പുതിയ ബിഷപ്പുമാർക്ക് ജർമനിയിലെ മലങ്കര സമൂഹം ആശംസകൾ നേർന്നു
Saturday, April 14, 2018 8:55 PM IST
ഫ്രാങ്ക്ഫർട്ട്: മലങ്കര കത്തോലിക്കാ സഭക്ക് പിൻതുടർച്ചാവകാശമുള്ള രണ്ട് പുതിയ കോഅഡ്ജുത്തൂർ ബിഷപ്പുമാരായി നിയമനം ലഭിച്ച ഡോ. സാമുവൽ മാർ ഐറേനിയോസ് (പത്തനംതിട്ട), ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് (മൂവാറ്റുപുഴ) എന്നിവർക്ക് ജർമനിയിലെ മലങ്കര സഭാ കോഓർഡിനേറ്റർ ഫാ.സന്തോഷ് തോമസും സഭാസമൂഹവും പാസ്റ്ററൽ കൗണ്‍സിലും പ്രാർഥനാനിർഭരമായ ആശംസകളും മംഗളങ്ങളും നേർന്നു.

ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് ഏപ്രിൽ 12 ന് മൂവാറ്റുപുഴയിൽ ബിഷപ്പായി ചുമതലയേറ്റിരുന്നു. സാമുവൽ മാർ ഐറേനിയോസ് 29 ന് പത്തനംതിട്ടയിൽ പിൻതുടർച്ചാവകാശമുള്ള ബിഷപ്പായി ചുമതലയേൽക്കും. യൂഹാനോൻ മാർ തിയഡോഷ്യസ് കൂരിയ മെത്രാന്േ‍റയും യൂറോപ്പിലേയും ഓഷ്യാനായിലേയും അപ്പസ്തോലിക വിസിറ്റേറ്ററുടെയും ചുമതലകൾ തുടർന്നും വഹിക്കും.

മലങ്കര കത്തോലിക്കാ സഭയുടെ സുന്നഹദോസ് തീരുമാനത്തിനു ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരം ലഭിച്ചതിനെ തുടർന്നു മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയാണ് പട്ടം സെന്‍റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ പ്രഖ്യാപനങ്ങൾ നടത്തിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ