ഐഎസ്സി മലയാള വിഭാഗം അവാർഡ് രഞ്ജി പണിക്കർ ഏറ്റുവാങ്ങി
Saturday, October 1, 2016 8:05 AM IST
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് മസ്കറ്റ് മലയാള വിഭാഗം ഈ വർഷത്തെ സാംസ്കാരിക അവാർഡ് രഞ്ജി പണിക്കർ ഏറ്റുവാങ്ങി.

റൂവി അൽഫലാജ് ഹോട്ടലിൽ ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ മലയാളവിഭാഗം കൺവീനർ ഗോപാലൻകുട്ടി കാരണവർ അവാർഡ് സമ്മാനിച്ചു.

27 വർഷമായി മലയാള സിനിമക്ക് നൽകിയ സേവനങ്ങൾ കണക്കിലെടുത്താണ് മലയാള വിഭാഗം ഇത്തവണത്തെ സാംസ്കാരിക അവാർഡിന് രഞ്ജി പണിക്കരെ തിരഞ്ഞെടുത്തതെന്ന് കൺവീനർ അറിയിച്ചു.

<ആ>റിപ്പോർട്ട്: സേവ്യർ കാവാലം