കേളി യാത്രയയപ്പു നൽകി
Thursday, October 20, 2016 3:17 AM IST
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ സജീവപ്രവർത്തകനും ബത്ഹ ഏരിയ ബത്ഹ സെന്റർ യൂണിറ്റ് അംഗവുമായ കെ.കെ. ശശീന്ദ്രന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി.

തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയായ ശശീന്ദ്രൻ കഴിഞ്ഞ 28 വർഷമായി ബത്ഹയിലെ ലാവണ്യ ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്നു. കേളി ഓഫീസിൽ ചേർന്ന യാത്രയയപ്പു യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് രാജേഷ് കടപ്പാടി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ.പി. ബാബു, രക്ഷാധികാരി കമ്മിറ്റി അംഗം ദസ്താഗീർ, കേളി സെക്രട്ടറി റഷീദ് മേലേതിൽ, ഏരിയ സെക്രട്ടറി സുധാകരൻ കല്യാശേരി, ഏരിയ വൈസ് പ്രസിഡന്റ് അലി താണിയൻ, ഏരിയ ട്രഷറർ സി.ടി. പ്രകാശൻ, ബത്ഹ രക്ഷാധികാരി കൺവീനർ ശിവദാസൻ കുറ്റിവയലിൽ, ഏരിയ കമ്മിറ്റി അംഗം സാജിദ് കാളികാവ്, യൂണിറ്റ് ജോയിന്റ് സെക്രട്ടറി ധനേഷ്, യൂണിറ്റ് ജോയിന്റ് ട്രഷറർ സൗബീഷ്, ഇസ്മയിൽ തടായിൽ എന്നിവർ സംസാരിച്ചു. ശശീന്ദ്രന് യൂണിറ്റ് സെക്രട്ടറി ഉപഹാരം സമ്മാനിച്ചു. തുടർന്ന് ശശീന്ദ്രൻ മറുപടി പ്രസംഗം നടത്തി.