കല കുവൈറ്റ് സാൽമിയ, അബു ഹലീഫ സെന്റർ, മെഹ്ബൂള നോർത്ത് യൂണിറ്റുകൾക്ക് പുതിയ നേതൃത്വം
Thursday, December 1, 2016 8:14 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മുപ്പത്തിയെട്ടാമത് വാർഷിക സമ്മേളനങ്ങൾക്ക് മുന്നോടിയായി സാൽമിയ, അബു ഹലീഫ സെന്റർ, മെഹ്ബൂള നോർത്ത് യൂണിറ്റ് സമ്മേളനങ്ങൾ സമാപിച്ചു. സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നിലപാടുകളിൽ പ്രധിഷേധിച്ച് സമ്മേളനങ്ങളിൽ പ്രമേയങ്ങൾ പാസാക്കി.

കല സാൽമിയ യൂണിറ്റ് സമ്മേളനം വി.വി. ദക്ഷിണാമൂർത്തി നഗറിൽ കേന്ദ്രകമ്മിറ്റിയംഗം ടി.വി. ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം ജെ. സജി അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ യൂണിറ്റ് കൺവീനർ മധു വാർഷികറിപ്പോർട്ടും സാമ്പത്തികറിപ്പോർട്ടും അവതരിപ്പിച്ച് പാസാക്കി. ചർച്ചകൾക്ക് കേന്ദ്രകമ്മിറ്റി അംഗം അനിൽകുമാർ, ഹിക്മത്ത് എന്നിവർ മറുപടി പറഞ്ഞു. സാൽമിയ മേഖല സെക്രട്ടറി രമേശ് കണ്ണപുരം, പ്രസിഡന്റ് വിനോദ്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ അരുൺകുമാർ, സജിത്ത് കടലുണ്ടി മേഖല ഭാരവാഹികളായ കിരൺ, സുജിത് ഗോപിനാഥ്, വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രവർത്തന സൗകര്യാർഥം സാൽമിയ അമാൻ, സാൽമിയ എന്ന രണ്ടു യൂണിറ്റുകളായി വിഭജിച്ചു. സാൽമിയ അമാൻ യൂണിറ്റിന്റെ ഭാരവാഹികളായി ജോസഫ് നാനി കൺവീനറും പ്രജീഷ്, ഷിജുകുട്ടി എന്നിവർ ജോയിന്റ് കൺവീനർമരായുള്ള 11 അംഗ എക്സിക്യൂട്ടീവിനെയും സാൽമിയ യൂണിറ്റിൽ ശരത്ചന്ദ്രൻ കൺവീനറായും ശൈലേഷ്, ഫിലിപ്പോസ് എന്നിവർ ജോയിന്റ് കൺവീനർമരായുള്ള 11 അംഗ എക്സിക്യൂട്ടീവിനെയും സമ്മേളനം തിരഞ്ഞെടുത്തു. 40 അംഗ മേഖല സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. വിനോദ് പിള്ള, ശരത്ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

മംഗഫ് കല സെന്ററിൽ നടന്ന അബുഹലീഫ സെന്റർ യൂണിറ്റ് സമ്മേളനം കല കുവൈത്ത് ജോയിന്റ് സെക്രട്ടറി സി.എസ്. സുഗതകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് അംഗം രാജൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് കൺവീനർ ബിജു രവീന്ദ്രൻ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ച് പാസാക്കി. മേഖല സെക്രട്ടറി മുസ്ഫർ, കേന്ദ്ര കമ്മിറ്റി അംഗം നാസർ മേഖല കമ്മിറ്റി അംഗം പി.ആർ.ബാബു എന്നിവർ സംസാരിച്ചു. അബുഹലീഫ സെന്റർ യൂണിറ്റിന്റെ കൺവീനറായി പ്രസാദ്, സോനു, രാജൻ എന്നിവർ ജോയിന്റ് കൺവീനർമാരുമായുള്ള യൂണിറ്റ് എക്സിക്യുട്ടീവിനേയും മേഖല സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു. രതീഷ് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബിജു രവീന്ദ്രൻ, കൺവീനർ പ്രസാദ് എന്നിവർ പ്രസംഗിച്ചു.

മെഹ്ബൂള ഓഡിറ്റോറിയത്തിൽ നടന്ന മെഹ്ബൂള നോർത്ത് യൂണിറ്റ് സമ്മേളനം കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗം ടി.വി. ഹിക്മത് ഉദ്ഘാടനം ചെയ്തു. യൂണിറ്റംഗം ഓമനക്കുട്ടൻ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് കൺവീനർ പ്രജോഷ് അവതരിപ്പിച്ച കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും ചർച്ചകൾക്കുശേഷം പാസാക്കി. മേഖലാ പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, മേഖലാ കമ്മിറ്റി അംഗങ്ങളായ പി.ആർ.ബാബു, ബിനു ചമ്പക്കുളം എന്നിവർ സംസാരിച്ചു. മെഹ്ബൂള നോർത്ത് യൂണിറ്റിന്റെ കൺവീനറായി ഓമനക്കുട്ടൻ, മനോജ്, ബേസിൽ എന്നിവർ ജോയിന്റ് കൺവീനർമാരുമായുള്ള യൂണിറ്റ് എക്സിക്യുട്ടീവിനേയും മേഖല സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു. മനോജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ബിനീഷ്, കൺവീനർ ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ