യുഎഫ്എം എഫ്ബി ഫ്രന്റ്സ് ഓണാഘോഷം നടത്തി
Tuesday, September 20, 2016 8:01 AM IST
കുവൈത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ സോഷ്യൽ നെറ്റ്വർക്കിംഗ് സംഘടനയായ യുഎഫ്എം എഫ്ബി ഫ്രന്റ്സ് സെപ്റ്റംബർ 16ന് അബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ ഓണാഘോഷം ‘ഇലയൂട്ട് 2016’ സംഘടിപ്പിച്ചു.

കുവൈത്തിലെ ഇന്ത്യൻ എംബസി പ്രതിനിധി തോമസ് ജോസഫ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തോമസ് ജോസഫിനുള്ള സ്നേഹോപഹാരം ചടങ്ങിൽ അധ്യക്ഷത വഹിച്ച തോമസ് ഹൈഡൻ സമ്മാനിച്ചു. യുഎഫ്എം സാഹിത്യവേദിയുടെ ആദ്യ പ്രോജക്ടായ കവിതാ സമാഹാരം മഴനൂലുകളുടെ കവർ പേജ് വർഗീസ് പുതുക്കുളങ്ങര പ്രകാശനം ചെയ്തു. കുവൈത്ത് ഇന്ത്യൻ കുടിയേറ്റ ചരിത്രം പുസ്തകത്തിന്റെ ഗ്രന്ഥകാരനായ സാം പൈനമൂടിനെയും കുവൈത്തിലെ പ്രമുഖ ഗായികയായ റബേക്ക വർഗീസിനെയും ആദരിച്ചു. സത്താർ കുന്നിൽ, ചെസിൽ രാമപുരം, ലൂസിയ വില്യംസ്, മാത്യു വർഗീസ് എന്നിവർ സമ്മാനദാനം നിർവഹിച്ചു.

ജോസ് ജേക്കബ്, ദീപക് കൊച്ചിൻ, നിരഞ്ജൻ തംബുരു, സുഭാഷ് മാറഞ്ചേരി, ഹബീബ് കാക്കൂർ, ടോം തോമസ്, അനൂപ് ബേബി എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ