കുവൈത്ത് കെഎംസിസി ഈദ് സ്നേഹ സംഗമം നടത്തി
Thursday, September 15, 2016 6:59 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി. നാല്പതാം വാർഷികത്തോടനുബന്ധിച്ച് ബലി പെരുന്നാൾ ദിനത്തിൽ ഈദ് സ്നേഹ സംഗമം സംഘടിപ്പിച്ചു.

അബാസിയ കമ്യൂണിറ്റി ഹാളിൽ നടന്ന സംഗമം ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഏ.കെ ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു. കേരളത്തിലെ പ്രഗത്ഭ വാഗ്മി ഇബ്രാഹിം ഖലീൽ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. കുവൈത്ത് കെഎംസിസി ഉപദേശക സമിതി ചെയർമാൻ പി.എ.അബ്ദുൽ റഷീദ്, ഭാരവാഹികളായ ഇഖ്ബാൽ മാവിലാടം, സലാം ചെട്ടിപ്പടി, പ്രസിദ്ധ ഗ്രന്ഥകാരൻ ഹരീന്ദ്രൻ മാസ്റ്റർ, ഫാ. ഷാജി, ടി.പി. അബ്ദുൽ അസീസ്, ഉസ്മാൻ ദാരിമി, പ്രീതിമോൻ സാരഥി, അബ്ദുല്ലത്തീഫ് നീലഗിരി, ഷറഫുദ്ദീൻ കണ്ണേത്ത്, സിദ്ദീഖ് വലിയകത്ത്, ഗാലിബ് അൽ മഷ്ഹൂർ തങ്ങൾ കുവൈത്ത് കെഎംസിസി ജനറൽ സെക്രട്ടറി പി.എ.അബ്ദുൽ ഗഫൂർ വയനാട്, സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ