കുവൈത്ത് ഒഐസിസി ഗാന്ധിജയന്തി ആഘോഷിച്ച
Tuesday, October 4, 2016 4:45 AM IST
കുവൈത്ത്: ഒഐസിസി നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയാഘോഷം സംഘടിപ്പിച്ചു. അബാസിയ ഫോക്ക് ഹാളിൽ നടന്ന ഗാന്ധിജയന്തിയാഘോഷം ദേശീയ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സമുവൽ ചാക്കോ കാട്ടൂർ കളിക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ എബി വാരിക്കാട്, ചാക്കോ ജോർജുകുട്ടി, സെക്രട്ടറി എം.എ. നിസാം, വെൽഫയർ കമ്മിറ്റി ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കടലുണ്ടി, ഒഐസിസി വയനാട് ജില്ലാ കമ്മിറ്റി അംഗം മാണി ചാക്കോ വയനാട്, ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മരാമൺ, സെക്രട്ടറി സുരേഷ് മാത്തൂർ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ