Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home

സ്വീഡനിൽ നിന്ന് ആദ്യമായൊരു കർദിനാൾ


വത്തിക്കാൻസിറ്റി: കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായി സ്വീഡനിൽ നിന്നൊരു കർദിനാൾ. ബിഷപ് ആൻഡേഴ്സ് ആർബോറീലിയസിനെയാണ് ഫ്രാൻസിസ് മാർപാപ്പ കർദിനാളായി പ്രഖ്യാപിച്ചിരിക്കുന്നത്.

മാലി, ലാവോസ്, എൽ സാൽവദോർ, സ്പെയ്ൻ, സ്വീഡൻ എന്നിവിടങ്ങളിൽനിന്നായി അഞ്ച് പേരെയാണ് കർദിനാൾമാരായി മാർപാപ്പ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ സ്പെയ്ൻ ഒഴികെ എല്ലാ രാജ്യങ്ങളിലും കത്തോലിക്കാ സഭയുടെ സ്വാധീനം വളരെ കുറവാണ്.

ഫ്രാൻസിസ് ഒന്നാമൻ മാർപാപ്പയായ ശേഷം കർദിനാൾമാരെ തെരഞ്ഞെടുക്കുന്ന രീതിക്ക് അനുസൃതമാണ് ഇപ്പോഴത്തെയും തെരഞ്ഞെടുപ്പ് എന്നാണ് വിലയിരുത്തൽ. റോമിൽ നിന്ന് ഏറെ അകലം പാലിക്കുന്ന രാജ്യങ്ങളിൽനിന്നും ദരിദ്ര രാജ്യങ്ങളിൽനിന്നും കൂടുതൽ കർദിനാൾമാരെ തെരഞ്ഞെടുക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു പോരുന്നു.

മതേതര മൂല്യങ്ങൾക്ക് ശക്തമായ വേരോട്ടമുള്ള സ്വീഡനിൽ കത്തോലിക്കാ സഭയ്ക്കു പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് അവിടെനിന്നൊരു ബിഷപ്പിനെ കർദിനാളയി പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തൽ.


റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ജർമനിയിൽ ഭാര്യയെയും പിഞ്ചുഞ്ഞിനെയും കൊലപ്പെടുത്തിയാളെ പൊലീസ് വെടിവച്ചുകൊന്നു


ബോണ്‍: മുപ്പത്തിയൊൻപതുകാരിയായ ഭാര്യയെയും മൂന്നു വയസുള്ള മകളെയും കൊലപ്പെടുത്തിയ നാൽപതുകാരനായ ഭർത്താവിനെ പൊലീസ് വെടിവെച്ചു കൊന്നു. ജർമനിയുടെ മുൻ തലസ്ഥാനമായ ബോണിനടുത്തുള്ള പ്ളിറ്റേഴ്സ്ഡോർഫിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.

വീടിനുള്ളിൽ നിന്നുള്ള അലർച്ച കേട്ട് അയൽവാസികളാണ് പൊലീസിനെ വിളിച്ചത്. വിവരം അറിഞ്ഞെത്തിയ പോലീസിനു നേരെ കത്തിയുമായി വിളയാടിയ ഇയാളെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.

ഫയർഫോഴ്സിന്‍റെ സഹായത്തോടെ ഫ്ളാറ്റിന്‍റെ കതകു വെട്ടിപ്പൊളിച്ചാണ് പോലീസ് വീട്ടിനുള്ളിൽ കയറിയത്. പ്രതിയെപ്പറ്റിയോ കുടുംബത്തെപ്പറ്റിയോ ഉള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിനായി പോലീസ് ഒരു കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്്. സംഭവത്തിൽ ഞടുക്കം വിട്ടുമാറാത്ത അടുത്ത ഫ്ളാറ്റുകളിലെ കുട്ടികളെയും ആശ്വസിപ്പിയ്ക്കാനായുള്ള ശ്രമം നടന്നുവരികയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ബിബിയാന; ബുണ്ടസ് ലിഗയിൽ ആദ്യമായി വനിതാ റഫറി


ബർലിൻ: യൂറോപ്പിലെയും ജർമനിയിലെയും ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗായ ബുണ്ടസ് ലിഗയിൽ ആദ്യമായൊരു വനിതാ റഫറി കളത്തിലിറങ്ങുന്നു. ബിബിയാന സ്റ്റൈൻഹോസ് എന്ന മുപ്പത്തെട്ടുകാരിയാണ് ഈ ബഹുമതിക്ക് അർഹയാകുന്നത്.

ഹാനോവറിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥയാണ് ബിബിയാന. ബുണ്‍സ് ലിഗ രൂപീകരിച്ച് 55 സീസണ്‍ പിന്നിടുന്പോഴാണ് ഒരു വനിത ആദ്യമായി വിസിൽ മുഴക്കുന്നത്.

താൻ നിരന്തരം പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും നിരീക്ഷണത്തിലായിരിക്കുമെന്ന് അറിയാമെന്നും, സമ്മർദ്ദം നേരിടാൻ കഴിയുമെന്ന് ഉറപ്പുള്ളതിനാലാണ് റഫറിയാകാൻ ഇറങ്ങിയതെന്നും ബിബിയാന വ്യക്തമാക്കുന്നു.

ബുണ്ടസ് ലിഗയിൽ ഇതിനു മുൻപും ബിബിയാനയുടെ സാന്നിധ്യമുണ്ടെങ്കിലും ഇതുവരെ നാലാം ഓഫീഷ്യൽ മാത്രമായാണ് നിയോഗിക്കപ്പെട്ടിരുന്നത്.ജർമൻ ഫുട്ബോൾ ഫെഡറേഷനിൽ 1999 മുതൽ ഒഫീഷ്യലായി സജീവ സാന്നിദ്ധ്യമാണ് ബിബിയാന. ഇതുസംബന്ധിച്ച ഫ്രാങ്ക്ഫർട്ടിൽ നടന്ന ഡിഎഫ്ബി പ്രസീഡിയം തീരുമാനം ഡിഎഫ്ബി പ്രസിഡന്‍റ് റൈൻഹാർഡ് ഗ്രിൻഡലാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്.

ബിബിയാനയുടെ കൂട്ടുകാരൻ ഇംഗ്ളീഷുകാരനായ ഹോവാർഡ് വെബ്ബ് 2010 ലെ വേൾഡ് കപ്പ് ഫുട്ബോൾ മൽസരത്തിൽ റഫറി ആയിരുന്നു.ബയേണ്‍ മ്യൂണിക്കിന്‍റെ കോച്ച് പെപ് ഗാർഡിയോളയുടെ കാലത്ത് 2014 ലെ ബുണ്ടസ് ലിഗ മൽസരത്തിൽ ബിബിയാനയുടെ നിർണ്ണായകമായ തീരുമാനം വലിയ ചർച്ചയായിരുന്നു.

2011 ലെ വനിതാ ലോകകപ്പ് ഫുട്ബോൾ ഫൈനലിലും, 2012 ൽ ലണ്ടൻ ഒളിന്പിക്സ് ഫുട്ബോൾ ഫൈനലിലും ഒഫീഷ്യൽ കുപ്പായം അണിഞ്ഞിട്ടുള്ള ബിബിയാന ജൂണ്‍ ഒന്നിന് കാർഡിഫിൽ നടക്കുന്ന വനിതാ ചാന്പ്യൻസ് ലീഗ് ഫൈനലും(ലിയോണ്‍/പാരീസ് സെന്‍റ് ഗെർമെയിൻ) നിയന്ത്രിയ്ക്കുന്ന നാലു ഒഫീഷ്യൽസിൽ ഒരാളാണ്. 1979 മാർച്ച് 24 ന് ജർമനിയിലെ ബാഡ് ലൗട്ടർബർഗിലാണ് ബിബിയാന ജനിച്ചത്. അടുത്ത സീസണിൽ ബുണ്ടസ് ലിഗയിൽ ഒരോ മൽസരത്തിനും റഫറിയുടെ ഹോണറേറിയം 3800 യൂറോയിൽ നിന്ന് 5000 ആക്കി ഉയർത്തിയിട്ടുണ്ട്.


റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

കാനില്‍ ഐശ്വര്യമായി 'ഐശ്വര്യ റായി'


പാരീസ് : ഫ്രാന്‍സിലെ കാനില്‍ നടക്കുന്ന കാന്‍ ചലച്ചിത്രോത്സവത്തില്‍ ഐശ്വര്യ റായ് ബച്ചന്‍ വിശൈ്വശ്വര്യമായി തിളങ്ങുന്നു. സൗന്ദര്യ വര്‍ദ്ധക സാധനങ്ങളുടെ നിര്‍മ്മാണ ഭീമനായ ലോറിയല്‍ പാരിസിന്റെ പ്രതിനിധി എന്ന നിലയില്‍ കാനിലെ മേളയിലെത്തിയ ഐശ്വര്യ ലോക രാജകുമാരിയായി വീണ്ടും മുദ്രകുത്തുകയാണ്. ഐശ്വര്യയുടെ സൗന്ദര്യത്തെയും കുപ്പായത്തെയും പുകഴ്ത്തിയുള്ള മര്‍മ്മരങ്ങളാണ് കാനില്‍ പ്രതിധ്വനിയ്ക്കുന്നത്.

മേളയുടെ മൂന്നാംദിവസം സ്വരോവ്‌സ്‌കി ക്രിസ്റ്റലുകള്‍ പതിപ്പിച്ച പൗഡര്‍ ബ്ലൂ നിറത്തിലുള്ള മുഴുനീളന്‍ ഗൗണില്‍ പൊതിഞ്ഞെത്തിയ ഐശ്വര്യ റായി ബെച്ചന്‍ ഏവരുടെയും മനം കവര്‍ന്നു. എന്നാല്‍ നാലാം ദിവസമാവട്ടെ ചുവന്ന ഗൗണിന്റെ ഭംഗിയില്‍ ഐശ്വര്യ വീണ്ടും കാന്‍ നക്ഷത്രമായി.

പോയ വര്‍ഷം ചുണ്ടില്‍ത്തേച്ച ചായത്തിന്റെ നിറത്തിന്റെ പേരില്‍ ഐശ്വര്യ വിമര്‍ശനത്തിനൊപ്പം കളിയാക്കലുകളും ഏറ്റുവാങ്ങിയിരുന്നു.നന്ദിതാദാസ്, സോനം കപൂര്‍, മല്ലികാ ഷെരാവത്ത്, ശ്രുതി ഹാസന്‍, ദീപികാ പദുകോണ്‍ തുടങ്ങിയ താരങ്ങളും ഇന്ത്യന്‍ സിനിമാലോകത്തിന്റെ പ്രതിനിധികളായി കാനില്‍ എത്തിയിട്ടുണ്ട്. ഒസ്‌കാര്‍ വിന്നര്‍ എ.ആര്‍ റഹ്മാനും ഇത്തവണ കാനില്‍ എത്തിയിട്ടുണ്ട്. ഈ മാസം 17 ന് ആരംഭിച്ച എഴുപതാമത് കാന്‍ ചലച്ചിത്രമേള 28 ന് അവസാനിക്കും.


റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

തകഴി കേളമംഗലം ഗ്രീൻ വില്ലയിൽ റോസമ്മ ആന്‍റണി (94) നിര്യാതയായി


വിയന്ന : വിയന്ന മലയാളിയായ തകഴി കേളമംഗലം ഗ്രീൻ വില്ലയിൽ തോമസിൻറെ മാതാവ് റോസമ്മ ആന്‍റണി(94) നിര്യാതയായി. സംസ്കാരം കേളമഗലം സെന്‍റ് മേരിസ് പള്ളിയിൽ നടത്തി. മക്കൾ: ബേബി (ജർമ്മനി), സോജപ്പൻ (ഓസ്ട്രിയ), മേഴ്സി (കോട്ടയം), ഏലമ്മ (അമേരിക്ക).മരുമക്കൾ: ഡോളി (ജർമ്മനി), ബേബിച്ചൻ (അമേരിക്ക), തോമസ് (കോട്ടയം).കൊച്ചുമക്കൾ: ഡോ ജമി, ജിജോ (ജർമ്മനി), പിങ്കി (ഓസ്ട്രിയ), ഡോ. ചിഞ്ചു ടിനോയ്, സിൻസി രഞ്ച്ജിത്ത് (സ്വിറ്റ്സർലൻഡ്), സിനോയ് തോമസ് (ഓസ്ട്രിയ), ജൂലി, റൂബിയ, റോബിൻ (അമേരിക്ക).

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

ന്യൂറന്‍ബെര്‍ഗില്‍ മലയാളം സ്‌കൂളിന് തുടക്കമായി


ന്യൂറൻബെർഗ്: ബവേറിയാ സംസ്ഥാനത്തെ നറൻബെർഗിലും പരിസരപ്രദേശങ്ങളിലുമുള്ള കുട്ടികൾക്കായി മലയാളം സ്കൂളിന് ആവേശകരമായ തുടക്കം കുറിച്ചു. പാട്ടും, ചെറുകളികളുയുമായി കുട്ടികൾ അക്ഷരമുറ്റത്തേക്ക് പിച്ചവച്ചു. ജർമനിയിൽ മലയാള ഭാഷാസംസ്കൃതിയുടെ പ്രചാരണാർത്ഥം പ്രവർത്തിക്കുന്ന സംഘടനയായ മലയാളി സമാജം നനറൻബെർഗിന്‍റെ സജീവ പ്രവർത്തകർ എല്ലാവരും പ്രവേശനോത്സവത്തിൽ അത്യുത്സാഹത്തോടെ പങ്കാളികളായി. ജീനു ബിനോയിയും മിനി രാകേഷും ആദ്യ ദിവസത്തെ ക്ലാസ്സിന് നേതണ്ടത്വം നൽകി.

പ്രാദേശിക കലാസാംസ്കാരിക കേന്ദ്രമായ എർലാംഗൻ ബ്രുക്കിലെ കൾച്ചറൽ പോയന്‍റിന്‍റെ കെട്ടിടത്തിലാണ് ഈ മലയാളം പഠന കളരി ഒരുക്കിയിരിക്കുന്നത്. തങ്ങളുടെ കുട്ടികളെ മലയാളം പഠിപ്പിക്കാൻ താൽപ്പര്യമുള്ള മാതാപിതാക്കൾ സംഘാടകരുമായി ബന്ധപ്പെണ്ടതാണെന്ന് മലയാളി സമാജം നനറൻബെർഗിന്‍റെ ഭാരവാഹികൾ അറിയിച്ചു.
ബിനോയ് വർഗീസ് മൊബൈൽ: 0160 8843 554, മൊബൈൽ സൈറ്റ്: web:www.malayali.de ; email:[email protected]

റിപ്പോർട്ട്: ജോർജ് ജോണ്‍

സ്റ്റീവനേജിൽ ഫാത്തിമ സെന്‍റനറി ആഘോഷം മരിയൻ പ്രഘോഷണോത്സവമായി


സ്റ്റീവനേജ്: ഫാത്തിമയില്‍ പരിശുദ്ധ അമ്മ ദര്‍ശനം നല്‍കുകയും ലോകരക്ഷയുടെ ദിവ്യ സന്ദേശം കൊടുക്കുകയും ചെയ്തതിന്റെ നൂറാം വാര്‍ഷികം സ്റ്റീവനേജ് കേരള കത്തോലിക്കാ സമൂഹം ഗംഭീരമായി ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭയുടെ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററും, വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതയുടെ പരിധിയിലുള്ള വിശ്വാസി സമൂഹത്തിന്റെ ചാപ്ലയിനുമായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയില്‍ നേതൃത്വം നല്‍കി. സ്റ്റീവനേജ് സെന്റ് ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തില്‍ വച്ചു നടത്തപ്പെട്ട ഫാത്തിമ സെന്റനറി തിരുന്നാള്‍ ആഘോഷത്തെ മാതൃ ഭക്തര്‍ മരിയന്‍ പ്രഘോഷണ ഉത്സവ വേദിയാക്കി മാറ്റുകയായിരുന്നു.

ഫാത്തിമയില്‍ ആശീര്‍വ്വദിക്കപ്പെട്ട് യുകെയില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന ഫാത്തിമാ മാതാവിന്റെ തിരുസ്വരൂപം ദേവാലയ അങ്കണത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഗംഭീരമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്.പരിശുദ്ധ ജപമാല സമര്‍പ്പണത്തിനു ശേഷം ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയും തുടര്‍ന്ന് ലദീഞ്ഞും നടത്തപ്പെട്ടു.
||
ഫാത്തിമാ മാതാവിന്‍റെ രൂപം ഏന്തിക്കൊണ്ടു നടത്തപ്പെട്ട പ്രദക്ഷിണത്തിനും, സമാപന ആശീര്‍വാദത്തിനും ശേഷം പാല്‍ച്ചോറു നേര്‍ച്ച വിതരണവും ഉണ്ടായിരുന്നു. മികവുറ്റ ഗാന ശുശ്രുഷ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ആല്മീയോത്സവ പ്രതീതി പകരുന്നവയായി.

'നന്മകളുടെ കലവറയും,അഭയകേന്ദ്രവു മായ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം, വേദനകളിലും, രോഗങ്ങളിലും, പ്രയാസങ്ങളിലും സംരക്ഷണവും, സാന്ത്വനവും നല്‍കുവാനും ദിവ്യ സൂനുവിനോട് അനുഗ്രഹങ്ങള്‍ വാങ്ങിത്തരുവാന്‍ ശക്തവും പ്രാപ്തവുമാണ്. പരിശുദ്ധ അമ്മയോട് കത്തോലിക്കാ സഭ പാരമ്പര്യമായി പുലര്‍ത്തിപ്പോരുന്ന സ്‌നേഹവും, ഭക്തിയും, വണക്കവും അഭംഗുരം കാത്തു സൂക്ഷിക്കേണ്ടതും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കേണ്ടതും അനിവാര്യവും,മാതൃ ഭക്തരുടെ കടമയുമാണെന്നു' സെബാസ്‌ററ്യന്‍ അച്ചന്‍ തന്റെ തിരുന്നാള്‍ സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു. അപ്പച്ചന്‍ കണ്ണഞ്ചിറ, ജിമ്മി ജോര്‍ജ്ജ്, ആനി ജോണി, റോയിസ്, സൂസന്‍, ബോബന്‍,ജീന എന്നിവര്‍ മരിയന്‍ തിരുന്നാളിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

മൊർത്ത മറിയം വനിതാ സമാജം പ്രവർത്തകരുടെ വാർഷിക പൊതുയോഗം ജൂണ്‍ 3 ന്


ഡബ്ലിൻ: അയർലണ്ടിലെ യാക്കോബായ സുറിയാനി ഓർത്തഡോക്ൾസ് സഭയുടെ കീഴിലുള്ള മൊർത്ത മറിയം വനിതാ സമാജം പ്രവർത്തകരുടെ ഈ വർഷത്തെ വാർഷീക പൊതുയോഗം ജൂണ്‍ 3 ശനിയാഴ്ച താല, സെന്‍റ് . ഇഗ്നേഷ്യസ് നൂറോനോ യാക്കോബായ പള്ളിയിൽ വി.കുർബ്ബാനാനന്തരം നടത്തപ്പെടുന്നു . എല്ലാ ഇടവകകളിൽ നിന്നുമുള്ള വനിതാ സമാജം പ്രവർത്തകരും പ്രസ്തുത യോഗത്തിൽ വന്നു സംബന്ധിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.


റിപ്പോർട്ട്: പോൾ പീറ്റർ

യുക്മ മിഡ് ലാണ്ട്സ് റീജണൽ കായികമേള ബിസിഎംസി ജേതാക്കൾ


ലണ്ടൻ: റെഡിച്ചിൽ മേയ് ഇരുപതിന് നടന്ന യുക്മ മിഡ് ലാണ്ട്സ് റീജണൽ കായികമേളയിൽ ബിസിഎംസി ബർമിഗ്ഹാം ( 155 പോയിൻറ് ) നേടി ചാന്പ്യൻമാർക്കുള്ള ബിജു തോമസ് മെമ്മോറിയൽ എവറോളിംഗ് ട്രോഫി സ്വന്തമാക്കി. ആതിഥേയരായ കെസിഎ റെഡിച്ച് 114 പോയിൻറ് നേടി രണ്ടാം സ്ഥാനക്കാർക്കുള്ള യുക്മ എവറോളിംഗ് ട്രോഫി സ്വന്തമാക്കി. കേരള ക്ലബ് നനീട്ടിലാണ് മൂന്നാം സ്ഥാനത്ത് (81 പോയിൻറ്).

കിഡ്സ് വിഭാഗത്തിൽ ഷെർവിൻ ബീൻസ് (കേരളാ ക്ലബ് നനീട്ടൻ ) ജൂലിയ ജിറ്റോ (കേരളാ ക്ലബ് നനീട്ടൻ )എന്നിവരും , സബ് ജൂനിയർ വിഭാഗത്തിൽ ജയിംസ് സെബാസ്ററ്യൻ (കേരളാ ക്ലബ് നനീട്ടൻ ) അനീഷാ വിനു (എസ്എംഎ സ്റ്റോക്ക് ഓണ്‍ ട്രെൻറ് )എന്നിവരും, ജൂനിയർ വിഭാഗത്തിൽ ജോഷ്വാ മാർട്ടിൻ (ബിസിഎംസി ബർമിഗ്ഹാം) ഷാരോണ്‍ ടെറെൻസ് (എസ്എംഎ സ്റ്റോക്ക് ഓണ്‍ ട്രെൻറ് )എന്നിവരും സീനിയർ വിഭാഗത്തിൽ അലീൻ ജോണ്‍സൻ (ബിസിഎംസി ബർമിഗ്ഹാം) അഞ്ജലി ബിജു (കെ സി എ റെഡിച് )എന്നിവരും, അഡൽറ്റ് വിഭാഗത്തിൽ ഷിജു ജോസ് (ബി സി എം സി ബർമിഗ്ഹാം) ബിന്ദുമോൾ തോമസ് ( ബർമിഗ്ഹാം കേരളാ വേദി)എന്നിവരും, സൂപ്പർ സീനിയർ വിഭാഗത്തിൽ സിൽവസ്റ്റർ ജോസഫ് (ബി സി എം സി ബർമിഗ്ഹാം) മേഴ്സി ജോണ്‍സൻ (കെ സി എ റെഡിച് ) എന്നിവർ വ്യക്തിഗത ചാന്പ്യൻമാരായി .

||മഹശഴി=ഹലളേ>ണ്ടറീജനിലെ നവാഗതരായHEMA ഹെർഫോർഡ് വടം വലിമത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തി ബിജു തോമസ് മെമ്മോറിയൽ ക്യാഷ് അവാർഡും ട്രോഫിയും സ്ഥന്തമാക്കി. ബിസിഎംസി ബർമിഗ്ഹാം രണ്ടാം സ്ഥാനത്തെത്തി സന്തോഷ് തോമസ് സ്പോണ്‍സർ ചെയ്ത ക്യാഷ് അവാർഡും ട്രോഫിയും കരസ്ഥമാക്കി. കേരളാ ക്ലബ് നനീട്ടൻ മൂന്നാം സ്ഥാനത്തുമെത്തി.

രാവിലെ പതിനൊന്നിന് യുക്മ ദേശീയ അധ്യക്ഷൻ മാമ്മൻ ഫിലിപ്പ് റീജണൽ കായികമേള ഉദ്ഘാടനം ചെയ്ത കായികയേുടെ സമാപന സമ്മേളനത്തിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറി റോജിമോൻ വറുഗീസ് മുഖ്യാതിഥിയായിരുന്നു. റീജണൽ ട്രഷറർ പോൾ ജോസഫിന്‍റെ നേതൃത്വത്തിൽ ആതിഥേയരായ കെസിഎ റെഡിച് ശരിയായ മുന്നോരുക്കത്തോടെ തങ്ങളുടെ സംഘാടക മികവ് തെളിയിച്ചു.

സഭാസമുദായ സ്നേഹം നെഞ്ചിലേറ്റി ക്നാനായ ദർശൻ


ബർമിംഗ്ഹാം: സഭാസമുദായ സ്നേഹം നെഞ്ചിലേറ്റി ക്നാനായ സമുദായത്തിന്‍റെ ശുഭകരമായ ഭാവി ലക്ഷ്യമാക്കി സഭാ, സംഘടനയിലൂടെ യുകെയിലെ ക്നാനായ സമുദായ വളർച്ചയ്ക്ക് ആവശ്യമായ ക്രിയാത്മകമായ ചർച്ചയ്ക്ക് വഴിതെളിയിച്ചു ഓപ്പണ്‍ ചർച്ച് വേദിയായ “ക്നാനായ ദർശൻ” പുതു ചരിത്രമെഴുതി.നൂറ്റാണ്ടുകളായി കാത്തുപരിപാലിക്കുന്ന സഭാസമുദായ പാരന്പര്യങ്ങൾ മുറുകെ പിടിച്ചു സമുദായ തനിമ നിലനിർത്തുവാനും വരുംതലമുറയ്ക്ക് മാർഗദീപമാകുവാനും വേണ്ട നിർദേശങ്ങളും അഭിപ്രായങ്ങളും പ്രതിഫലിച്ച വേദിയായിരുന്ന ക്നാനായ ദർശൻ.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായിയെത്തിയ സമുദായ അംഗങ്ങളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഓരോ ഗ്രൂപ്പും ചർച്ചു ചെയ്തു അവതരിപ്പിച്ച നിർദേശങ്ങൾ ക്രിയാത്മകമായിരുന്നു. യുകെ കെസിഎയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ക്നാനായ ദർശൻ എന്ന നാമത്തിൽ തുറന്ന സംവാദം നടത്തപ്പെടുന്നത്.

പ്രസിഡന്‍റ് ബിജു വടക്കക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന ക്നാനായ ദർശൻ സംവാദത്തിൽ സെക്രട്ടറി ജോസി നെടുംതുരിത്തി പുത്തൻപുര മേഡറേറ്ററായിരുന്നു. ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്‍റ് ജോസ് മാവച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തൻകുളം, ജോ. ട്രഷറർ ഫിനിൽ കളത്തിൽകോട്ട് എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മുൻ പ്രസിഡന്‍റുമാരായ ലേവി പടപുരയ്ക്കൽ, ബെന്നി മാവേലി എന്നിവർ ആശംസയർപ്പിച്ചു.

കാർഡിഫ് റീജിയൻ ഒരുക്കുന്ന ഏകദിന ഒരുക്കധ്യാനം


ബ്രിസ്റ്റോൾ: കാർഡിഫ് റീജിയൻ ഒരുക്കുന്ന ഏകദിന ഒരുക്കധ്യാനം മാർ ജോസഫ് സ്രാന്പിക്കലിന്‍റെയും ഫാ. സോജി ഓലിക്കന്‍റെയും നേതൃത്വത്തിൽ ബ്രിസ്റ്റോളിൽ ജൂണ്‍ ആറിന്.പ്രശസ്ത വചനപ്രഘോഷകനും സെഹിയോൻ മിനിസ്ട്രിയുടെ ഡയറക്ടറുമായ സേവ്യാർ ഖാൻ വട്ടായിലച്ചൻ ഒക്ടോബർ 28നു നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻ ബൈബിൾ കണ്‍വൻഷന് ഒരുക്കമായുള്ള ഏകദിന ധ്യാനം ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലും സെഹിയോന് യുകെയുടെ ഡയറക്ടറുമായ ഫാ. സോജി ഓലിക്കലും സെഹിയോന് ടീം മെന്പറായ റെജി കൊട്ടാരത്തിന്‍റെ നേതൃത്വത്തിൽ ബ്രിസ്റ്റോൾ ഫിഷ്ഫോണ്ടസ് സെന്‍റ് ജോസഫ് ദേവാലയത്തിൽ നടത്തപ്പെടും.

ജൂണ്‍ 6ന് ചൊവ്വാഴ്ച രാവിലെ 9.30ന് ആരംഭിച്ച് വൈകിട്ട് 5ന് അവസാനിക്കുന്ന ഈ ധ്യാനത്തിൽ ജപമാല, വചനപ്രഘോണം, വിശുദ്ധ കുർബാന, ദിവ്യകാരുണ്യാരാധന എന്നിവയുണ്ടായിരിക്കുന്നതാണ്.

പ്രാർത്ഥനയിലൂടെ ലഭിക്കുന്ന പരിശുദ്ധമായ ശക്തിയിലാണ് നമ്മുടെ എല്ലാ വിജയത്തിന്‍റെയും അടിസ്ഥാനമെന്ന സത്യം ഉൾക്കൊണ്ട് ഈ ധ്യാനത്തിനു സംബന്ധിച്ച് ഒക്ടോബർ 28നു നടക്കുന്ന റീജിയണൽ കണ്‍വൻഷന്‍റെ വിജയത്തിനായി പ്രാർത്ഥിക്കണമെന്ന് സീറോ മലബാർ എപ്പാർക്കിയുടെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻ ഡയറക്ടറായ റവ. ഫാ. പോൾ വെട്ടിക്കാടി(സിഎസ്ടി)ന്‍റെയും ഈ റീജിയണിലെ വൈദികരായ ഫാ. ജോയി വയലിൽ, ഫാ. സിറിൾ ഇടമണ, ഫാ. സണ്ണി പോൾ, ഫാ. ജോസ് മാളിയേക്കൽ, ഫാ. സജി അപ്പൊഴിപ്പറന്പിൽ, ഫാ.പീയുസ്, ഫാ. ജിമ്മി സെബാസ്റ്റ്യൻ, ഫാ. ചാക്കോ എന്നിവർ ചേർന്ന് എല്ലാവരെയും ക്ഷണിക്കുകയുടം ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുന്നതിനായി സിറോ മലബാർ ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ട്രിസ്റ്റി ഫിലിപ്പ് കണ്ടോത്ത്(077703063836), ജോയിന്‍റ് ട്രസ്റ്റി റോയി സെബാസ്റ്റ്യൻ(07862701046), ജോസി മാത്യ(0791633480കാർഡിഫ്), ഷിജോ തോമസ്(07578594094), ജോണ്‍സണ്‍ പഴംപള്ളി(07886755879), സെക്രട്ടിറ( ലീജോ പടയാട്ടിൽ(07988140291)

റിപ്പോർട്ട്: ഫിലിപ്പ് ജോസഫ്

എങ്ങനെ ആരോഗ്യമെന്ന സമ്പത്ത് നേടാം ? സ്വിസ്സ് മലയാളികള്‍ക്കൊരു സുവര്‍ണ്ണാവസരം


സൂറിച്ച്: എങ്ങനെ ആരോഗ്യവാന്മാരും ആരോഗ്യവതികളുമാകാം. ആരോഗ്യമെന്ന സമ്പത്ത് എങ്ങനെ നിലനിര്‍ത്താം തുടങ്ങിയ വിഷയങ്ങള്‍ സ്വിസ്സ് മലയാളികള്‍ക്ക് പകര്‍ന്നു നല്‍കുവാനായി മദേഴ്‌സ് ഗ്രേസ് എന്ന ആയുര്‍വേദ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ മേയ് 31 നും ജൂണ്‍ 2 നും സൂറിച്ചില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നു.

ആരോഗ്യമുള്ള തലമുറ എന്ന ആശയത്തെ അധികരിച്ച് ഡോ. മാണിയാണ് സെമിനാറിന് നേതൃത്വം നല്‍കുന്നത്. സൂറിച്ചിലെ ഫ്രോണ്‍ വാള്‍ഡ് ട്രോസ്സെയില്‍ നടക്കുന്ന സെമിനാര്‍ രണ്ടുദിവസങ്ങളിലും വൈകിട്ട് 6ന് ആരംഭിക്കും. സെമിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വര്‍ഗീസ് പൊന്നാനക്കുന്നേല്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: വര്‍ഗീസ് പൊന്നാനക്കുന്നേല്‍ 0762603319

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

വിയന്നയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന് നവ സാരഥികൾ


വിയന്ന: മലയാളി കത്തോലിക്കാ സമൂഹത്തിന്‍റെ (എംസിസി, വിയന്ന) 2017 2021 കാലയളവിലേയ്ക്കുള്ള പുതിയ പാരിഷ് കൗണ്‍സിൽ നിലവിൽ വന്നു. എംസിസിയുടെ പുതിയ ജനറൽ കണ്‍വീനറായി ബോബൻ കളപ്പുരയ്ക്കൽ തെരഞ്ഞെടുക്കപ്പെട്ടു. 2017 ജൂലൈ മൂന്നു മുതൽ നിയുക്ത കമ്മിറ്റി ചുമതലയേൽക്കും.

പാരിഷ് കമ്മിറ്റിയിലെ അംഗങ്ങൾ: ബോബൻ കളപ്പുരയ്ക്കൽ (ജനറൽ കണ്‍വീനർ & വേദപാഠം), ജോർജ്ജ് വടക്കുംചേരി (സെക്രട്ടറി) ചെറിയാൻ മാളിയംപുരയ്ക്കൽ (ലിറ്റർജി), സിനി പഴേടത്ത്പറന്പിൽ (ഫിനാൻസ്), ജോമി സ്രാന്പിക്കൽ (ഫാമിലി കെയർ 40 വയസുവരെ ഉള്ളവർ, കൈരളി നികേതൻ സ്കൂൾ), സിജ പോത്തൻ (ഫാമിലി കെയർ 40 വയസുവരെ ഉള്ളവർ), ബാബു കുടിയിരിയ്ക്കൽ & റെജിമോൾ എറണാകേരിൽ (ഫാമിലി കെയർ 40 വയസിന് മുകളിൽ), ഡെന്നി കുന്നതതൂരാൻ (ഫാതേഴ്സ് ഫോറം), ഷേർലി കാരയ്ക്കാട്ട് (മദേഴ്സ് ഫോറം), ഫിജോ കുരുത്തുംകുളങ്ങര (യൂത്ത് ഫോറം, ഓൾട്ടർ ബോയ്സ് & ഗേൾസ് കെയർ), ഗ്രേഷ്മ പള്ളിക്കുന്നേൽ & റ്റിൽസി പടിഞ്ഞാറേക്കാലയിൽ (യൂത്ത് ഫോറം), ജോയിസ് ജോസഫ് എറണാകേരിൽ (ഓൾട്ടർ ബോയ്സ് & ഗേൾസ് കെയർ).

ഓസ്ട്രിയയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്‍റെ മുഖ്യ കൂട്ടായ്മയായ എംസി സിയുടെ ചാപ്ലൈൻ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി സിഎസ്ടിയാണ്. ഫാ. ജോയി പ്ലാതോട്ടത്തിൽ എസ്വിഡി അസിസ്റ്റൻന്‍റ് ചാപ്ലൈൻ ആയും സേവനം അനുഷ്ഠിക്കുന്നു.

റിപ്പോർട്ട്: ജോബി ആന്‍റണി

അന്നമ്മ സിറിയക്ക് തൈലയിൽ നിര്യാതയായി


വിയന്ന: പ്രവാസി മലയാളി സോഫി തോമസ് ചെന്നിത്തലയുടെ മാതാവ് തൊടുപുഴ, കുണിഞ്ഞി തൈലയിൽ അന്നമ്മ സിറിയക്ക് (93) നിര്യാതയായി . സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് കുണിഞ്ഞി സെന്‍റ് ആന്‍റണിസ് പള്ളിയിൽ.

ഭർത്താവ് പരേതനായ കുര്യാക്കോസ് സിറിയക്ക്. മക്കൾ: സോഫി (വിയന്ന), തങ്കച്ചൻ, വിൻസെന്‍റ് (അമേരിക്ക). മരുമക്കൾ: തോമസ് ചെന്നിത്തല (വിയന്ന), മേരിക്കുട്ടി, റീനി (അമേരിക്ക).

കൊച്ചുമക്കൾ: റോബിൻസ് (വിയന്ന), അനുമോൾ, ക്ലിന്‍റ് (കാനഡ), മിതിൻ, സിൽവി, ആൽവിൻ ,, കരോളിൻ, ഐവിൻ, ബെൻസണ്‍ (അമേരിക്ക). വിയന്ന മലയാളി ജോസ് തൈലയിൽ ഭർതൃ സഹോദരനാണ്. വിശദവിവരങ്ങൾക്ക് 0091 9447 105 046.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

കെസിഎസി ബാസൽ ബാഡ്മിന്‍റൻ ടൂർണമെന്‍റ് സമാപിച്ചു


ബാസൽ: കേരള കൾച്ചറൽ ആൻറ് സ്പോർട്സ് ക്ലബിന്‍റെ ബാഡ്മിന്‍റൻ മത്സരങ്ങളുടെ ഉദ്ഘാടനം ഫാ.തോംസണ്‍ ഒസിഡി നിർവ്വഹിച്ചു .കഴിഞ്ഞ വർഷത്തെ മത്സരാർഥികളിലോരാളും സ്വിസ് മലയാളി സമൂഹത്തിലെ നിറസാന്നിധ്യവുമായിരുന്ന ജയിംസ് പട്ടത്തുപറന്പിലിൻറെ ആകസ്മിക വേർപാടിൽ മൗനം ആചരിച്ചു. പ്രസിഡന്‍റ് ലാലു ചിറക്കൽ സ്വാഗതവും സെക്രട്ടറി ബിൻജിമോൻ ഇടക്കര നന്ദിയും പറഞ്ഞു. ബെന്നി മുട്ടാപ്പിള്ളി, ബേബി തടത്തിൽ എന്നിവർ മത്സരങ്ങൾ ക്രമീകരിച്ചു.

ജയിൻ പണ്ണാരക്കുന്നേൽ , വർഗിസ് തിരുതനത്തിൽ , വിനോദ് ലൂക്കോസ് എന്നിവർ ഈ വർഷത്തെ മത്സരങ്ങളുടെ കോഡിനേറ്റർമാരായിരുന്നു. ഈ വർഷത്തെ യൂത്ത് ഐക്കണ്‍ സ്വിസ്സ് അവാർഡ് സിവിൻ മഞ്ഞളിയും, ബെസ്റ്റ് പ്ലയെർ അവാർഡ് സിജോ തോമസും കരസ്ഥമാക്കി.

കെസിഎസി ബാഡ്മിന്‍റൻ ടൂർണമെന്‍റിൽ പുരുഷ·ാരുടെ ഡബിൾസിൽ ജയിൻ പന്നാരക്കുന്നേലിനും അനീഷിനും ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനം റിനോയി മണവാളൻ, സിജി തോമസ് എന്നിവർക്കും, മൂന്നാം സ്ഥാനം റജി, ക്രിസ്റ്റഫർ പോൾ എന്നിവർക്കുമാണു ലഭിച്ചത്.

യുവാക്കളുടെ സിംഗിൾസിൽ ഒന്നാം സ്ഥാനം ക്രിസ്റ്റഫർ പോളിനും രണ്ടാം സ്ഥാനം സിവിൻ മഞ്ഞളിക്കും, മൂന്നാം സ്ഥാനം റിനോയി മണവാളനുമാണ്.

||

യുവാക്കളുടെ ഡബിൾസിൽ ഒന്നാമത് ബോണി തോട്ടുകടവിൽ, ജിൽസൻ ഇലവുങ്കൽ എന്നിവരും സ്ത്രീകളുടെ ഡബിൾസിൽ സാലി, ഡാനിയ വടക്കുംചേരി ഒന്നാമതും രണ്ടാം സ്ഥാനം ഹൈമവതി, സർവാണി എന്നിവരും മൂന്നാം സ്ഥാനം വിനുഷ, സൗജന്യ എന്നിവർക്കും ആണു ലഭിച്ചത്.

18 വയസിൽ താഴെയുള്ളവരുടെ മത്സരങ്ങളിൽ ഒന്നാം സ്ഥാനം ജിൽസണ്‍ എലവുങ്കലും രണ്ടാം സ്ഥാനം ബിനു തോട്ടുകടവിലും മൂന്നാം സ്ഥാനം അഭിയും നേടി.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

അഭയാർഥിത്വത്തിനും നാടുകടത്തലിനും കടുത്ത നിയമങ്ങളുമായി ജർമനി


ബെർലിൻ: അഭയാർഥികളെ നിയന്ത്രിക്കുന്നതിനും നാടുകടത്തൽ വേഗത്തിലാക്കുന്നതിനും ജർമൻ പാർലമെന്‍റ് കർക്കശമായ നിയമ ഭേദഗതികൾ പാസാക്കി. അഭയാർഥികളുടെ സെൽ ഫോണ്‍ വിവരങ്ങൾ പരിശോധിക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നതു പോലുള്ള വിവാദ വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുന്നു.

സംരക്ഷണം തേടുന്നവരുടെ മൗലികാവശങ്ങളിലേക്കുള്ള നഗ്നമായ കടന്നുകയറ്റമാണ് ഭേദഗതികളെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. ഈ സർക്കാരിന്‍റെ കാലത്ത് അഭയാർഥി പ്രവാഹം നിയന്ത്രിക്കുന്നതിനു നടപ്പാക്കുന്ന നിയമ ഭേദഗതികളുടെ പരിസമാപ്തിയാണിതെന്ന് ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യറെ പറഞ്ഞു.

പുതിയ ഭേദഗതികൾ അനുസരിച്ച്, രാജ്യത്ത് തങ്ങാൻ അനുമതി ലഭിക്കാത്തവർ, അനുമതി നിഷേധിക്കപ്പെട്ട ശേഷവും സ്വയം രാജ്യം വിടാൻ കൂട്ടാക്കാത്തവർ, അവരവരെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുന്നവർ എന്നിങ്ങനെയുള്ളവർക്ക് രാജ്യത്തിനുള്ളിൽ സഞ്ചാര സ്വാതന്ത്ര്യം തന്നെ പരിമിതപ്പെടുത്തും.

രാജ്യത്ത് തങ്ങാൻ അനുമതി ലഭിക്കുന്നതിനു ചെറിയ സാധ്യത അവശേഷിക്കപ്പെടുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയായി അന്തിമ തീരുമാനം വരുന്നതു വരെ ഇമിഗ്രേഷൻ സൗകര്യത്തിനുള്ളിൽ മാത്രം താമസിക്കാം.

നാടുകടത്താൻ വിധിക്കപ്പെട്ടവരെ ഡിറ്റൻഷൻ കേന്ദ്രങ്ങളിൽ പാർപ്പിക്കാവുന്ന പരമാവധി ദിവസങ്ങൾ നാലിൽനിന്ന് പത്താക്കിയിട്ടുണ്ട്. അപകടകാരികളെന്നു കരുതുന്നവരുടെ നാടുകടത്തൽ നീട്ടിവച്ചാൽ അവരെ ഇലക്ട്രോണിക് നിരീക്ഷണത്തിനു വിധേയരാക്കാനും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

കൊളോണ്‍ കേരള സമാജത്തിന് പുതിയ നേതൃത്വം


കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്‍റെ വാർഷിക സമ്മേളനവും 201719 ലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കൊളോണിൽ നടന്നു.

പ്രസിഡന്‍റ് ജോസ് പുതുശേരി അധ്യക്ഷത വഹിച്ച വാർഷിക പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി ഡേവിസ് വടക്കുംചേരി വാർഷിക റിപ്പോർട്ടും ട്രഷറർ ഷീബ കല്ലറയ്ക്കൽ വാർഷിക കണക്കും ജേക്കബ് കാഞ്ഞൂപറന്പിൽ, ബേബിച്ചൻ കലേത്തുംമുറിയിൽ എന്നിവർ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. പൊതുചർച്ചയ്ക്കു ശേഷം റിപ്പോർട്ടും കണക്കും പാസാക്കി. ജനറൽ സെക്രട്ടറി ഡേവീസ് പ്രസംഗിച്ചു.

തുടർന്നു നടന്ന തെരഞ്ഞെടുപ്പിന് മാത്യു പാറ്റാനി, മാത്തുക്കുട്ടി പാലയ്ക്കലോടിൽ എന്നിവർ മുഖ്യവരണാധികാരിയായി പ്രവർത്തിച്ചു. പുതിയ ഭാരവാഹികളായി ജോസ് പുതുശേരി (പ്രസിഡന്‍റ്), ഡേവീസ് വടക്കുംചേരി (ജനറൽ സെക്രട്ടറി), ഷീബ കല്ലറയ്ക്കൽ (ട്രഷറർ) എന്നിവരേയും ഭരണസമിതി അംഗങ്ങളായി സെബാസ്റ്റ്യൻ കോയിക്കര (വൈസ് പ്രസിഡന്‍റ്), ജോസ് കുന്പിളുവേലിൽ (കൾച്ചറൽ സെക്രട്ടറി), പോൾ ചിറയത്ത് (സ്പോർട്സ് സെക്രട്ടറി), ജോസ് നെടുങ്ങാട്ട് (ജോയിന്‍റ് സെക്രട്ടറി) എന്നിവരെയും ജോസ് അരീക്കാടൻ, ജോസി ചെറിയാൻ എന്നിവർ ഓഡിറ്റർമാരായും തെരഞ്ഞെടുത്തു.

സംഗീതനിശയുമായി വിൽസ്വരാജ് യുകെയിൽ


ബ്രിസ്റ്റോൾ: സ്വരരാഗമാധുരി എന്ന പേരിൽ സംഗീത നിശയുമായി വിൽസ്വരാജ് യുകെയിലെത്തുന്നു. ജൂണ്‍ 11ന് ബ്രിസ്റ്റോളിലും 23ന് കവൻട്രിയിലും 25ന് ന്യൂ കാസിൽ, 30ന് സ്വിൻഡൻ, ജൂലൈ ഒന്പതിന് ഗ്ലൗസെസ്റ്റർ എന്നിവിടങ്ങളിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ബെറ്റർ ഫ്രെയിംസ് ആണ് പരിപാടിയുടെ അവതാരകർ.

യുകെയിലെ പ്രഗൽഭരായ മോർട്ഗേജ് ഇൻഷ്വറൻസ് സ്ഥാപനമായ ഇൻഫിനിറ്റി ഫിനാൻഷ്യൽസ് ലിമിറ്റഡും നെപ്റ്റ്യൂണ്‍ ട്രാവൽ ലിമിറ്റഡും ലണ്ടൻ മലയാളം റേഡിയോയുമാണ് പരിപാടിയുടെ സ്പോണ്‍സർമാർ.

ബ്രിസ്റ്റോളിൽ നടക്കുന്ന വിൽസ്വരാജിന്‍റെ പ്രഥമ സംഗീതനിശയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബെറ്റർ ഫ്രെയിംസ് ഡയറക്ടർ രാജേഷ് നാടേപ്പിള്ളി അറിയിച്ചു.

വിവരങ്ങൾക്ക്: രാജേഷ് നടേപ്പിള്ളി 00447951263954, രാജേഷ് പൂപ്പാറ 00447846934328.

റിപ്പോർട്ട്: ജെഗി ജോസഫ്

ആരോഗ്യ മേഖല: അൻഡോറ ഒന്നാമത്, സ്വിറ്റ്സർലൻഡിന് മൂന്നാമത്


ജനീവ: സ്വിറ്റ്സർലൻഡിലെ ആരോഗ്യ പരിപാലന മേഖലയ്ക്ക് ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനം. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാൻസെറ്റ് എന്ന ജേർണൽ തയാറാക്കിയ ഹെൽത്ത്കെയർ ആക്സസ് ആൻഡ് ക്വാളിറ്റി സൂചികയിലാണിത്. 167 രാജ്യങ്ങളിലായിരുന്നു പഠനം.

1990 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ 32 രോഗങ്ങൾ കാരണമുള്ള മരണ നിരക്ക് അപഗ്രഥിച്ചാണ് സൂചിക തയാറാക്കിയിരിക്കുന്നത്. അൻഡോറയാണ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്. 95 ആണ് അവരുടെ സ്കോർ. 94 പോയിന്‍റുമായി ഐസ് ലാൻഡ് തൊട്ടു പിന്നിൽ. സ്വിറ്റ്സർലൻഡിന്‍റെ സ്കോർ 92 ആണ്. സ്വീഡനും നോർവേയുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. ആദ്യ പതിനഞ്ച് സ്ഥാനങ്ങളിൽ പതിമൂന്നും പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഓസ്ട്രേലിയ ആറാം സ്ഥാനത്തും ജപ്പാൻ പതിനൊന്നാം സ്ഥാനത്തുമാണ്.

ആദ്യ പത്തിൽ യൂറോപ്പിലെ മിക്ക രാജ്യങ്ങളും ഉൾപ്പെടുന്നുണ്ടെങ്കിലും ഏറ്റവും നല്ല നഴ്സിംഗ് കെയർ കിട്ടുമെന്ന് ലോകം വിശേഷിപ്പിക്കപ്പെടുന്ന ജർമനി ഇരുപതാം സ്ഥാനത്താണ്. ലക്സംബർഗ് (10), ഇറ്റലി (12), അയർലൻഡ് (13), ഓസ്ട്രിയ (14), ഫ്രാൻസ് (15), യുകെ (30), യുഎസ് (35) എന്നിങ്ങനെയാണ് റാങ്കുകൾ. 29 പോയിന്‍റ് മാത്രമുള്ള സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കാണ് അവസാന സ്ഥാനത്ത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾക്ക് ഹീത്രൂവിൽ ഉൗഷ്മളമായ സ്വീകരണം


ലണ്ടൻ: ശിവഗിരി മഠം സന്ന്യാസി ശ്രേഷ്ഠനും, ഗുരുധർമ പ്രചാരസഭ സെക്രട്ടറിയുമായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾക്ക് ഹീത്രൂവിൽ സേവനം യുകെയുടെ നേതൃത്വത്തിൽ ഉൗഷ്മള സ്വീകരണം നൽകി.ഗുരുദേവ ദർശനങ്ങൾ നെഞ്ചേറ്റിയ സേവനം യുകെ രണ്ടാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാനാണ് ഗുരുപ്രസാദ് സ്വാമികൾ പ്രത്യേക ക്ഷണ പ്രകാരം യു.കെ യിൽ എത്തിയിരിക്കുന്നത് . മെയ് 21ന് ഡെർബി ഗീതാഭവൻ ഹാളാണ് ഈ ആഘോഷങ്ങൾക്ക് വേദിയാവുക. ഗുരുദേവൻ മുന്നോട്ട് വെച്ച് വിശ്വമാനവികതയുടെ ദർശനങ്ങൾ ജീവിതത്തിൽ പകർത്തി സേവനമനോഭാവത്തോടെ ചുറ്റുമുള്ള സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ് സേവനം യുകെ. വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ശിവഗിരി മഠം സന്ന്യാസി ശ്രേഷ്ഠനും, ഗുരുധർമ്മ പ്രചാരസഭ സെക്രട്ടറിയുമായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ ഉത്ഘാടനം നിർവഹിക്കും.യുകെയിലെ പുതിയ സീറോ മലബാർ സഭാ മതബോധന ഡയറക്ടർ ഫാ. ജോയ് വയലിൽ വാർഷികസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

സ്വാമിയുടെ നേതൃത്വത്തിൽ ഗീതാഭവൻ ഹാളിൽ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ചടങ്ങുകൾ. കുടുംബത്തിന്‍റെ സർവ്വൈശ്യരത്തിനായി ’ഗുരുദേവ അഷ്ടോത്തര ശതനാമാവലി മന്ത്രാർച്ചനയും, ലോകശാന്തിക്കായി ശാന്തി ഹവന ഹോമവും ചടങ്ങുകളുടെ ഭാഗമാണ്.

രാവിലെ 9.30 മുതൽ 11.30 വരെയാണ് ശാന്തിഹവന മഹായജ്ഞം അരങ്ങേറുക. സേവനം യുകെയുടെ പ്രവർത്തനങ്ങളെ സാക്ഷ്യപ്പെടുത്തുന്നതാണ് ലോകശാന്തിക്കായുള്ള ഈ യജ്ഞം. 12 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ ബ്രഹ്മഗിരി ഗുരുപ്രസാദ് സ്വാമികൾ ഗുരുദർശനത്തിന്‍റെ അകംപൊരുൾ എന്ന വിഷയത്തെ ആസ്പദമാക്കി അനുഗ്രഹ പ്രഭാഷണം നടത്തും. 2 മണി മുതൽ സമ്മേളനവേദി കലാപരിപാടികൾക്ക് വേദിയൊരുക്കും. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ഗുരുപ്രസാദ് സ്വാമികളുടെ മുഖ്യകാർമ്മികത്വത്തിൽ കുടുംബ ഐശ്വര്യ പൂജയും നടക്കും.

ശ്രീനാരയണീയരെ സംബന്ധിച്ച് മറക്കാനാകാത്ത നിമിഷങ്ങളായിരിക്കും ഇതെന്നും എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചെന്നും സേവനം യുകെ ചെയർമാൻ ബൈജു പാലയ്ക്കലും കണ്‍വീനർ ശ്രീകുമാർ കല്ലിട്ടത്തിലും വ്യക്തമാക്കി.

വാർഷികാഘോഷ വേദിയിൽ ചാരിറ്റി സ്റ്റാളുകളുടെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് സേവനം യുകെ വനിതാ സംഘം കണ്‍വീനർ ഹേമ സുരേഷ് അറിയിച്ചു.ഉപഹാർ സേവനം യുകെയുമായി ചേർന്ന് ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്കായി സ്റ്റെംസെൽ ഡൊണേഷനുള്ള രജിസ്ട്രേഷൻ ഒരുക്കിയിട്ടുണ്ടെന്ന് വൈസ് ചെയർമാൻ അനിൽ കുമാർ ശശിധരൻ ജോ. കണ്‍വീനർ വേണു ചാലക്കുടി എന്നിവർ അറിയിച്ചു.യുകെയിലെ വിദൂരസ്ഥലങ്ങളിൽ നിന്നും തലേദിവസം ചടങ്ങിൽ സംബന്ധിക്കാൻ എത്തുന്ന ഗുരുദേവ വിശ്വാസികൾക്ക് താമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കുടുംബ യൂണിറ്റ് കോഡിനേറ്റർ പ്രമോദ് കുമരകം വ്യക്തമാക്കി. ഗുരുദേവ ദർശങ്ങളുടെ വിളംബരമായി ’സേവനം യുകെ’ വാർഷികാഘോഷങ്ങൾ മാറ്റാൻ ശ്രീനാരയണീയർ ഒരുങ്ങികഴിഞ്ഞു.

റിപ്പോർട്ട്: ദിനേശ് വെള്ളാപ്പള്ളി

ജിൻസിക്കും കുടുംബത്തിനും യുക്മയുടെ സഹായധനം കൈമാറി


ലൂട്ടൻ: ഈസ്റ്റ് ആംഗ്ലിയയിലെ ലൂട്ടനിൽ വീട്ടിൽ വച്ചുണ്ടായ അപകടത്തെത്തുടർന്ന് നിര്യാതയായ ജിൻസിയുടെ കുടുംബത്തിന് യുക്മയുടെ സാന്ത്വനം പദ്ധതിയുടെ സഹായം കൈമാറി. മെയ് 17നു ലൂട്ടൻ ഹോളി ഗോസ്റ്റ് കത്തോലിക്കാ ദേവാലയത്തിൽ പ്രാർത്ഥനയ്ക്കും അന്തിമോപചാരം അർപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ സമയത്താണ് യുക്മക്ക് വേണ്ടി യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡണ്ട് രഞ്ജിത്ത് കുമാർ യുക്മ സാന്ത്വനത്തിന്‍റെ സഹായധനം ജിൻസിയുടെ അന്തിമകർമ്മങ്ങളുടെ ആവശ്യങ്ങളിലേക്കായി ഫ്യുണറൽ ഡയറക്ടേഴ്സിനെ ഏൽപ്പിച്ചത്.

ഭർതൃ സഹോദരന്‍റെ വീട്ടിൽ വച്ചു നട കയറിയപ്പോൾ പുറകോട്ടു മറിഞ്ഞു വീണപ്പോൾ തലക്കേറ്റ ആഘാതമാണ് മരണകാരണം. മെയ് 21 ഞായറാഴ്ച പത്തനംതിട്ട വായത്തല സെന്‍റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ സംസ്കരിക്കും.

മുൻ യുക്മ നാഷണൽ പ്രസിഡണ്ട് ഫ്രാൻസീസ് മാത്യു കവളക്കാട്ടിലിന്‍റെ മേൽനോട്ടത്തിൽ, യുക്മ ചാരിറ്റി ഫൗണ്ടെഷന്‍റെ ഭാഗമായാണ് സാന്ത്വനം പ്രവർത്തിക്കുന്നത്. യുക്മയുടെ സാന്ത്വനം പദ്ധതിയുടെ ഭാഗമാകാൻ താത്പര്യമുള്ളവർ താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.
https://chat.whatsapp.com/DQUbltBGofC9923mRSJ2Nu

റിപ്പോർട്ട്: ബാല സജീവ് കുമാർ

സെന്‍റ് അൽഫോണ്‍സ സീറോ മലബാർ കമ്യൂണിറ്റിയുടെ വാർഷിക ധ്യാനം


ബാസൽ: സെന്‍റ് അൽഫോണ്‍സ സീറോമലബാർ കമ്യൂണിറ്റിയുടെ വാർഷിക ധ്യാനം മേയ് 25 മുതൽ 28 വരെ ബാസലിൽ നടക്കും. ബാസലിലെ സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ വച്ചാണ് ഫാ. മാത്യു നായിക്കംപറന്പിൽ നേതൃത്വം നൽകുന്ന ഈ വർഷത്തെ വാർഷിക ധ്യാനം.

ഫാ. ആന്‍റണി തേക്കേനത്ത് (അമേരിക്ക), ബ്ര. ജോർജ്ജ് കണിച്ചയി, സി. തെരേസ എന്നിവരും ധ്യാന ടീമിലുണ്ടാകും. 25 വ്യാഴാഴ്ച 1 മണിമുതൽ രാത്രി ഒന്പതു വരെയും വെള്ളിയാഴ്ച ഒന്നു മുതൽ ഒന്പതു വരെയും ശനിയാഴ്ച ഒന്പതു മുതൽ വൈകുന്നേരം 4.30 വരെയും ഞായറാഴ്ച ഉച്ചയ്ക്ക് മുതൽ രാത്രി ഒന്പതു വരെയുമാണ് ധ്യാനം. ഏവരെയും ധ്യാനത്തിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി ഫാ. കിസിഞ്ചർ ഏണിക്കാട്ട് അറിയിച്ചു. കിസിഞ്ചർ 0789173507, 0614016706, 0788006098, 0789095085.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

സോർട്സ് സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയിൽ ഇടവക ദിനവും തിരുനാൾ ആഘോഷവും


ഡബ്ലിൻ: സോർട്സ് സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയിൽ മെയ് 21നു ഞായറാഴ്ച St. Finian's Church, Rivervalley, Swords ദേവാലയത്തിൽവച്ച് ഇടവക ദിനവും തിരുനാൾ ആഘോഷവും നടത്തപ്പെടുന്നു. ഉച്ചക്ക് 1.30 നു വണക്കമാസാചരണത്തോടെ തിരുനാൾ കർമങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു ആഘോഷമായ റാസ കുർബാനയ്ക്ക് ഫാ. സിബി അറയ്ക്കൽ, ഫാ. ആന്‍റണി ചീരംവേലിൽ, ഫാ.രാജീവ് ഞാണക്കൽ എന്നിവർ മുഖ്യ കർമ്മികത്വം വഹിക്കും. കുർബാനക്ക് ശേഷം തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും,ലദീഞ്ഞും ഉണ്ടായിരിക്കും.

ആഘോഷമായ തിരുനാൾ കുർബാനയിലും പ്രദക്ഷിണത്തിലും പങ്കെടുത്ത് നമ്മുടെ വിശ്വാസ സുകൃത ജീവിതങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കുവാനും,സമൃദ്ധമാ യ ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുവാനും കൂടാതെ അന്നു വൈകുന്നേരം അഞ്ചിനു നടക്കുന്ന ഇടവക സംഗമത്തിലേക്കും, സ്നേഹവിരുന്നിലേക്കും ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ല്യൻ ഫാ. ആന്‍റണി ചീരംവേലിൽ എംഎസ്ടി അറിയിച്ചു.

റിപ്പോർട്ട്: ജയ്സണ്‍ ജോസഫ്

ചർച്ചിലിനെയും താച്ചറെയും ഓർമിപ്പിച്ച് തെരേസയുടെ പ്രകടനപത്രിക


ലണ്ടൻ: ബ്രിട്ടൻ കണ്ട ഏറ്റവും ശക്തരായ പ്രധാനമന്ത്രിരായിരുന്ന സർ വിൻസ്റ്റണ്‍ ചർച്ചിലിനെയും മാർഗരറ്റ് താച്ചറെയും അനുസ്മരിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി തെരേസ മേയ് അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള പ്രകടന പത്രിക പുറത്തിറക്കി.

ചർച്ചിലും താച്ചറും ഉപയോഗിച്ചിട്ടുള്ള, ഒരുമിച്ച് മുന്നോട്ട് (ഫോർവേഡ് ടുഗെദർ) എന്ന തലക്കെട്ടാണ് തന്‍റെ പ്രകടനപത്രികയ്ക്കും തെരേസ ഉപയോഗിച്ചിരിക്കുന്നത്. സ്വാർഥ താത്പര്യങ്ങളുമായി പ്രവർത്തിക്കുന്ന വന്പൻ ബിസിനസുകാരെ പാഠം പഠിപ്പിക്കുമെന്നും, സ്കൂളുകൾക്കും ആശുപത്രികൾക്കും ബില്യൻ കണക്കിന് പൗണ്ട് സഹായം നൽകുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.

സാധാരണക്കാർക്കും അധ്വാനിക്കുന്ന തൊഴിലാളികൾക്കും ഗുണപരമായ പദ്ധതികൾ നടപ്പാക്കുന്ന തെരേസ, പല കടുത്ത തീരുമാനങ്ങളും ഭാവിയിൽ സ്വീകരിക്കാൻ ബ്രിട്ടൻ നിർബന്ധിതമാകുമെന്ന മുന്നറിയിപ്പു കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.

പ്രതിപക്ഷ ലേബർ പാർട്ടിയുടെ ശക്തികേന്ദ്രമായ ഹാലിഫാക്സിൽ വച്ചാണ് തെരേസ കണ്‍സർവേറ്റീവ് പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കിയതെന്നതും ശ്രദ്ധേയം.

ഒരു ലക്ഷം പൗണ്ടിൽ താഴെ സന്പത്തുള്ള ആരും സോഷ്യൽ കെയറിനു പണം നൽകേണ്ടി വരില്ലെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം. എന്നാൽ, വീട്ടിൽ കെയർ നേടാൻ മാത്രം സന്പത്തുള്ളവരുടെ ബിൽ കൂടാനും പെൻഷൻ കുറയാനുമുള്ള സാധ്യതയും പ്രകടനപത്രിക മുന്നോട്ടു വയ്ക്കുന്നു.

ടോറി പ്രകടനപത്രിക കുടിയേറ്റവിരുദ്ധം

പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച കണ്‍സർവേറ്റീവ് പാർട്ടിയുടെ പ്രകടനപത്രിക കുടിയേറ്റവിരുദ്ധമെന്ന് ആരോപണമുയരുന്നു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം വെട്ടിക്കുറയ്ക്കുമെന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്.

യൂറോപ്യൻ യൂണിയനു പുറത്തുള്ള വിദഗ്ധ തൊഴിലാളികൾക്ക് ബ്രിട്ടനിൽ ജോലിചെയ്യുന്നതിന് നിയമങ്ങൾ കർക്കശമാക്കുമെന്നാണ് ഇതിൽ പറയുന്നത്. കുടിയേറ്റക്കാരെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾ പ്രതിവർഷം ഒരാൾക്ക് 2000 പൗണ്ട് വീതം പിഴ നൽകണമെന്നും കുടിയേറിയെത്തുന്നവർ ദേശീയ ആരോഗ്യ സർവിസ് സ്ഥാപനങ്ങളിൽ ചികിത്സ തേടുന്പോൾ ഫീസ് നൽകണമെന്നും നിഷ്കർഷിക്കുന്നുണ്ട്.

ഇത്തരമൊരു പ്രകടനപത്രിക മുന്നിൽക്കണ്ട് വോട്ടുലന്ധിച്ച് തെരഞ്ഞെടുപ്പിൽ മേ വിജയിച്ചാൽ ബ്രിട്ടനിലേയ്ക്ക് കുടിയേറാൻ ശ്രമിയ്ക്കുന്ന ഇൻഡ്യാക്കാരുടെ കാര്യം കഷ്ടത്തിലാവുമെന്നു മാത്രമല്ല വിദേശ നാണ്യത്തിന്‍റെ വരവിലും നഷ്ടമുണ്ടാവുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

അഞ്ചാമത് ഇരിഞ്ഞാലക്കുട സംഗമം ജൂണ്‍ 30 മുതൽ ജൂലൈ 3 വരെ


ബ്രിസ്റ്റോൾ: ഇരിഞ്ഞാലക്കുടയിലും പാരിസരപ്രദേശങ്ങളിലും നിന്ന് യുകെയിലേക്ക് കുടിയേറിയ കുടുംബാംങ്ങളും ജോലിസംബന്ധമായി താൽക്കാലികമായി യുകെയിലെത്തിയിട്ടുള്ള ഇരിങ്ങാലക്കുട നിവാസികളും ഒത്തുചേരുന്ന ഇരിഞ്ഞാലക്കുട സംഗമം ഇത്തവണ ലേയ്ക്ക് ഡിസ്ട്രിക്റ്റിൽ വച്ച് നടക്കുമെന്ന് ഇരിങ്ങാലക്കുട അസോസിയേഷൻ പ്രസിഡന്‍റ് ടോമി പുന്നേലിപറന്പിൽ, സെക്രട്ടറി ബാബു അളിയത്ത് എന്നിവർ അറിയിച്ചു . കഴിഞ്ഞ വർഷം വെയിൽസിലെ കേഫാൻലീ ഹോളീഡേ പാർക്കിൽ നടന്ന നാലാമത് സംഗമത്തിൽ തീരുമാനിച്ചതനുസരിച്ചാണ് ഇപ്പ്രാവശ്യം ലേയ്ക്ക് ഡിസ്ട്രിക്ട് ടെർവെൻവാട്ടർ ഹോസ്റ്റൽ സംഗമ വേദിയാകുന്നത്.

ജൂണ്‍ 30നു വെള്ളിയാഴ്ച വൈകുന്നേരം ആറുമുതൽ ആരംഭിക്കുന്ന സൗഹ്രദ സംഗമത്തിന് മികവേകുവാൻ ഓരോ ദിവസവും വിവിധ പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട് . ജൂലൈ മൂന്നിനു തിങ്കളാഴ്ച സമാപനം കുറിക്കുന്ന അഞ്ചാം സംഗമത്തിന്‍റെ പ്രധാന ദിവസം ജൂലൈ ഒന്ന് ശനിയാഴ്ചയാണ് . അന്നേദിവസം ജനറൽ ബോഡിയും പൊതുചർച്ചകളും നടക്കും . മുഴുവൻ ദിവസങ്ങളിലും പങ്കെടുക്കാൻ സാധിക്കാത്തവർ ശനിയാഴ്ചയിലെങ്കിലും പങ്കെടുക്കണമെന്നു സംഘാടകർ അഭ്യർത്ഥിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് ടോമി പുന്നേലിപറന്പിൽ ( 07480132034 ), ബാബു അളിയത്ത് ( 07387188551 ), സുനിൽ ആന്‍റണി ( 07599361572 ) എന്നിവരെ ബന്ധപ്പെടുക . സംഗമം നടക്കുന്ന സ്ഥലം ഉഋഞണഅചഠണഅഠഋഞ ഹോസ്റ്റൽ , DERWANTWATER tlmÌÂ , LAKE DISTRICT , KERSWICK , C A 12 5 UR

സീറോ മലബാർ സഭാ ചൈതന്യം പുതുതലമുറയ്ക്കായി ഇനി ഇംഗ്ലീഷ് ഭാഷയിലും


ലണ്ടൻ: വിശ്വാസികൾ ലോകത്തിന്‍റെ ഏതു ഭാഗത്തു ജീവിക്കുന്പോഴും തങ്ങളുടെ വിശ്വാസ പാരന്പര്യങ്ങളും ആചാര അനുഷ്ഠാനങ്ങളും പിന്തുടരാൻ ഓരോ സഭാവിഭാഗത്തിനും അവകാശമുണ്ടെന്ന രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്‍റെ പ്രഖ്യാപനം ഓരോ വ്യക്തി സഭയുടെയും വളർച്ചയിലെ നിർണായകമായ പ്രഖ്യാപനമായിരുന്നു. സീറോ മലബാർ സഭാ മക്കൾ കേരളത്തിനും ഇന്ത്യയ്ക്കും പുറത്ത് കുടിയേറിപാർത്തപ്പോഴും ശ്രേഷ്ഠമായ തങ്ങളുടെ സുറിയാനി പാരന്പര്യമുളള ആചാര രീതികളും ആരാധനാക്രമാനുഷ്ഠാനങ്ങളും കൈവിടാതെ സൂക്ഷിച്ചു. സഭാമക്കളുടെ ഈ താൽപര്യത്തിന്‍റെയും സഭാ നേതൃത്വത്തിന്‍റെ നിതാന്തജാഗ്രതയുടെയും ഫലമായി സീറോ മലബാർ സഭാംഗങ്ങൾ കുടിയേറിപ്പാർത്തിടത്തെല്ലാം സീറോ മലബാർ ക്രമത്തിൽ വി. കുർബാന അർപ്പിക്കുകയും വേദപാഠക്ലാസിലൂടെ പുതുതലമുറയ്ക്കും കുഞ്ഞുങ്ങൾക്കും വിശ്വാസ പരിശീലനം നൽകുകയും ചെയ്തു.
ഈജിപ്തിൽ നിന്നും കാനാൻ നാട്ടിലേക്കു യാത്ര ചെയ്ത ഇസ്രായേൽ ജനം മരുഭൂമിയിൽ ഇടയ്ക്കു താവളമടിച്ച സ്ഥലങ്ങളിലെല്ലാം തങ്ങളുടെ കൂടെയുളള ദൈവത്തിനായി ബലിപീഠം പണിത് ബലിയർപ്പിച്ചു (പുറപ്പാട് 17:15). ഉപജീവനത്തിനും അതിജീവനത്തിനുമായി അന്യ നാടുകളിലേക്ക് കുടിയേറിയ സീറോ മലബാർ സഭാംഗങ്ങളും പോയിടത്തൊക്കെ തങ്ങളുടെ കൂടെയുളള ദൈവത്തിന് തങ്ങളുടെ സ്വന്തം ആരാധന ക്രമത്തിൽ ബലിയർപ്പിച്ചു പ്രാർത്ഥിക്കാൻ എന്നും ഉത്സുകരാണ്. ഈ ദൈവസാന്നിദ്ധ്യ സ്മരണയ്ക്കും ആത്മീയ താല്പര്യത്തിനും ദൈവം നൽകിയ സവിശേഷ അനുഗ്രഹമാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. കഴിഞ്ഞ 20ഓളം വർഷങ്ങളിലായി യു.കെ യിലേക്ക് കുടിയേറിയ അരലക്ഷത്തോളം ചെറുപ്പക്കാരായ സഭാംഗങ്ങൾക്ക് ആത്മീയ നേതൃത്വം വഹിക്കാനും തോമാശ്ലീഹാ പകർന്നു നൽകിയ വിശ്വാസത്തിൽ അവരെ ആഴപ്പെടുത്താനും ദൈവകൃപയാൽ നിയമിതനായത് ചെറുപ്പക്കാരനായ മാർ ജോസഫ് സ്രാന്പിക്കൽ തിരുമേനിയും.

യുകെയുടെ ജീവിത സാഹചര്യങ്ങളിൽ ജനിക്കുകയും വളരുകയും ചെയ്യുന്ന പുതുതലമുറയിലെ കുട്ടികളിലേയ്ക്ക് ഈ അമൂല്യ പൈതൃകം പകരുന്നതാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളികളിലൊന്ന്. മാതാപിതാക്കൾക്ക് മലയാളം മാതൃഭാഷയാണെങ്കിലും കുട്ടികളിൽ പലർക്കും മാതൃഭാഷ പോലെ അടുപ്പമുളളത് ഇംഗ്ലീഷിനോടാണ്. അതുകൊണ്ട് തന്നെ, അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികൾ സീറോ മലബാർ സഭാ പൈതൃകം ഇംഗ്ലീഷ് ഭാഷയിലുളള തിരുക്കർമ്മങ്ങളിലൂടെ കൂടുതൽ അടുത്തറിയുന്നതുപോലെ യു.കെ യിലുളള യുവതലമുറയിലെ കുട്ടികളും തങ്ങളുടെ മാതൃസഭയെ കുറിച്ച് അവർക്കു കൂടുതൽ പരിചിതമായ ഇംഗ്ലീഷ് ഭാഷയിലെ തിരുക്കർമ്മങ്ങളിലൂടെ അടുത്തറിയാൻ ഇടയാക്കണമെന്ന് രൂപതാധ്യക്ഷൻ ആഗ്രഹിക്കുന്നു.

ഇംഗ്ലീഷ് ഭാഷയിൽ സീറോ മലബാർ വി. കുർബാന അർപ്പിച്ച് അഭിവന്ദ്യപിതാവു തന്നെ ഈ പുതിയ രീതിക്കു തുടക്കം കുറിച്ചിരിക്കുന്നു. സാധ്യമാകുന്ന സ്ഥലങ്ങളിലും പ്രത്യേകിച്ചും കുട്ടികൾ കൂടുതലായി ആരാധനയിൽ പങ്കുചേരുന്ന അവസരങ്ങളിലും അഭിവന്ദ്യപിതാവ് ഇപ്പോൾ ഇംഗ്ലീഷ് ഭാഷയിൽ സീറോ മലബാർ വി. കുർബാന അർപ്പിച്ചു വരുന്നു. അഭിവന്ദ്യപിതാവിന്‍റെ ആഹ്വാനത്തെയും മാതൃകയെയും പിൻതുടർന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതയിലെ വിവിധ വി. കുർബാന കേന്ദ്രങ്ങളിലും ഇംഗ്ലീഷ് ഭാഷയിലുളള സീറോ മലബാർ വി. കുർബാന അർപ്പണത്തിനായുളള ഒരുക്കങ്ങൾ നടന്നു വരുന്നു. സവിശേഷ പ്രാധാന്യവും കാലോചിതവും സാഹചര്യങ്ങൾക്കനുസൃതമായ ഈ പുതിയ രീതിക്ക് വളരെ അനുകൂലമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഈ ഉദ്യമത്തിനു അകമഴിഞ്ഞ പിന്തുണ പ്രഖ്യാപിച്ച മരിയൻ ടി. വി എല്ലാ ശനിയാഴ്ചയും യു.കെ സമയം രാവിലെ പതിനൊന്നിനു അഭിവന്ദ്യ മാർ ജോസഫ് സ്രാന്പിക്കൽ അർപ്പിക്കുന്ന ഇംഗ്ലീഷ് സീറോ മലബാർ വി. കുർബാന സംപ്രേക്ഷണം ചെയ്യുന്നു എന്നത് അത്യന്തം ആഹ്ലാദകരവും മാതൃകാപരവുമായ കാര്യമാണ്. സഭയുടെ ദൈവരാജ്യ പ്രഘോഷണ ശുശ്രൂഷയിൽ സവിശേഷമായ വിധത്തിൽ പങ്കുചേരുന്ന മരിയൻ ടി. വി യുടെ എല്ലാ ദൈവ ശുശ്രൂഷകളെയും ദൈവമനുഗ്രഹിക്കുമാറാകട്ടെ. ’ഭാരതമേ നിന്‍റെ രക്ഷ നിന്‍റെ സന്താനങ്ങളിൽ’ എന്ന പ്രവാചക തുല്യമായ വചനത്തിന്‍റെ പൂർത്തിയും സഭയുടെ ഇക്കാലത്തിലുളള വളർച്ചയും തുടർച്ചയും നമ്മുടെ പുതുതലമുറയിലെ കുഞ്ഞുങ്ങളിലൂടെയാവാൻ ഇംഗ്ലീഷ് ഭാഷയിൽ വി. കുർബാനയും മറ്റു ശുശ്രൂഷകളും വലിയൊരു കാരണമാകുമെന്ന് നമുക്ക് ന്യായമായും പ്രതീക്ഷിക്കാം.

ഫാ. ബിജു കുന്നക്കാട്ട്
(PRO Great Britain Syro Malabar Diocese)

ഷൂമിയുടെ മക്കളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ പ്രതിയ്ക്ക് തടവ്


പാരീസ്: ഫോർമുല വണ്‍ ഇതിഹാസം മൈക്കൽ ഷുമാഹറുടെ മക്കളെ കൊല്ലുമെന്നു ഭീഷണി മുഴക്കിയ ആൾക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. ഇയാളുടെ ശിക്ഷ സസ്പെൻഡ് ചെയ്ത കോടതി, മനശാസ്ത്ര ചികിത്സ നൽകാനും ഉത്തരവിട്ടു.

ഒന്പതു ലക്ഷം യൂറോ നൽകിയില്ലെങ്കിൽ ഷൂമിയുടെ മക്കളെ കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ഇരുപതുകാരിയായ ജീന മരിയയും പതിനെട്ടുകാരനായ മിക്കുമാണ് ഷൂമിയുടെ മക്കൾ. ഷൂമിയുടെ ഭാര്യ കോറിനയുടെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. ഇതിൽ പണമിടാനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നതിനാൽ പോലീസിന് അനായാസം ആളെ പിടികൂടാൻ സാധിച്ചു. ഇത്തരത്തിൽ മെയിൽ അയച്ചതുകൂടി കണക്കിലെടുത്താണ് കോടതി പ്രതിക്ക് ചികിത്സ നിർദേശിച്ചത്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഹേഗിലെ രാജ്യാന്തര കോടതിയിൽ മലയാളി സാന്നിധ്യം


ഫ്രാങ്ക്ഫർട്ട്ഹേഗ്: കുൽഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷക്ക് സ്റ്റേ നൽകുംവരെ ഹേഗിലെ രാജ്യാന്തര കോടതിയിൽ നടന്ന വിചാരണവേളയിൽ മലയാളി സാന്നിധ്യം. നെതർലൻഡ്സിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥ എറണാകുളം സ്വദേശി ആശ ആൻറണി ഇന്ത്യൻ സർക്കാരിന്‍റെ പ്രതിനിധികളിൽ ഒരാളായി ഈ വിചാരണയിൽ പെങ്കടുത്തു. 2012 ഇന്ത്യൻ ഫോറിൻ സർവിസിൽപെട്ട ആശ നെതർലൻഡ്സ് എംബസിയിൽ സെക്കൻഡ് സെക്രട്ടറിയാണ്. വത്തിക്കാനിൽ മദർ തെരേസെയ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ കേന്ദ്രസർക്കാരിന്‍റെ പ്രതിനിധിയായും ആശ പങ്കെടുത്തിരുന്നു.

2009ൽ എറണാകുളം സെൻറ് തെരേസാസ് കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടിയശേഷമാണ് ആശ വിദേശ സർവീസിൽ പ്രവേശിക്കുന്നത്. ബ്രസീലിലെ ഇന്ത്യൻ എംബസിയിലായിരുന്നു ആദ്യനിയമനം. 2016 ലാണ് നെതർലൻഡ്സിലെ എംബസിയിലെത്തുന്നത്.

അഡ്വക്കറ്റ് ജനറൽ ഓഫിസിലെ റിട്ട. സീനിയർ ഓഡിറ്റ് ഓഫീസർ കെ.ടി. ആൻറണിയുടേയും പഞ്ചാബ് നാഷണൽ ബാങ്കിലെ റിട്ട. ഓഫിസർ സുശീല ആൻറണിയുടേയും മകളാണ് ആശാ ആന്‍റണി. ബ്രിട്ടനിൽ സയൻറിസ്റ്റായ റൈറ്റ് ജേക്കബാണ് ഭർത്താവ്. സഹോദരൻ തോമസ് ആൻറണി അമേരിക്കയിൽ സ്പേസ് എൻജിനീയറിങ്ങിൽ ഗവേഷണം നടത്തുന്നു.

റിപ്പോർട്ട്: ജോർജ് ജോണ്‍

ക്യാഷ്‌ലെസ് ആകാന്‍ ജര്‍മന്‍കാര്‍ ഒരുക്കമല്ല


ബര്‍ലിന്‍: കറന്‍സിരഹിത സമ്പദ് വ്യവസ്ഥയായി പരിവര്‍ത്തനം ചെയ്യപ്പെടാന്‍ ജര്‍മന്‍ ജനതയില്‍ ഭൂരിപക്ഷവും ആഗ്രഹിക്കുന്നില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമല്ല ഇതിനു കാരണം. മറിച്ച്, പണം നേരിട്ട് ഉപയോഗിക്കുന്ന ശീലത്തില്‍നിന്നു മാറാനുള്ള ജനങ്ങളുടെ മടിയാണ്.

രാജ്യത്ത് ഇപ്പോഴും പണം മാത്രം സ്വീകരിക്കുന്ന, കാര്‍ഡ് സ്വീകരിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ വളരെയേറെയാണ്. എന്നാല്‍, ക്യാഷ് മെഷീനുകള്‍ ആനുപാതികമായി കുറവും. വികസിത രാജ്യങ്ങളിലേറെയും പേപ്പര്‍ കറന്‍സി ഒഴിവാക്കി കാര്‍ഡ് ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകളിലേക്ക് മാറുകയും ചെയ്യുന്നു. എന്നിട്ടും ജര്‍മനിക്കാര്‍ ഇതിലത്ര താത്പര്യം കാണിക്കുന്നില്ലെന്നതാണ് വസ്തുത.

കറന്‍സി നോട്ടുകളുടെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് ഐഎന്‍ജിഡിബ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 84 ശതമാനം പേരും വ്യക്തമാക്കിയത്. യൂറോപ്യന്‍ ശരാശരി 76 ശതമാനമാണ്.

ജര്‍മനിയെക്കാള്‍ കൂടുതല്‍ ക്യാഷ്‌ലെസ് സമ്പദ് വ്യവസ്ഥയെ എതിര്‍ക്കുന്ന ഏതെങ്കിലും ജനത യൂറോപ്പിലുണ്‌ടെങ്കില്‍ ഇത് ഇറ്റലിക്കാരാണ്. അവിടെ 85 ശതമാനം പേരാണ് കറന്‍സി ഉപേക്ഷിക്കാന്‍ ബുദ്ധിമുട്ട് അറിയിക്കുന്നത്. 13 യൂറോപ്യന്‍ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും യുഎസിലുമാണ് സര്‍വേ നടത്തിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീറോ മലബാർ കമ്മ്യൂണിറ്റി ദിനം മേയ് 28ന് ഞായറാഴ്ച


സൂറിച്ച്. വർഷങ്ങളായി സ്വിറ്റ്സർലാൻഡിലെ സിറോ മലബാർ വിശ്വാസി സമൂഹം ആചരിച്ചു വരുന്ന സീറോ മലബാർ കമ്മ്യൂണിറ്റി ദിനം മേയ് 28ന് ഞായറാഴ്ച സൂറിച്ചിൽ വച്ചു നടത്തപ്പെടും. ഈ വർഷത്തെ സഭാദിനം സൂറിച്ച് സെന്‍റ് തെരേസ ദേവാലയത്തിൽ ബിഷപ്പ് മാർ പ്രിൻസ് പനങ്ങാടിന്‍റെ (ആദിലാബാദ് രൂപതാ മെത്രാൻ ) മുഖ്യ കാർമികത്വത്തിൽ ആഘോഷിക്കുന്നു. ഞായറാഴ്ച ഉച്ചകഴിഞ് മൂന്നിന് ആഘോഷമായ പാട്ടുകുർബാനയോടുകൂടിയ സമൂഹബലിയോടെ ആഘോഷങ്ങൾക്ക് നാന്ദി കുറിക്കും. വൈകിട്ട് 5:30നു പൊതുസമ്മേളനവും 6നു കലാപരിപാടികൾക്കു ശേഷം സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

കമ്മ്യൂണിറ്റി ദിനത്തിൽ ഈ വർഷം വിവാഹ ജീവിതത്തിന്‍റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന ദന്പതിമാരെ ആദരിക്കുന്നതും ഈ വർഷം ആദ്യ കുർബാന സ്വീകരിച്ച കുഞ്ഞുങ്ങളെ അനുമോദിക്കുന്നതുമാണ്. വിശ്വാസ പാരന്പര്യത്തിന്‍റെ തനിമ നിലനിർത്തിക്കൊണ്ടുള്ള സഭാദിനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ചാപ്ലയിൻ ഫാ.തോമസ് പ്ലാപ്പള്ളിൽ (തോമസച്ചൻ ) അറിയിച്ചു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ

ജിൻസ് കുസുമാലയത്തിന്‍റെ സംസ്കാരം മെയ് 26 ന് ബോഹുമിൽ


ബോഹും: കഴിഞ്ഞ ദിവസം ജർമനിയിലെ ബോഹുമിൽ നിര്യാതനായ ജിൻസ് കുസുമാലയത്തിന്‍റെ (41) സംസ്കാര ശശ്രൂഷകൾ മേയ് 26 ന് (വെള്ളി) രാവിലെ പത്തുമണിയ്ക്ക് ബോഹും, വാറ്റൻഷൈഡ് സെന്‍റ് മരിയമഗ്ദലേന ദേവാലയത്തിൽ(Wattenscheider Hellweg 91, 44869 Bochum) ആരംഭിച്ച് പ്രോപ്പ്സ്റ്റൈ സിമിത്തേരിയിൽ (Propsteifriedhof, Saarland tSrasse 35,44866 Bochum).

കോട്ടയം, കുമരകം കുസുമാലയം ജോസ് ചാക്കോയുടെയും മേരിക്കുട്ടിയുടെയും മകനാണ് ജിൻസ്. സഹോദരങ്ങൾ: ജെയ്സണ്‍ കുസുമാലയം, ജാസ്മിൻ കുസുമാലയം.
മാതാവ് മേരിക്കുട്ടി കോട്ടയം, കല്ലറ ഓണിശേരിൽ കുടുംബാംഗം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ലോംഗ്‌സൈറ്റ് സെന്‍റ് ജോസഫ് ദേവാലയത്തില്‍


മാഞ്ചസ്റ്റര്‍: ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ സംഘടിപ്പിക്കുന്ന നൈറ്റ് വിജില്‍ മേയ് 19 നു വെള്ളിയാഴ്ച വൈകിട്ട് 9 മുതല്‍ വെളുപ്പിനെ 2 മണി വരെ ലോംഗ്‌സൈറ്റ് സെന്‍റ് ജോസഫ് ദേവാലയത്തില്‍ നടക്കും. പ്രശസ്ത വചന പ്രഘോഷകനായ ഫാ.പ്രതീഷ് പുളിക്കല്‍ സി.എം.ഐ ആണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുന്നത്. ജപമാല സമര്‍പ്പണം, വി.കുര്‍ബാന, അനുരഞ്ജന ശുശ്രൂഷ, വചനാഗ്‌നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, ആത്മീയഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങള്‍, ആന്തരിക ശുദ്ധി പകരുന്ന ആരാധന എന്നിവ നൈറ്റ് വിജിലില്‍ ഉണ്ടായിരിക്കുന്നതാണ്. മാഞ്ചസ്റ്റര്‍ ജീസസ് യൂത്ത് കുടുംബാംഗങ്ങള്‍ മൂന്നു ദിവസമായി നടത്തി വരുന്ന തുടര്‍ച്ചയായുള്ള ആരാധനക്കും നൈറ്റ് വിജിലോട് കൂടി സമാപനം കുറിക്കും.

വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് വിജിലില്‍ രോഗ ബാധിതനായി കഴിയുന്ന ജെയിംസ് ജോസിന്‍റെ സ്‌റ്റെം സെല്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ വിജയമാകുന്നതിനും, എത്രയും പെട്ടെന്ന് സൗഖ്യം പ്രാപിക്കുന്നതിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കുന്നതാണ്. നൈറ്റ് വിജിലില്‍ സംബന്ധിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്തുകൊള്ളുന്നു.

ദേവാലയത്തിന്‍റെ വിലാസം:

ST .J0SEPH CHURCH,
PORTLAND CRESCENT,
LONGSIGHT,
M13 0BU,
MANCHESTER.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ജോബി വര്‍ഗ്ഗീസ് 07825871317
ജയ്‌സന്‍ മേച്ചേരില്‍ 07915652674

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്

യുക്മ അംഗ അസോസിയേഷനുകളുടെ എണ്ണത്തിൽ സെഞ്ചുറി കടന്നു


ലണ്ടൻ: യുകെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ അംഗ അസോസിയേഷനുകളുടെ എണ്ണത്തിൽ സെഞ്ചുറി കടന്നു. ’നൂറോളം അംഗ അസോസിയേഷനുകൾ’ എന്ന പല്ലവി, ന്ധനൂറിലധികം അംഗ അസോസിയേഷനുകൾന്ധ എന്നായി മൊഴിമാറുന്നു. ലോക പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ സംഘടന എന്ന ഖ്യാതി ഇനി യുക്മക്ക് സ്വന്തം.

മാർച്ച് 6ന് തിങ്കളാഴ്ച മുതൽ ഏപ്രിൽ പത്തു തിങ്കൾ വരെയുള്ള അഞ്ചാഴ്ചക്കാലം യുക്മ ’മെന്പർഷിപ് ക്യാന്പയിൻ’ ആയി ആചരിക്കുകയായിരുന്നു. ആവേശകരമായ പ്രതികരണമാണ് ക്യാന്പയിനു ലഭിച്ചത്. ഇരുപതോളം അസോസിയേഷനുകൾ പ്രസ്തുത കാലയളവിൽ അംഗത്വ അപേക്ഷകൾ സമർപ്പിക്കുകയുണ്ടായി. ഒപ്പം ചില സാങ്കേതിക കാരങ്ങളാൽ മാറ്റിവയ്ക്കപ്പെട്ട മുൻകാല അപേക്ഷകളും കഴിഞ്ഞ ദേശീയ നിർവാഹക സമിതി യോഗം പാസാക്കിയിരുന്നു.

ആദ്യ ഘട്ടം എന്നനിലയിൽ ഒൻപത് അസോസിയേഷനുകളുടെ അംഗത്വമാണ് പ്രഖ്യാപിക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ്, ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് എന്നിവർ അറിയിച്ചു. യുക്മയിലെ അംഗത്വവുമായി ബന്ധപ്പെട്ട ചില നിബന്ധനകളുടെ വെളിച്ചത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമായ അപേക്ഷകളാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിക്കുവാൻ സാധിക്കാതെ വന്നത്. പ്രസ്തുത അപേക്ഷകളിൽ എത്രയും വേഗം തീരുമാനമെടുത്തു രണ്ടാം ഘട്ടമായി ഉടൻ പ്രഖ്യാപനം ഉണ്ടാകുന്നതാണ്.

കഴിഞ്ഞ ദേശീയ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്പോൾ തൊണ്ണൂറ്റി ഒൻപത് അംഗ അസ്സോസ്സിയേഷനുകളാണ് യുക്മക്ക് ഉണ്ടായിരുന്നത്. പലവിധത്തിലുള്ള തടസവാദങ്ങളും മറികടന്ന് ഒൻപത് പുതിയ അസ്സോസിയേഷനുകളെ യുക്മയിലേക്ക് പ്രവേശിപ്പിക്കുവാൻ കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിൽ കഴിഞ്ഞിരുന്നു. സാങ്കേതികത്വങ്ങളുടെ പേരുപറഞ്ഞു യുകെയിലെ മലയാളി അസോസിയേഷനുകൾക്ക് യുക്മയെന്ന ദേശീയ പ്രസ്ഥാനത്തിന്‍റെ ഭാഗമാകുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തുന്ന സ്ഥിതിവിശേഷം ഉണ്ടാകുവാൻ പാടില്ലെന്ന ഉറച്ച നിലപാടുതന്നെയാണ് മാമ്മൻ ഫിലിപ്പ് നേതൃത്വം നൽകുന്ന പുതിയ ദേശീയ ഭരണസമിതിയും തുടരുന്നത്.

ഹെരിഫോർഡ് മലയാളി അസോസിയേഷനാണ് യുക്മയിലെ മറ്റൊരു നവാഗത അംഗം. മിഡ്ലാൻഡ്സ് റീജിയണിലൂടെ യുക്മയിലെത്തിയിരിക്കുന്ന ഹെരിഫോർഡ് അസോസിയേഷന്‍റെ പ്രസിഡന്‍റ് ഷിനോയ് കൊച്ചുമുട്ടവും സെക്രട്ടറി മെൽബിൻ തോമസുമാണ്. ഈസ്റ്റ് ആംഗ്ലിയ റീജിയണിലേക്കും രണ്ട് പുതിയ അസോസിയേഷനുകൾ കടന്നുവന്നിട്ടുണ്ട്. ജോണ്‍സി സാംകുട്ടി പ്രസിഡന്‍റും അനിൽ സാം സെക്രട്ടറിയുമായുള്ള ഹാർലോ മലയാളി അസോസിയേഷനും, ജോണ്‍ കെ ജോണ്‍ പ്രസിഡന്‍റും അജിത് ഭഗീരഥൻ സെക്രട്ടറിയുമായുള്ള എഡ്മണ്ടൻ മലയാളി അസോസിയേഷനും.

ഡബ്ള്യുഎംസി മലയാളം ഗ്രന്ഥശാല ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു


ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലണ്ട് പ്രൊവിൻസിന്‍റെ മലയാളം ഗ്രന്ഥശാലയുടെ ഉദ്ഘാടനം ക്രൗണ്‍ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രശസ്ത മജീഷ്യനും സാമൂഹ്യ പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട് ആദ്യ പുസ്തകങ്ങൾ കൈമാറി നിർവഹിച്ചു.

ഐറിഷ് എഴുത്തുകാരനും ചിത്രകാരനുമായ ക്രിസ്റ്റി ബ്രൗണിന്‍റെ ’ങ്യ ഘലളേ എീീേ’ ന്‍റെ മലയാള പരിഭാഷയായ ’എന്‍റെ ഇടംകാലിനെ കഥ’, ദീപാ നിശാന്തിന്‍റെ ’നനഞ്ഞു തീർത്ത മഴകൾ’ എന്നീ പുസ്തകങ്ങൾ മുതുകാടിൽ നിന്നും ആദ്യ വായനക്കാരിയായി സ്വീകരിച്ചത് കുമാരി സിബിൽ റോസാണ്.

മലയാള മനോരമ തിരുവനന്തപുരം ബ്യുറോ ചീഫ് റിപ്പോർട്ടർ മഹേഷ് ഗുപ്തനാണ്
ഗ്രന്ഥശാലയുടെ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തത്. ഗ്രന്ഥശാലയുടെ ലൈബ്രേറിയൻ ബിനോ ജോസ് പുസ്തക പരിചയം നടത്തി. ഡബ്ല്യൂ.എം.സി ചെയർമാൻ ജോണ്‍ ചാക്കോ സ്വാഗതവും സെക്രട്ടറി ബാബു ജോസഫ് നന്ദിയും അറിയിച്ചു.

ഗോപിനാഥ് മുതുകാട്, മഹേഷ് ഗുപ്തൻ, കുമാരി സിബിൽ റോസ്, രാജൻ ദേവസ്യ, ശ്രീകുമാർ നാരായണൻ , ലിങ്ക്വിൻസ്റ്റാർ മാത്യു തുടങ്ങിയവർ ചടങ്ങിൽ ആശംസാപ്രസംഗങ്ങൾ നടത്തി.അയർലൻഡിലെ വിവിധ സാമൂഹ്യപ്രവർത്തകർ, പുസ്തകപ്രേമികൾ, ഡബ്ള്യു.എം.സി എസ്സിക്യൂട്ടീവ് കൌണ്‍സിൽ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അയർലൻഡിലെ മലയാളികൾക്ക് തികച്ചും സൗജന്യമായി ഗ്രന്ഥശാലയുടെ സേവനം ഉപയോഗപ്പെടുത്തി വായനയുടെ വസന്തത്തിൽ പങ്കാളികളാകാം.ഗ്രന്ഥശാലയുടെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത് പുസ്തകങ്ങൾ തിരഞ്ഞെടുക്കാം.
ഗ്രന്ഥശാലയുടെ വെബ് സൈറ്റ് : വേേു://ംാരശൃലഹമിറ.രീാ/ഹശയൃമൃ്യ/

റിപ്പോര്‍ട്ട്: ജെസ്ണ്‍ ജോസഫ്‌

കുടിയേറ്റം തടഞ്ഞാൽ ബ്രിട്ടനെ പാഠം പഠിപ്പിക്കും: മെർക്കൽ


ബർലിൻ: യൂറോപ്യൻ യൂണിയനിൽനിന്നുള്ള കുടിയേറ്റത്തിനു പരിധി നിശ്ചയിച്ചാൽ ബ്രിട്ടൻ കനത്ത വില നൽകേണ്ടി വരുമെന്ന് ജർമൻ ചാൻസലർ അംഗല മെർക്കലിന്‍റെ മുന്നറിയിപ്പ്.

ബ്രെക്സിറ്റിന്‍റെ പശ്ചാത്തലത്തിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നുള്ള കുടിയേറ്റം കർക്കശമായി നിയന്ത്രിക്കാൻ ആലോചിക്കുന്നു എന്ന റിപ്പോർട്ടുകളോടു പ്രതികരിക്കുകയായിരുന്നു മെർക്കൽ. യൂറോപ്യൻ കുടിയേറ്റം നിയന്ത്രിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് നേരിട്ടു തന്നെ സൂചന നൽകിയിട്ടുള്ളതാണ്.

ബ്രെക്സിറ്റിലേക്കു പോകാനുള്ള അടിസ്ഥാന കാരണങ്ങളിലൊന്നും യൂറോപ്പിൽനിന്നുള്ള അനിയന്ത്രിതമായ കുടിയേറ്റം തന്നെയായിരുന്നു. നിയന്ത്രണം സാധ്യമായില്ലെങ്കിൽ ബ്രിട്ടന് ബ്രെക്സിറ്റ് കൊണ്ട് കാര്യമായ പ്രയോജനമില്ലാത്ത സ്ഥിതിയാണ് സംജാതമാകുക.

സഞ്ചാര സ്വാതന്ത്ര്യത്തിനു പരിമിതികൾ വന്നാൽ ബ്രിട്ടനുമായുള്ള യൂറോപ്യൻ യൂണിയന്‍റെ ബന്ധത്തെ അതു കാര്യമായി ബാധിക്കുമെന്നാണ് മെർക്കൽ പറയുന്നത്. ഈ സാഹചര്യത്തിൽ ബാക്കി 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കും ബ്രിട്ടൻ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും മുന്നറിയിപ്പ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

വിവിധ പാർട്ടികൾക്കു പ്രാതിനിധ്യവുമായി മാക്രോണ്‍ മന്ത്രിസഭ പ്രഖ്യാപിച്ചു


പാരീസ്: സെൻട്രിസ്റ്റ് നിലപാടുള്ള സ്വന്തം പാർട്ടിക്കൊപ്പം, ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും കൂടി പ്രാതിനിധ്യം നൽകി ഇമ്മാനുവൽ മാക്രോണ്‍ ഫ്രാൻസിനു പുതിയ മന്ത്രിസഭയെ പ്രഖ്യാപിച്ചു. പരിസ്ഥിതിവാദികളും ഒളിന്പിക് ചാന്പ്യനും വരെ ഉൾപ്പെടുന്ന 22 അഗം മന്ത്രിസഭയിൽ നേർപകുതി സ്ത്രീകളാണ്. 22ൽ പതിനെട്ട് മന്ത്രിമാരും നാലു സ്റ്റേറ്റ് സെക്രട്ടറിമാരുമാണുള്ളത്. ഫിലിപ്പെ എഡ്വേർഡിനെ നേരത്തെ പ്രധാനമന്ത്രിയായി തീരുമാനിച്ചിരുന്നു.

വലതുപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയുടെ ബ്രൂണോ ലെ മയറിനെയാണ് സാന്പത്തിക വകുപ്പ് ഏൽപ്പിച്ചിരിക്കുന്നത്. പാർട്ടിക്ക് പ്രധാനമന്ത്രി അടക്കം മൂന്നു പ്രതിനിധികളാണ് മന്ത്രിസഭയിൽ. ജെറാൾഡ് ഡാർമാനിയാണ് മൂന്നാമത്തെയാൾ. പബ്ലിക് അക്കൗണ്ട്സ് വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്യുക.

റിപ്പബ്ലിക്കൻ പ്രതിനിധികൾ മാക്രോണിനൊപ്പം ചേർന്നത് അവരുടെ മാത്രം തീരുമാനമാണെന്ന് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നൽകിയ ഫ്രാൻസ്വ ബാരോയിൻ പറഞ്ഞു. മന്ത്രിസഭ ആശയക്കുഴപ്പം നിറഞ്ഞതാണെന്നും പാർട്ടിയുടെ പ്രതികരണം. മന്ത്രിസഭയിൽ ചേർന്ന പാർട്ടി പ്രതിനിധികളെ പുറത്താക്കിയതായും അറിയിപ്പ് വന്നു.

ഫ്രാൻസ്വ ഒളാന്ദിന്‍റെ മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായിരുന്ന മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ഴാങ് യ്വെസ് ലെ ഡ്രിയാൻ പുതിയ മന്ത്രിസഭയിൽ വിദേശകാര്യ വകുപ്പ് മന്ത്രിയായിരിക്കും.

പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ടിവി താരവുമായ നിക്കോളാസ് ഹുലോട്ട് പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്യും. പൊതസമൂഹത്തിന്‍റെ പ്രതിനിധികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന മാക്രോണിന്‍റെ വാഗ്ദാനമാണ് ഇതിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

വിയന്നയിൽ മലയാളി കുട്ടികൾക്ക് ബാസ്കറ്റ്ബോൾ പരിശീലനം


വിയന്ന: മലയാളി പെണ്‍കുട്ടികൾക്ക് മാത്രമായി വിയന്നയിൽ ബാസ്കറ്റ്ബോൾ പരിശീലനം ആരംഭിച്ചു. വിയന്നയിലെ 22മത്തെ ജില്ലയിലെ ഏർത്സ്ഹെർസോഗ് കാറ്ൽ സ്ട്രാസെ 108ലാണ് പരിശീലനം. എല്ലാ ശനിയാഴ്ചയും രാവിലെ 9.45 മുതൽ 12 മണി വരെയായിരിക്കും പരിശീലനം.

മെയ് 13ന് ഫാ. ജോയൽ കോയിക്കര പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയും, നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. തുടർന്നുള്ള ആഴ്ച്ചകളിൽ ഫാ. ജോയൽ തന്നെ പരിശീലനത്തിനുള്ള നേതൃത്വം നൽകും. മറ്റു പരിശീലകരുടെ സഹായവും ലഭ്യമാകതക്ക രീതിയിലാണ് കോച്ചിംഗ് സംഘടിപ്പിക്കുന്നതെന്ന് കോർഡിനേറ്റർ സണ്ണി പാലാട്ടി അറിയിച്ചു.

മലയാളി പെണ്‍കുട്ടികൾക്ക് മാത്രമായി കായികമായ എന്തെങ്കിലും പ്രവർത്തന മണ്ഡലങ്ങൾ വേണമെന്ന ചിന്തയിൽ നിന്നാണ് ബാസ്കറ്റ് ബോൾ കോച്ചിംഗ് എന്ന ആശയം രൂപപ്പെട്ടത്. താൽപര്യമുള്ള മാതാപിതാക്കൾക്കും പരിശീലന പാരിപാടിയിൽ പങ്കെടുക്കാം.
വിവരങ്ങൾക്ക്: 0699 11690733

റിപ്പോർട്ട്: ജോബി ആന്‍റണി

വിയന്നയിൽ പാദുവായിലെ വിശുദ്ധ അന്തോണീസിന്‍റെ തിരുന്നാൾ


വിയന്ന: ഓസ്ട്രിയിലെ പ്രശ്സതമായ പരിശുദ്ധ ത്രിത്വത്തിന്‍റെ ദേവാലയത്തിൽ അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ പാദുവായിലെ വിശുദ്ധ അന്തോണീസിന്‍റെ തിരുന്നാൾ ജൂണ്‍ മൂന്നിന് ആഘോഷിക്കുന്നു.

പ്രവാസി മലയാളികളുടെ വലിയ പെരുന്നാളുകളിൽ ഒന്നായ വി.അന്തോണിയുടെ തിരുന്നാൾ , ആൾസർട്രാസ്സേയിലെ പരിശുദ്ധ ത്രിത്വത്തിന്‍റെ ദേവാലയത്തിൽ ആഘോഷി ക്കും . രാവിലെ 11 മണിക്കു ദേവാലയത്തിലെ പ്രധാന മദ്ബഹയിൽ തിരുന്നാൾ ദിവ്യ ബലിയർപ്പിക്കും, തുടർന്ന് ആരാധനയും, അന്തോണീസിന്‍റെ നൊവേനയും, ഉൗട്ടുനേ ർച്ചയും നടക്കും.

ആഘോഷമായ തിരുന്നാൾ ദിവ്യബലിക്ക് ഫാ.ലൂയിസ് പന്തിരുവേലിൽ മുഖ്യ കാർമ്മി കത്വം വഹിക്കും. ഫാ.ഷിജു , തിരുനാൾ സന്ദേശം നൽകും. തിരുന്നാളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണി ക്കുന്നതായി ഫാ. നിക്കോളാസ് തേനമ്മാക്കൽ, ഫാ. ജോയൽ കൊയിക്കര എന്നിവർ അറിയിച്ചു.

ഷിജി ചീരംവേലിൽ

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ സഭയുടെ റീജിയണൽ ബൈബിൽ കണ്‍വൻഷനുകൾ ജൂണ്‍ 6 മുതൽ


പ്രസ്റ്റണ്‍: യുകെയിലുള്ള പ്രവാസികളായ സീറോ മലബാർ വിശ്വാസികൾക്കായി രൂപം കൊണ്ട ഗ്രേറ്റ് ബിട്ടണ്‍ രൂപത നേതൃത്വം നൽകുന്ന ഒക്ടോബറിലെ “അഭിഷേകാഗ്നി” ധ്യാനത്തിനൊരുക്കമായുള്ള റീജിയണൽ ഏകദിന ബൈബിൾ കണ്‍വൻഷനുകൾ ജൂണ്‍ 6 മുതൽ ആരംഭിക്കുന്നു. രൂപതയിലെ 8 റീജിയണുകൾ ഒരുക്കുന്ന കേന്ദ്രങ്ങളിൽ വച്ചായിരിക്കും ഈ ധ്യാനങ്ങൾ നടക്കുന്നതെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ അറിയിച്ചു.

ബ്രസ്റ്റോൾ, ലണ്ടൻ, ഈസ്റ്റ് ആഗ്ലിയ, മാഞ്ചസ്റ്റർ, ഗ്ലാസ്ഗോ, പ്രിസ്റ്റണ്‍, ബർ·ിംഗ് ഹാം, സിത്താപ്റ്റണ്‍ എന്നിവിടങ്ങളിൽ ജൂണ്‍ 6 മുതൽ 20 വരെ നടക്കുന്ന കണ്‍വൻഷനുകളിൽ പ്രസിദ്ധ വചനാപ്രഘോഷകരായ ഫാ.സോജി ഓലിക്കൽ, റെജി കൊട്ടാരം എന്നിവർ വചനശുശ്രൂഷ നയിക്കും. ഒക്ടോബർ മാസത്തിൽ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വൻഷന് വിശ്വാസികളെ ആത്മീയമായി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് റീജിയണ്‍ തലത്തിൽ ഒരുക്ക ബൈബിൾ കണ്‍വൻഷനുകൾ സംഘടിപ്പിക്കുന്നത്.

ഈ ധ്യാനങ്ങളുടെ ആത്മീയവിജയത്തിനായും വിശ്വാസികൾ പ്രാർത്ഥനാപൂർവം ഒരുങ്ങുന്നതിനായും ഓരോ വിശുദ്ധ കുർബാന കേന്ദ്രങ്ങളിലും മധ്യസ്ഥാ പ്രാർത്ഥനാ ഗ്രൂപ്പുകൾ ആരംഭിക്കണമെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ അറിയിച്ചു. രൂപതയുടെ എട്ടു വിവിധ റീജിയണകളിലായി ധ്യാനം ഒരുക്കിയിരിക്കുന്നതിനാൽ, രൂപതയുടെ എല്ലാ ഭാഗത്തുള്ളവർക്കും തങ്ങളുടെ ഏറ്റവും അടുത്തുള്ള റീജിയണുകളിൽ പോയി സംബന്ധിക്കുവാനും അതുവഴി കൂടുതൽ പേർക്ക് ഈ ധ്യാനശുശ്രൂഷകളുടെ നല്ല ഫലങ്ങൾ സ്വീകരിക്കാനും ഇടയാക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

രൂപതാധ്യക്ഷൻ രക്ഷാധികാരിയും വികാരി ജനറാൾ ഫാ. മാത്യു ചൂരപൊയ്കയിൽ ജനറൽ കോഓർഡിനേറ്ററും രൂപതാ ന്യൂ ഇവാഞ്ചലൈസേഷൻ ഡയറക്ടർ റവ. ഫാ. സോജി ഓലിക്കൽ ജനറൽ കണ്‍വീനറുമായുള്ള ബൈബിൾ കണ്‍വൻഷൻ ശുശ്രൂഷകൾക്ക് പ്രാദേശിക കോഓർഡിനേഷറ്റർമാരായി നിയമിതരായിരിക്കുന്ന വൈദികരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

ലൗട്ടൻ നഗരസഭാ മേയറായി മലയാളി ഫിലിപ്പ് എബ്രഹാം ചുമതലയേറ്റു


ലൗട്ടൻ: മലയാളിയായ ഫിലിപ്പ് എബ്രഹാം ലൗട്ടണ്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു വർഷമായി ഡപ്യൂട്ടി മേയറായി സേവനമനുഷ്ടിച്ചു വരുകയായിരുന്നു അദ്ദേഹം. ലൗട്ടൻ റെസിഡന്‍റ്സ് അസോസിയേഷന്‍റെ പ്രതിനിധിയായി 2012ലാണ് അദ്ദേഹം ആദ്യമായി കൗണ്‍സിലിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. 2016ൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

യുകെയിലെ വിവിധ ഇന്ത്യൻ സംഘടനകളുമായി അടുത്തു പ്രവർത്തിക്കുന്നയാളാണ് ഫിലിപ്പ് എബ്രഹാം. യുകെ കേരള ബിസിനസ് ഫോറത്തിന്‍റെ സ്ഥാപകനും ബ്രിട്ടീഷ് സൗത്ത് ഇന്ത്യൻ കൗണ്‍സിൽ ഓഫ് കൊമേഴ്സിന്‍റെ സഹസ്ഥാപകനുമാണ്. കേരള ലിങ്ക് എന്ന പേരിൽ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കുന്ന മാഗസിന്‍റെ സ്ഥാപകനും എഡിറ്ററുമാണ്.

എസക്സിലെ എപ്പിംഗ് ഫോറസ്റ്റ് ഡിസ്ട്രിക്റ്റിൽ ഏറ്റവും ജനസംഖ്യയുടെ പട്ടണമാണ് ലൗട്ടണ്‍. ആൽഡർട്ടണ്‍ വാർഡിനെയാണ് ഫിലിപ്പ് എബ്രഹാം പ്രതിനിധീകരിക്കുന്നത്. കണ്‍സർവേറ്റീവ് പാർട്ടിയുടെ പിന്തുണയിലാണ് ഫിലിപ്പ് കൗണ്‍സിലറായതും ഇപ്പോൾ മേയറായി തെരഞ്ഞെടുക്കപ്പെട്ടതും.

പത്തനംതിട്ട വയലത്തല പള്ളിയ്ക്കൽ കുടുംബാംഗമായ ഫിലിപ്പ് 1972 ൽ ഉപരിപഠനത്തിനായിട്ടാണ് ലണ്ടനിൽ എത്തിയത്. വയലത്തല കുഴിയംമണ്ണിൽ പരേതരായ പി.പി.എബ്രഹാമിന്‍റെയും കുഞ്ഞൂഞ്ഞമ്മയുടെയും മകനാണ് ഫിലിപ്പ്. ചെറുകോൽ ഗ്രാമപഞ്ചായത്ത് മുൻവൈസ് പ്രസിഡന്‍റ് സുനിൽ പള്ളിയ്ക്കൽ സഹോദരനാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

വള്ളംകളിയുടെ ടീം രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്ത് ജോയിസ് ജോർജ് എം.പി; ആദ്യ ടീം ഫ്രണ്ട്സ് ഓഫ് കെന്‍റ്


ലണ്ടൻ: കേരളാ ടൂറിസത്തിന്‍റെ പിന്തുണയോടെ ജൂലൈ 29 ശനിയാഴ്ച്ച മിഡ്ലാന്‍റ്സിലെ വാർവിക്ഷെയറിൽ യുക്മ സംഘടിപ്പിക്കുന്ന വള്ളംകളിയുടെ ടീം രജിസ്ട്രേഷന്‍റെ ഉദ്ഘാടനം ജോയിസ് ജോർജ്ജ് എംപി നിർവഹിച്ചു. ഫ്രണ്ട്സ് ഓഫ് കെന്‍റ് എന്ന പേരിൽ ടണ്‍ബിഡ്ജ് വെൽസിലെ ഒരുപറ്റം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ അണിനിരക്കുന്ന ടീം, മത്സരത്തിനായി രജിസ്റ്റർ ചെയ്യുന്ന ആദ്യ ബോട്ട് ക്ലബ് എന്ന നിലയിൽ ചരിത്രത്തിൽ സ്ഥാനം പിടിച്ചു. യുകെയിലെ മലയാളികൾക്കിടയിൽ ആദ്യമായിട്ടാണ് വള്ളംകളി സംഘടിപ്പിക്കപ്പെടുന്നത്. ഈ വലിയ പദ്ധതിയുടെ തുടക്കം തന്നെ നാട്ടിൽ നിന്നുമെത്തിയ എംപിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതിന് സാധിച്ചതും സംഘാടക സമിതിയെ സംബന്ധിച്ച് വലിയ നേട്ടമായി.

യു.കെയിലെ ഇടുക്കി ജില്ലാ സംഗമത്തിൽ പങ്കെടുക്കുന്നതിനും സ്വകാര്യ സന്ദർശനത്തിനുമായി എത്തിച്ചേർന്നിരുന്ന ഇടുക്കി എം.പി അഡ്വ. ജോയിസ് ജോർജ് തന്‍റെ സഹപാഠിയായിരുന്ന മുൻ യുക്മ പ്രസിഡന്‍റ് അഡ്വ. ഫ്രാൻസിസ് മാത്യുവിന്‍റെ ക്ഷണം സ്വീകരിച്ചാണ് വള്ളംകളിയുടെ രജിസ്ട്രേഷൻ ഉദ്ഘാടനം നിർവഹിക്കുവാനായി എത്തിച്ചേർന്നത്. വള്ളംകളിയും പ്രദർശനവും ഉൾപ്പെടെയുള്ള ഒരു വലിയ പരിപാടി കേരളാ ടൂറിസവുമായി സഹകരിച്ച് സംഘടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയ യുക്മയുടെ സന്നദ്ധതയെ എംപി പ്രശംസിച്ചു.

ടണ്‍ബ്രിഡ്ജ് വെൽസ് റസൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ യുക്മ കെ.ടി.പി.സി (കേരളാ ടൂറിസം പ്രമോഷൻ ക്ലബ്) വൈസ് ചെയർമാൻ ടിറ്റോ തോമസ് അദ്ധ്യക്ഷനായിരുന്നു. യുക്മ ദേശീയ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് ആമുഖ പ്രഭാഷണം നടത്തി. സ്വാഗതസംഘം ജനറൽ കണ്‍വീനർ അഡ്വ. എബി സെബാസ്റ്റ്യൻ, ബോട്ട് റേസിന്‍റെ ചുമതലയുള്ള ജേക്കബ് കോയിപ്പള്ളി, യുക്മ പി.ആർ.ഒ ബാലസജീവ് കുമാർ എന്നിവർ പ്രസംഗിച്ചു. റീജണൽ സെക്രട്ടറി അജിത് വെണ്‍മണി നന്ദി രേഖപ്പെടുത്തി.

ഇരുപതംഗ ടീമിന്‍റെ പേരടങ്ങിയ രജിസ്ട്രേഷൻ ഫോമും രജിസ്ട്രേഷൻ ഫീസായി മുന്നൂറു (300) പൗണ്ടിനുള്ള ചെക്കും കോട്ടയം ഒളശ്ശ ഫ്രണ്ട്സ് ബോട്ട് ക്ലബ് ക്യാപ്റ്റനും സഹൃദയ ടണ്‍ബ്രിഡ്ജ് വെൽസ് ഭാരവാഹിയുമായ ജോഷി സിറിയക്കിന്‍റെ പക്കൽ നിന്നും ജോയിസ് ജോർജ് എം.പി ഏറ്റുവാങ്ങി. ബിബിൻ എബ്രാഹം, ആൽബർട്ട് ജോർജ്, ഷിനോ തുരുത്തിയിൽ ജെയ്സണ്‍ ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഓരോ ടീമിലും 20 പേരെ വീതം രജിസ്റ്റർ ചെയ്യുന്പോൾ തന്നെ മുഴുവൻ പേര് നൽകേണ്ടതാണ്. ടീം ഒന്നിന് 500 പൗണ്ട് രജിസ്ട്രേഷൻ ഫീസ്. എന്നാൽ പ്രാദേശിക മലയാളി അസോസിയേഷനുകൾ, ക്ലബ്ബുകൾ എന്നിവർ 300 പൗണ്ട് ഫീസ് നൽകിയാൽ മതിയാവും. എല്ലാ ടീമുകൾക്കുമുള്ള ജഴ്സികൾ സംഘാടക സമിതി സൗജന്യമായി നൽകുന്നതാണ്. ബ്രിട്ടണിൽ നിന്നുമുള്ള ടീമുകൾക്കൊപ്പം മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും മലയാളികളുടെ ടീമുകൾ പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്.

വിശദവിവരങ്ങൾക്ക്: ഇമെയിൽ: [email protected]

കൊൽക്കത്തയിൽ വേൾഡ് മലയാളി ഫെഡറേഷന് പുതിയ ചാപ്റ്റർ


കൊൽക്കത്ത: ചരിത്രവും സംസ്കാരവും ഇഴചേർന്നു നിൽക്കുന്ന ഭാരതത്തിലെ പ്രധാനപ്പെട്ട നഗരമായ കൊൽക്കത്തയിൽ വേൾഡ് മലയാളി ഫെഡറേഷന്‍റെ പുതിയ ചാപ്റ്റർ നിലവിൽ വന്നു. ഫെഡറേഷന്‍റെ ഗ്ലോബൽ കോഓർഡിനേറ്റർ പ്രിൻസ് പള്ളിക്കുന്നേലിന്‍റെ (ഓസ്ട്രിയ) അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഡബ്ലിയു.എം.എഫ് കൊൽക്കത്തയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

സരോജം ശ്രീധരൻ, പി. വേണുഗോപാൽ, രാജീവ് നായർ, ടി.കെ ഗോപാലൻ എന്നിവർ സംഘടനയുടെ രക്ഷാധികാരികളായി ചുമതലയേറ്റു. എം.സി കരുണാകരൻ (പ്രസിഡന്‍റ്), ജ്യോതി ജയകുമാർ (സെക്രട്ടറി), വി. ശ്രീകുമാർ (ട്രഷറർ), ഗീത ഗോപാൽ, ടി.പി രാജു ഫിലിപ്പോസ് (വൈസ് പ്രസിഡന്‍റുമാർ), ഗീത വേണുഗോപാൽ (ജോയിന്‍റ് സെക്രട്ടറി), സുസ്മേഷ് ചന്ദ്രോത് (മീഡിയ കോ ഓർഡിനേറ്റർ), കെ.പി. ഷമീം( ചാരിറ്റി കണ്‍വീനർ) എന്നിവരെ മുഖ്യ ഭാരവാഹികളായി തിരഞ്ഞെടുത്തു.

കെ. ശശിധരൻ, പി.വി വേണുഗോപാൽ, വി.കെ ജയകുമാർ, ടി. അജയകുമാർ, തങ്കമണി ഗോപകുമാർ, ഉൗർമിള അജയകുമാർ, ഹേമ വിജു, തരുണ്‍ പാണ്ഡെ എന്നിവർ ഉൾപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപികരിച്ചു.

റിപ്പോർട്ട്: ജോബി ആന്‍റണി

ജർമനിയിൽ ഹൈവേയിൽ കാറ്റാടി വീണ് ലോറി തരിപ്പണമായി


ബർലിൻ: ജർമൻ ഹൈവേയിൽ ലോറിയിടിച്ച് കാറ്റാടി (ടർബൈൻ ബ്ലേഡ്) മറിഞ്ഞുവീണ് ബ്ലേഡ് കൊണ്ട് ലോറി തരിപ്പണമായി. മദ്ധ്യജർമൻ നഗരമായ ഡോർട്ട്മുണ്ടിനും ഹാനോവറിനുമിടയിൽ ബീലെഫെൽഡിലാണ് (ഹൈവേ നന്പർ 33) സംഭവം.

പതിനാറു ടണ്‍ ഭാരമുള്ള ടർബൈൻ വാഹനം കാറ്റാടിപ്പാടത്തേക്കു കൊണ്ടുപോകുന്നതിനിടെ അപകടത്തിൽപ്പെട്ടു റോഡിലേക്ക് വീണത്. ഇതോടെ മണിക്കൂറുകളോളം ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു. ടർബൈൻ വാഹനത്തിന്‍റെ എസ്കോർട്ട് വണ്ടിയിൽ മറ്റൊരു വാഹനം കേറിയിടിച്ചാണ് അപകടം സംഭവിച്ചത്.

5,20,000 യൂറോ വില മതിക്കുന്ന കാറ്റാടിക്ക് 62 മീറ്ററായിരുന്നു നീളം. ഹാസൽബാഹിലെ കാറ്റാടിപ്പാടത്തേക്ക് കൊണ്ടു പോകുകയായിരുന്നു ഇത്. അപകടത്തിൽ 61 കരനായ ലോറി ഡ്രൈവർക്കു പരുക്കേറ്റതല്ലാതെ മറ്റാർക്കും ആളപായമോ പരുക്കോ ഉണ്ടായിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സിറിയൻ സമാധാന ചർച്ച ജനീവയിൽ പുന:രാരംഭിച്ചു


ജനീവ: സിറിയയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ സ്വിറ്റ്സർലൻഡിലെ ജനീവയിൽ പുനരാരംഭിച്ചു. 2011 മാർച്ചിൽ ആരംഭിച്ച സിറിയൻ പ്രശ്നത്തിൽ ഇതിനകം 320,000 പേരാണ് കൊല്ലപ്പെട്ടത്. ദശലക്ഷണക്കിനാളുകൾ പലായനം ചെയ്തു. രാജ്യത്തിന്‍റെ സന്പദ് വ്യവസ്ഥയും അടിസ്ഥാന സൗകര്യങ്ങളും തകർന്നു തരിപ്പണമായിക്കഴിഞ്ഞു.

നിലവിൽ രണ്ടു വഴിക്കാണ് സമാധാന ചർച്ചകളും മുന്നോട്ടു പോകുന്നത്. ഇതിലൊന്ന് ഇപ്പോൾ ജനീവയിലെ ഐക്യരാഷ്ട്ര സഭാ കാര്യാലയത്തിൽ പുനരാരംഭിച്ചതാണ്. അതിന് ഐക്യരാഷ്ട്ര സഭ നേതൃത്വം നൽകുന്നു. ഇതിനു സമാന്തരമായി റഷ്യയും ഇറാനും ടർക്കിയും ചേർന്നു നടത്തുന്ന സമാധാന ചർച്ചകൾ കസാക്കിസ്ഥാനിലും നടക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മാക്രോണിനു മാർപാപ്പയുടെ അഭിനന്ദനം


വത്തിക്കാൻസിറ്റി: ഫ്രഞ്ച് പ്രസിഡന്‍റായി സ്ഥാനമേറ്റ ഇമ്മാനുവൽ മാക്രോണിന് ഫ്രാൻസിസ് മാർപാപ്പയുടെ അഭിനന്ദനം. യുവ നേതാവിന് കൂടതൽ നീതിയുക്തമായ സമൂഹം കെട്ടിപ്പടുക്കാൻ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. അതിനായി പിന്തുണ നൽകാൻ ദൈവത്തോടു പ്രാർഥിക്കുമെന്നും മാർപാപ്പ.

ഫ്രാൻസ്വ ഒളാന്ദ് ഫ്രഞ്ച് പ്രസിഡന്‍റായിരിക്കുന്പോൾ വത്തിക്കാനുമായുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല. ഒളാന്ദ് ഭരണകൂട നടപ്പാക്കിയ സ്വവർഗ വിവാഹ നിയമത്തിനെതിരേ വത്തിക്കാൻ ശക്തമായ ക്യാന്പയിൻ തന്നെ നടത്തിയിരുന്നതാണ്. സ്വവർഗരതിക്കാരൻ എന്നു സ്വയം പ്രഖ്യാപിച്ച ആളെ ഫ്രാൻസിന്‍റെ വത്തിക്കാൻ അംബാസഡറായി സ്വീകരിക്കുന്നതിനു വിസമ്മതിക്കുകയും ചെയ്തിരുന്നു.

എന്നാൽ, മാക്രോണ്‍ കടുത്ത ദൈവ വിശ്വാസിയും കത്തോലിക്കാ സഭാംഗവുമാണ്. ജെസ്യൂട്ട് വിദ്യാഭ്യാസവും അദ്ദേഹം നേടിയിട്ടുണ്ട്. ഇതേ ഓർഡനിൽ നിന്നാണ് ഫ്രാൻസിസ് പാപ്പയും വരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ 2017 19 വർഷത്തെ പ്രവർത്തനോദ്ഘാടനം


ബോൾട്ടൻ: യുക്മ നോർത്ത് വെസ്റ്റ് റീജിയന്‍റെ ചരിത്രത്തിൽ ഇദംപ്രദമമായി 2017 19 വർഷങ്ങളിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം യുക്മ ദേശീയ അദ്ധ്യക്ഷൻ മാമ്മൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യുകെ മലയാളി സമൂഹം നെഞ്ചിലേറ്റിയ യുക്മയെന്ന പ്രസ്ഥാനം കഴിഞ്ഞകാലങ്ങളിൽ ചെയ്തു വന്നിരുന്ന നല്ല പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകുന്നതിനൊപ്പം യുകെയിലെ മലയാളി സമൂഹത്തിനും പ്രത്യേകിച്ച് നമ്മുടെ കുട്ടികൾക്കും, യുവാക്കൾക്കും ഉപകാരപ്രദമായ നൂതന ആശയങ്ങളും പദ്ധതികളും, ചാരിറ്റി പ്രവർത്തനങ്ങളും പ്രവർത്തിപഥത്തിലെത്തിക്കുവാനാണ് തന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കി. യുക്മ നോർത്ത് വെസ്റ്റ് റീജിയന്‍റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിന്നു മാമ്മൻ ഫിലിപ്പ്.

തുടർന്ന് യുക്മ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്‍റ് ഷീജോ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോസത്തിന് സെക്രട്ടറി തങ്കച്ചൻ എബ്രഹാം സ്വാഗതവും യുക്മ നാഷണൽ ട്രഷറർ അലക്സ് വർഗ്ഗീസ്, ജോയിന്‍റ് സെക്രട്ടറി സിന്ധു ഉണ്ണി, ദേശീയ സമിയംഗം തന്പി ജോസ് തുടബിയവർ ആശംകളും അർപ്പിച്ചു. റീജിയൻ വൈസ് പ്രസിഡന്‍റ്് ഷാജി തോമസ് വരാക്കുടി, ജോയിന്‍റ് സെക്രട്ടറി ഹരികുമാർ പി.കെ, ട്രഷറർ എബി, സ്പോർട്സ് കോഡിനേറ്റർ സാജു കാവുങ്ങ തുടങ്ങിയവർ സംബന്ധിച്ചു.

ഭാഗ്യക്കുറി ടിക്കറ്റുകളുടെ വിപ്പനയുടെ ഉദ്ഘാടനം മുൻ ബോൾട്ടൻ മലയാളി അസോസിയേഷൻ പ്രസിഡൻറും യുക്മയുടെ നോർത്ത് വെസ്റ്റ് റീജിയന്‍റെ സ്ഥാപക നേതാക്കളിലൊരാളുമായ ഫിലിപ്പ് കൊച്ചിട്ടിക്ക് ടിക്കറ്റ് കൈമാറി യുക്മ പ്രസിഡൻറ് നിർവ്വഹിച്ചു.

റിപ്പോർട്ട്: അലക്സ് വർഗീസ്

സിഖുകാരുടെ കൃപാണ്‍; ഇറ്റാലിയൻ കോടതി വിധി


റോം: ഇന്ത്യൻ വംശജരായ സിഖുകാർ മതാചാരപ്രകാരമുള്ള കൃപാണ്‍ കൊണ്ടു നടക്കുന്നതിനെതിരേ ഇറ്റാലിയൻ കോടതിയുടെ വിധി. കുടിയേറ്റക്കാർക്ക് പ്രാദേശിക സമൂഹത്തിന്‍റെ മൂല്യങ്ങളുമായി ചേർന്നു പോകാൻ ബാധ്യതയുണ്ടെന്നും കോടതി വിധിച്ചു. സിഖുകാർ സദാസമയം കൈയിൽ കരുതണമെന്ന് അനുശാസിക്കപ്പെടുന്ന അഞ്ച് വസ്തുക്കളിലൊന്നാണ് കൃപാണ്‍ എന്നറിയപ്പെടുന്ന ചെറിയ കത്തി. നിരവധി വിദേശ രാജ്യങ്ങളിൽ ഇത് നിയമപരമായി ചോദ്യം ചെയ്യപ്പെടുന്നു.

2006ലാണ് കൃപാണ്‍ ആദ്യമായി ഒരു വിദേശരാജ്യത്ത് നിരോധിക്കപ്പെടുന്നത്, ഡെൻമാർക്കിലായിരുന്നു ഇത്. ബെൽജിയത്തിലും യുകെയിലും നിരോധനം വന്നെങ്കിലും പിന്നീട് മതാചാരമെന്ന നിലയിൽ ഉത്തരവുകൾ പിൻവലിക്കപ്പെട്ടിരുന്നു.

കൃപാണ്‍ കൈവശം വച്ചതിന് 2000 യൂറോ പിഴ വിധിക്കപ്പെട്ട സിഖ് യുവാവ് നൽകിയ അപ്പീലിലാണ് ഇപ്പോൾ ഇറ്റാലിയൻ കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. കൃപാണ്‍ ആയുധമല്ലെന്നും മത ചിഹ്നമാണെന്നുമുള്ള വാദം കോടതി അംഗീകരിച്ചില്ല.

<യ>റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ബ്രെക്സിറ്റിൽ മയം വേണ്ടെന്ന് ജർമൻ കന്പനികൾ


ബർലിൻ: ബ്രെക്സിറ്റ് നടപ്പാക്കുന്പോൾ ബ്രിട്ടനോട് ഒരു മയവും കാണിക്കേണ്ട ആവശ്യമില്ലെന്ന് പ്രമുഖ ജർമൻ കന്പനികളിൽ പകുതിയും അഭിപ്രായപ്പെടുന്നതായി സർവേ റിപ്പോർട്ട്.

യുകെയെ ഏകീകൃത വിപണിയിൽനിന്ന് പൂർണമായി ഒഴിവാക്കുന്ന തരത്തിൽ തന്നെ ബ്രെക്സിറ്റ് നടപ്പാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ചരക്ക് നീക്കം, മൂലധനം, സേവനം, തൊഴിൽ എന്നിവയുടെ കാര്യത്തിൽ സ്വാതന്ത്ര്യം അനുവദിക്കപ്പെടുന്നില്ലെങ്കിൽ യുകെയ്ക്ക് ഏകീകൃത വിപണിയിൽ തുടരാൻ അർഹതയില്ലെന്നാണ് സർവേയിൽ പങ്കെടുത്ത കന്പനികളിൽ 49 ശതമാനവും അഭിപ്രായപ്പെടുന്നത്.

യുകെ ഏകീകൃത വിപണിയിൽ തുടരണമെന്ന് ആവശ്യപ്പെട്ടത് 26 ശതമാനം കന്പനികൾ മാത്രം. ഇതിനായി സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്നും ഇവർ. മറ്റൊരു 25 ശതമാനം പേർ ആവശ്യപ്പെട്ടത് യൂറോപ്യൻ യൂണിയൻ യുകെയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവയ്ക്കണമെന്നാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

പി.വി എവുജിൻ(പീയുസ്) പാറത്താഴം നിര്യാതനായി


സൂറിച്: സ്വിസ്സ് മലയാളികളായ ജോസ് പാറത്താഴം, ഇമ്മാനുവേൽ പാറത്താഴം എന്നിവരുടെ സഹോദരൻ , പി.വി എവുജിൻ (പീയുസ്) പാറത്താഴം നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (18/05/2017) ഉച്ചകഴിഞ്ഞ് മൂന്നിന് സ്വവസതിയിൽ ആരംഭിച്ച് കരിമണ്ണൂർ സെന്‍റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടക്കും.

ഭാര്യ: ഗ്രേസി എവുജിൻ, ഇരട്ടയാർ ഞാലിപ്പറന്പിൽ കുടുംബാംഗം. മക്കൾ: ജിജി, ജിഷ, ജോജി (പരേതൻ). മരുമക്കൾ: തോമസ് വർക്കി ചെമ്മരപ്പള്ളിൽ, ലിബിൻ പൗലോസ് മഠത്തിക്കുന്നേൽ. സഹോദരങ്ങൾ: പി.വി. ജോർജ്ജ്, സിസ്റ്റർ നിർമ്മല എംഎസ്ജെ, സിസ്റ്റർ ആൻ ഹോളിക്രോസ്, പി വി മൈക്കിൽ, പി വി അഗസ്റ്റിൻ, പി വി ഡാമിയൻ മോളിമോഹൻ, പി വി ജോസ്, പി വി ഇമ്മാനുവേൽ.

ഫോണ്‍: 04862 061522

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

വിഥിൻഷോ സെന്‍റ തോമസ് സീറോ മലബാർ ഇടവകയുടെ സ്പോർട്സ് ഡേ ആവേശോജ്ജ്വലമായി


മാഞ്ചസ്റ്റർ: വിഥിൻഷോ സീറോ മലബാർ ഇടവകയുടെ ഫാമിലി ഫെസ്റ്റും കുടുംബ യൂണിറ്റുകളുടെയും സണ്‍ഡേ സ്കൂൾ കുട്ടികളുടെയും സ്പോർട്സ് ഡേ ആഘോഷങ്ങളും കഴിഞ്ഞ ദിവസം വിഥിൻഷോ സെന്‍റ് ജോണ്‍സ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ടീമുകൾ അണിനിരന്ന വർണശബളമായ മാർച്ച് പാസ്റ്റോടെയാണ് കായിക മേളക്ക് തുടക്കം കുറിച്ചത്. അലക്സ് വർഗ്ഗീസ് നയിച്ച സെന്‍റ് ഏവുപ്രസ്യാ ടീമും, ജയ്സൻ ജോബ് നയിച്ച സെൻറ് തോമസ് ടീമും നേതൃത്വം നൽകി മാർച്ച് പാസ്റ്റിന് ഇടവക വികാരി റവ.ഡോ. ലോനപ്പൻ അറങ്ങാശ്ശേരി അഭിവാദ്യം സ്വീകരിച്ചു.

തുടർന്ന് സണ്‍ഡേ സ്കൂൾ കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ നടന്നു. ഉച്ചഭക്ഷണത്തിന് ശേഷം മുതിർന്നവരുടെയും കായിക മത്സരങ്ങൾ നടന്നു. തുടർന്ന് നടന്ന സമ്മാനദാനത്തിൽ വിജയിച്ച ടീമുകൾക്കുള്ള ട്രോഫികൾ വികാരി ഡോ.ലോനപ്പൻ അറങ്ങാശ്ശേരി വിതരണം ചെയ്തു. മാർച്ച് പാസ്റ്റിലും, മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയന്‍റുകളും കരസ്ഥമാക്കി സെൻറ് ഏവുപ്രാസ്യാ ടീം വിജയികളായി. സെന്‍റ്.തോമസ് ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ട്രസ്റ്റിമാരായ ബിജു ആന്‍റണി, ട്വിങ്കിൾ ഈപ്പൻ, സുനിൽ കോച്ചേരി, സണ്‍ഡേ സ്കൂൾ പ്രധാന അധ്യാപകൻ ബോബി ആലഞ്ചേരി പാരീഷ് കമ്മിറ്റി അംഗങ്ങൾ സണ്‍ഡേ സ്കൂൾ അധ്യാപകർ തുടങ്ങിയവർ കായിക മേളക്ക് നേതൃത്വം നല്കി.

റിപ്പോർട്ട്: അലക്സ് വർഗീസ്

 
 
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.