ലോക സഹിഷ്ണുത ദിനം ആചരിച്ചു
Friday, November 18, 2016 9:56 AM IST
ദുബായ്: ലോക സഹിഷ്ണുത ദിനത്തിന്റെ ഭാഗമായി യുഎഇ സഹിഷ്ണുത വകുപ്പ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി സംഘടിപ്പിച്ച സഹിഷ്ണുത സന്ദേശ സമ്മേളനത്തിൽ ദുബായ് കെഎംസിസിയും പങ്കാളികളായി.

ബുർജ് ഖലീഫ സമുച്ചയത്തിലെ ബുർജ് പാർക്കിൽ നടന്ന സമ്മേളനത്തിൽ യുഎഇ സഹിഷ്ണുത വകുപ്പ് മന്ത്രി ഷെയ്ഖ് ലുബ്ന ബിൻത് ഖാലിദ് അൽ ഖിസിമി മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ വിവിധ രാഷ്ര്‌ടിക്കാരും വ്യത്യസ്ത മത പുരോഹിതരും പണ്ഡിതന്മാരും സംസാരിച്ചു. സഹിഷ്ണുത സന്ദേശം നൽകുന്ന പതാകയുമായി ജനങ്ങൾ പങ്കെടുത്ത ഘോഷയാത്രയും നടത്തി. പരിപാടിയിൽ മുസ്തഫ തിരൂർ, ആവയിൽ ഉമ്മർ, അഡ്വ. സാജിദ് അബൂബക്കർ, മുഹമ്മദ് പട്ടാമ്പി, അഷ്റഫ് കൊടുങ്ങല്ലൂർ, ആർ. ഷുക്കൂർ, മുസ്തഫ വേങ്ങര, ഇ.ആർ. അലി മാസ്റ്റർ, മൂസ കോയമ്പരം തുടങ്ങിയ കെഎംസിസി നേതാക്കളും ഒട്ടേറെ പ്രവർത്തകരും അണിനിരന്നു.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ