തനിമ ജിദ്ദ നോർത്ത് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു
Tuesday, October 11, 2016 5:35 AM IST
ജിദ്ദ: തനിമ ജിദ്ദ നോർത്ത് സേവന വിഭാഗം ജിദ്ദ മിലിറ്ററി ആശുപത്രിയുമായി സഹകരിച്ച് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. തഹ്ലിയ ഷോപ്പിംഗ് മാളിനു മുമ്പിൽ നടന്ന ക്യാമ്പ് മിലിറ്ററി ആശുപത്രി പ്രതിനിധി മേജർ സാദ് അൽ സഹ്റാനി ഉദ്ഘാടനം ചെയ്തു. മുനീർ വിളയങ്കോട്, അജ്മൽ അബ്ദുൽ ഗഫൂർ, മൻസൂർ അഹമ്മദ് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ