പെരുന്നാൾ നിറവിൽ കെഐജി ഈദ് മൽഹാർ
Friday, September 16, 2016 3:41 AM IST
ഫഹാഹീൽ (കുവൈത്ത്): കെഐജി ഫഹാഹീൽ ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പെരുന്നാൾ പരിപാടി ഈദ് മൽഹാർ 2016 ശ്രദ്ധേയമായി. ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ ലബനൻ സ്വദേശിയായ വാജി അഹമദ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് മലയാള ഭാഷയിൽ സദസിനോട് സംവദിച്ച അദ്ദേഹം മികച്ച ശബ്ദ മാധുര്യത്തോടെ ഗാനങ്ങൾ ആലപിച്ചത് നിറകൈയടികളോടെയാണ് സദസ് എതിരേറ്റത്.

ചടങ്ങിൽ കെഐജി ഫഹാഹീൽ ഏരിയ പ്രസിഡന്റ് റഫീഖ് ബാബു അധ്യക്ഷത വഹിച്ചു. ചന്ദ്രൻ പറക്കുളം, നമിത ശിവകുമാർ, ഗഫൂർ എം.കെ, ഷിയാസ്, സുന്തുസ് നജീബ് എന്നിവർ പങ്കെടുത്ത മാപ്പിള ഗാനമേള പരിപാടിക്ക് കൊഴുപ്പേകി. കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കുമായി വ്യത്യസ്ത മത്സരങ്ങളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ഉസാമ, ഷിബിൻ, സുഹൈൽ, കെ.പി. നൗഫൽ, ഫവാസ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വാജി അഹമദ്, ചന്ദ്രൻ പറക്കുളം, നമിത ശിവകുമാർ എന്നിവർക്ക് ഉപഹാരം നല്കി അനുമോദിച്ചു. പ്രോഗ്രാം കൺവീനർ യൂനുസ് കാനോത്ത് പ്രസംഗിച്ചു. അബ്ദുൽ ബാസിത് ഖിറാഅത്ത് നടത്തി.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ