും ജെഡി-യുവും 101 വീതം സീറ്റിൽ
National
3
പാക്കിസ്ഥാൻ-അഫ്ഗാൻ സംഘർഷം; ഇരുനൂറിലേറെ താലിബാൻ സൈനികർ കൊല്ലപ്പെട്ടു
International
4
വെള്ളി വില കുതിക്കുന്നു; ഇന്നലെ കിലോയ്ക്ക് 1.71 ലക്ഷത്തിനു മുകളിൽ
Business
5
ഗുഡ് ഹോപ്പ്
Sports
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Back
University News
Mahatma Gandhi University
Kerala University
Cochin University of Science and Technology(CUSAT)
Calicut University
Kannur University
Kerala University of Health Sciences(KUHS)
Central University
Sree Sankaracharya University of Sanskrit(SSUS)
Malayalam University
Kerala University of Fisheries and Ocean Studies(KUFOS)
A. P. J. Abdul Kalam Technological University(KTU)
Other News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Video News
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Privacy Policy
Terms and Conditions for Online Payment
Send Your Greetings
Stringer Login
Annual Report 2025
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD