ജിദ്ദ: ഒതായി ചാത്തല്ലൂർ പ്രദേശത്തുനിന്നും ഇ വർഷത്തെ ഹജ്ജിനു വന്ന മുഴുവൻ ഹാജിമാർക്കും ഷറഫിയ ലക്കി ദർബാറിൽ സ്വീകരണവും വാർഷിക പൊതുയോഗവും സംഘടിപ്പിച്ചു.
പി.വി. അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു. നൗഷാദ് വെള്ളാരംപാറ അധ്യക്ഷത വഹിച്ചു. കെ.പി. സുനീർ പ്രവർത്തന റിപ്പോർട്ടും ഹബീബ് കാഞ്ഞിരാല സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സുൾഫിക്കർ ഒതായി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലത്തീഫ് കമ്പളത്ത്, പി.കെ. സജീർ, ഹംസ ചമല, പി.സി. റഷീദ്, ടി.കെ. കബീർ, ബാബു കാരപ്പഞ്ചേരി, ഫാസിൽ ഒതായി എന്നിവർ സംസാരിച്ചു. ഹാജിമാരായ ടി.കെ. ബീരാൻ കുട്ടി മാസ്റ്റർ, കെ.സി. അഹമ്മദ് കുട്ടി മാസ്റ്റർ, അമ്മിനിക്കാടൻ കുഞ്ഞലവി, കെ.പി. മുഹമ്മദ് കുട്ടി, കടൂരൻ പോക്കർ, അമ്മിനിക്കാടൻ ഉമൈബ, സി.റ്റി. നിയാസ്, പി.കെ. നഫീസ, ഒ.കെ.എസ് മുഹമ്മദ്, അഹമ്മദ് കുട്ടി, മമ്മദു വികെ പടി എന്നിവരും അവരുടെ ഭാര്യമാരും സീകരണത്തിനും ഉപഹാരത്തിനും നന്ദി പറഞ്ഞു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ