ഖബറടക്കം നടത്തി
Sunday, September 11, 2016 7:25 AM IST
അബുദാബി: അബുദാബിയിൽ നിര്യാതനായ പറമ്പത്ത് കുളങ്ങരപൊയിൽ അബുവിന്റെയും അയിശീബിയുടെയും മകനായ അബ്ദുൽ ജലീലി(53) ന്റെ ഖബറടക്കം നാട്ടിൽ നടത്തി.

വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. ഐജിജി ലോജിസ്റ്റിക്സ് കമ്പനിയിൽ ജീവനക്കാരനായിരുന്നു.

ഭാര്യ: നുസൈബ (അബുദാബി). മക്കൾ: തംജിദ, ഉമർ മുഖ്താർ, സെനിൻ (ഇരുവരും വിദ്യാർഥികൾ). മരുമകൻ: ഷാജഹാൻ (ലുലു എക്സ്ചേഞ്ച്, അബുദാബി).

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള