കൊളോണ്‍ കേരള സമാജം കുടുംബസംഗമം മാർച്ച് 11 ന്
Wednesday, February 15, 2017 10:19 AM IST
കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം നടത്തുന്നു. മാർച്ച് 11 ന് (ശനി) വൈകുന്നേരം ആറിന് കൊളോണ്‍ റാഡർത്താലിലെ സെന്‍റ് മരിയ എംഫേഗ്നസ് ദേവാലയ പാരീഷ് ഹാളിലാണ് (ബ്രൂലർ സ്ട്രാസെ 122, 50968,കൊളോണ്‍, റാഡർബർഗ്) പരിപാടികൾ.

സമാജത്തിന്‍റെ ഈ വർഷത്തെ പൊതുപരിപാടികൾ: ഏപ്രിൽ 11 ന് ബ്രൂളിലെ കൊട്ടാര സന്ദർശനം, മേയ് 15 ന് വാർഷിക പൊതുയോഗവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും. ജൂണ്‍ 23 ന് ഇന്ത്യൻ വീക്ക് ഉദ്ഘാടനം, ജൂലൈ 15,16 കർഷകശ്രീ തെരഞ്ഞെടുപ്പ്, ജൂലൈ 21 യൂത്ത് മീറ്റ്, ഓഗസ്റ്റ് 27 ന് കൊളോണ്‍ പൊക്കാൽ ചീട്ടുകളി മൽസരം, സെപ്റ്റംബർ 9 ന് ഓണാഘോഷം, സെപ്റ്റംബർ 29 ന് കാർഷിക ക്ലാസ്, ഒക്ടോബർ 5 ന് പാചക ക്ലാസ്, ഒക്ടോബർ 30 ന് ബീയർ കന്പനി സന്ദർശനം.

വിവരങ്ങൾക്ക്: ജോസ് പുതുശേരി (പ്രസിഡന്‍റ്) 02232 34444, ഡേവീസ് വടക്കുംചേരി (ജനറൽ സെക്രട്ടറി) 0221 5904183, ഷീബ കല്ലറയ്ക്കൽ (ട്രഷറർ) 0221 6808400, സെബാസ്റ്റ്യൻ കോയിക്കര (വൈസ് പ്രസിഡന്‍റ്) 0211 413637, ജോസ് കുന്പിളുവേലിൽ (കൾച്ചറൽ സെക്രട്ടറി) 02232 962366, പോൾ ചിറയത്ത് (സ്പോർട്സ് സെക്രട്ടറി) 02403 35108, ജോസ് നെടുങ്ങാട് (ജോ.സെക്രട്ടറി) 02236 45048, ഹോട്ട്ലൈൻ 0176 56434579, 0173 2609098.

വെബ്സൈറ്റ്: http://www.keralasamajamkoeln.de

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ