മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു
Thursday, May 9, 2024 11:16 AM IST
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ ലെ​സ്റ്റ​റി​ൽ ഒ​രു മ​ല​യാ​ളി ഫു​ട്ബോ​ൾ ടീം ​രൂ​പീ​ക​രി​ച്ചു. മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് എ​ഫ്സി ലെ​സ്റ്റ​റി​ലെ മ​ല​യാ​ളി ഫു​ട്ബോ​ൾ പ്രേ​മി​ക​ളു​ടെ​യും ക​ളി​ക്കാ​രു​ടെ​യും സ്വ​പ്ന​സാ​ക്ഷാ​ത്കാ​രാ​മാ​യി.

പ്ര​വാ​സ​ത്തി​ലും ഫു​ട്ബോ​ൾ എ​ന്ന വി​കാ​രം മ​ന​സി​ൽ കൊ​ണ്ടു ന​ട​ക്കു​ന്ന കു​റ​ച്ച് മ​ല​യാ​ളി​ക​ൾ ക്യാ​പ്ട​ൻ മോ​ർ​ഗ​ൻ എ​ന്ന ചെ​റി​യൊ​രു വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ​യി​ൽ ആ​രം​ഭി​ച്ച് ഇ​ന്നു മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് എ​ഫ്സി എ​ന്നൊ​രു ഫു​ട്ബോ​ൾ ടീ​മാ​യി മാ​റി​യി​രി​ക്കു​ന്നു.



ക്ല​ബി​ന്‍റെ ജ​ഴ്സി പ്ര​കാ​ശ​നം ലെ​സ്റ്റ​റി​ലെ സെ​ന്‍റ് ക്രി​സ്പി​ൻ ഹാ​ളി​ൽ വ​ച്ച് ന​ട​ന്നു. ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് എ​ട​ത്വ, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ അ​ജ​യ് പെ​രു​മ്പ​ല​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് ടീം ​സ്പോ​ൺ​സ​ർ ഫോ​ക്ക​സ് ഇ​ൻ​ഷു​റ​ൻ​സ് എം​ഡി ഷി​ജോ ജോ​സ​ഫി​ന് ജ​ഴ്സി ന​ൽ​കി​കൊ​ണ്ട് പ്ര​കാ​ശ​നം ചെ​യ്തു.

ജോ​ർ​ജ് എ​ട​ത്വ, ടീം ​മാ​നേ​ജ​ർ പ്രി​യ​ദ​ർ​ശ​ൻ ഷി​ജോ ജോ​സ​ഫ്, മോ​നി ഷി​ജോ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ൽ​കെ​സി മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ്, മു​ൻ സെ​ക്ര​ട്ട​റി അ​ജീ​ഷ് കൃ​ഷ്ണ​ൻ, ക​ലാ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ അ​നീ​ഷ് ജോ​ൺ തു​ട​ങ്ങി ലെ​സ്റ്റ​റി​ലെ ശ്ര​ദ്ധേ​യ​മാ​യ വ്യ​ക്തി​ത്വ​ങ്ങ​ളും ടീം ​അം​ഗ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും ച​ട​ങ്ങി​ന് സാ​ക്ഷി​ക​ളാ​യി.



ടീം ​അം​ഗ​ങ്ങ​ൾ: പ്രി​യ​ൻ (മാ​നേ​ജ​ർ), അ​ജി​ത് (ക്യാ​പ്റ്റ​ൻ), യാ​സി​ൻ (വൈ​സ് ക്യാ​പ്റ്റ​ൻ), ആ​ന​ന്ദ്, വി​ഷ്ണു, അ​ശ്വി​ൻ, അ​തു​ൽ, എ​ബി​ൻ, ഫെ​യ്ത്, ജി​നോ, ജോ​ണി, ആ​ന​ന്ദ്‌, ലി​ബി​ൻ, നി​മ​ൽ, സ​ച്ചി​ൻ, ഷാ​മു​റ.