മാവേലി തമ്പുരാനെ വരവേൽക്കാൻ ലീഗ് സിറ്റി ഒരുങ്ങുന്നു
Tuesday, August 14, 2018 8:44 PM IST
ടെക്‌സസ്∙ മലയാളികളുടെ ചെറു കൂട്ടായ്മയായ മലയാളി സമാജം ഓഫ് ലീഗ് സിറ്റി പൊന്നോണത്തെ വരവേൽക്കാനൊരുങ്ങുന്നു. ടെക്സസ് സിറ്റിയിൽ നിന്നും വള്ളത്തിൽ എത്തുന്ന മാവേലിയെ ലീഗ് സിറ്റി മലയാളികൾ ചെണ്ടമേളത്തിന്‍റേയും താലപ്പൊലിയുടെയും അകമ്പടിയോടെ എഴുന്നള്ളിക്കും. ലീഗ് സിറ്റിയിലെ എല്ലാ മലയാളികളും ജാതി മത ഭേദമന്യേ ആവേശപൂർവം പങ്കെടുക്കുന്ന ഒന്നാണ് ഓണാഘോഷം.

ഓഗസ്റ്റ് 18നൂ ലീഗ് സിറ്റിയിലുള്ള വാൾട്ടർ ഹാൾ പാർക്ക് ഓഡിറ്റോറിയത്തിൽ രാവിലെ 9ന് ആഘോഷങ്ങൾക്കു തുടക്കം കുറിക്കും. വിവിധ തനതു കേരള കലാരുപങ്ങളായ പുലികളി, തിരുവാതിരകളി എന്നിവ ഉൾക്കൊള്ളിച്ചുള്ള ഘോഷയാത്രയും ലീഗ് സിറ്റി മലയാളികൾ അവതരിപ്പിക്കുന്ന നാടൻ ചെണ്ടമേളവും വഞ്ചിപ്പാട്ടും നാടൻപാട്ടുകളും അതോടൊപ്പം വിവിധതരം കലാവിരുന്നുകളും അരങ്ങേറും.

വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിക്കുന്ന വടംവലി, കബടികളി തുടങ്ങിയ പത്തോളം മത്സരങ്ങളും ഓണാഘോഷത്തിന്‍റെ ഭാഗമായി നടക്കും.

വിവരങ്ങൾക്ക്: സോജൻ ജോർജ് 409-256-9840, രാജ്‌കുമാർ മേനോൻ 262-744-0452, മാത്യു പോൾ 409-454-3472, വിനേഷ് വിശ്വനാഥൻ 228-249-4511, ജോണി എബ്രഹാം 281-332-8163, രാജൻകുഞ്ഞു ഗീവർഗീസ് 507-822-0051, ബിനു പാപ്പച്ചൻ 405-992-5716, ഷിബു ജോസഫ് 228-249-1819, ടെൽസൺ പഴമ്പിള്ളി 973-477-7775, രാജേഷ് പിള്ള 228-249-6020.

റിപ്പോർട്ട് : ജീമോൻ റാന്നി