അമേരിക്കൻ നായർ സംഗമം: ജൂലൈ 29നു സൂപ്പർ ഷോ
Wednesday, July 19, 2017 2:30 AM IST
ഷിക്കാഗോ: കേരളത്തിൽ വച്ചുള്ള ഒന്നാം അമേരിക്കൻ നായർ സംഗമം ജൂലൈ 29 -നു തിരുവനന്തപുരത്ത് റെസിഡൻസി ടവർ ഹാളിൽ വച്ചു നടക്കുന്നതാണ്. അമേരിക്കയിലെ എല്ലാ പ്രമുഖനായർ സമുദായ നേതാക്കളും ഈ സംഗമത്തിൽ പങ്കെടുക്കും. അമേരിക്കയിലും കാനഡയിലുമായി അധിവസിക്കുന്ന ഇരുപത്തയ്യായിരത്തോളം അംഗങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന നായർ സംഘടനകളുടെയും സമുദായനേതാക്കളുടെയും കൂട്ടായ്മയാണ് ഈസംഗമം സംഘടിപ്പിക്കുന്നത്. നായർ സർവീസ് സൊസൈറ്റി ഓഫ് കാലിഫോർണിയയുടെ സ്ഥാപകനും പ്രെസിഡന്‍റുമായ രാജേഷ് നായർ, ന്യൂയോർക്ക് നായർ ബെനിവാലന്‍റ് അസോസിയേഷൻ പ്രസിഡന്‍റ് കരുണാകൻപിള്ള, മുൻ പ്രസിഡന്‍റ് അപ്പുക്കുട്ടൻപിള്ള, നായർ അസോസിയേഷൻ ഓഫ് ഷിക്കാഗോ മുൻ പ്രസിഡെന്‍റും എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രെസിഡന്‍റുമായ എം.എൻ.സി. നായർ, എൻഎസ്എസ് കാനഡ എക്സിക്യൂട്ടീവ് സന്തോഷ്പിള്ള, ന്യൂജേഴ്സി നായർ മഹാമണ്ഡലം സ്ഥാപകനും ചെയർമാനുമായ മാധവൻനായർ എന്നിവരടങ്ങിയതാണ് സംഗമത്തിന്‍റെ മുഖ്യസംഘാടകസമിതി.

രാവിലെ പത്തിനു കാര്യപരിപാടികൾ ആരംഭിക്കും. പതിനൊന്നിനാണ് ബിസിനസ് കോണ്‍ഫറൻസ്. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ ഉണ്ടായിരിക്കും. അതിനുശേഷം വൈകുന്നേരം അഞ്ചുവരെ അമേരിക്കയിലെയും കാനഡയിലെയും കലാകാര·ാരുംകേരളത്തിലെ കലാകാര·ാരും അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടായിരിക്കും. ഇതോടൊപ്പം തന്നെ മലയാളി മങ്കമത്സരം, നായർ സംഘടനാപ്രവർത്തന അവലോകനങ്ങൾ, ചർച്ചകൾ എന്നിവയും ഉണ്ടായിരിക്കും. വൈകുന്നേരത്തെ സമ്മേളനത്തിൽ അമേരിക്കയിലെയും കാനഡയിലെയും പ്രമുഖ നായർ സമുദായ നേതാക്കളോടൊപ്പം കേരത്തിലെ വിശിഷ്ടവ്യക്തികളും സംസാരിക്കും. അമേരിക്കയിലെ സമുദായ അംഗങ്ങൾക്ക് കേരളത്തിലെ എൻ.എസ്.എസ് കരയോഗങ്ങളുമായി സഹകരിച്ചുകേരളത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്താൻ അവസരമൊരുക്കുന്ന പദ്ധതിയുടെ രൂപീകരണവും ഉദ്ഘാടനവും ഈ സംഗമത്തിൽ വച്ചു നടക്കും.

സിനിമ- ടെലിവിഷൻതാരം സാബു തിരുവല്ലയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന സംഗീത നൃത്തഹാസ്യസംഗമം സൂപ്പർഷോ വൈകിട്ട് എഴിനു ആരംഭിക്കും. ഇതിൽ സിനിമ പിന്നണിഗായകൻ ഹരിശ്രീ ജയരാജ് നയിക്കുന്ന ഗാനമേള, ഏഷ്യാനെറ്റ് കോമഡിസ്റ്റാർ ടീം സക്സസിന്‍റെ മിമിക്സ്, കൊറിയോഗ്രാഫർ വർക്കല അനിൽനയിക്കുന്ന സിനിമാറ്റിക് ഡാൻസ് എന്നിവയും ഉൾപ്പെടുന്നു. സൂപ്പർഷോയ്ക്ക് സമാന്തരമായ സ്വാദിഷ്ടമായ ഡിന്നർ ഉണ്ടായിരിക്കുന്നതാണ്.

എയർഇന്ത്യ, എമിറേറ്റ്സ് എന്നീ വിമാനകന്പനികൾ അമേരിക്കൻ നായർസംഗമത്തിൽ എത്തിച്ചേരുന്നതിന് അമേരിക്കയിലും കാനഡയിലും നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വൻപിച്ചവിലക്കുറവിൽ ടിക്കറ്റുകൾ ലഭ്യമാക്കുന്നു. കൂടുതൽ വിവരങ്ങളും അമേരിക്കൻ നായർ സംഗമത്തിന്‍റെ വിശദാംശങ്ങളും ംംം.ിമശൃമെിഴമാമാ.രീാ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

സംഘാടകരെ ബന്ധപ്പെടാൻ +1 408 203 1087, +91 471 381 0481 എന്നനന്പറുകളോ ശിളീ@ിമശൃമെിഴമാമാ.രീാ എന്ന ഇ മെയിലോ ഉപയോഗിക്കുക.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം