ശാസ്ത്രീയ സംഗീത കച്ചേരി ഒക്ടോബർ 14ന്
Tuesday, October 4, 2016 4:45 AM IST
കുവൈത്ത്: നവരാത്രിയോടനുബന്ധിച്ച് സഭ ശാസ്ത്രീയ സംഗീത കച്ചേരി നടത്തുന്നു. ഒക്ടോബർ 14ന് (വെള്ളി) സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഓഫ് കുവൈത്ത് ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറു മുതലാണ് പരിപാടി. പ്രശസ്ത കർണാടക സംഗീത വിദഗ്ധനും തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സംഗീത കോളജ് പ്രധാന അധ്യാപകനുമായ ആലപ്പുഴ ശ്രീകുമാറിന്റെ നേതൃത്വത്തിലായിരിക്കും സംഗീത കച്ചേരി അരങ്ങേറുക. തൃക്കൊടിത്താനം ശ്രീരാഗ് (വയലിൻ), പെരുന്ന ഹരികുമാർ (മൃദംഗം), രാകേഷ് രാമകൃഷ്ണൻ (ഘടം) എന്നിവരും വേദിയിൽ അണിനിരക്കും. പ്രവേശനം സൗജന്യമായിരിക്കും.

പരിപാടി അടുത്തയിടെ തൃച്ചി ഗണേശന് സ്മരണാഞ്ജലിയായി സമർപ്പിക്കുന്നു എന്നത് സഭയുടെ ഗുരുസ്മരണയെ അനുകരണീയമാക്കാനുതകുന്നതാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ