ഒഐസിസി കണ്ണമംഗലം സൗദി നാഷണൽ കമ്മിറ്റി രൂപീകരിച്ചു
Wednesday, September 7, 2016 7:15 AM IST
ജിദ്ദ: കണ്ണമംഗലം പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തനം ശക്‌തിപ്പെടുത്തുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്‌തിയാർജിച്ചു പ്രവർത്തിക്കുന്നതിനും വേണ്ടി സൗദിയിലെ വിവിധ ഏരിയകളിലുള്ള കണ്ണമംഗലത്തെ കോൺഗ്രസ് പ്രവർത്തകരെ കോർത്തിണക്കി ഒഐസിസി കണ്ണമംഗലം സൗദി നാഷണൽ കമ്മിറ്റി രൂപീകരിച്ചു.

ഉപദേശക സമിതി അംഗങ്ങളായി സാദിഖലി കോയിസൻ (ജിസാൻ), വി.പി. നാസർ (ജിദ്ദ), സക്കീറലി കണ്ണേത്ത് (ജിദ്ദ), നാസർ പുള്ളാട്ട് (ജിസാൻ), അഫ്സൽ പുളിയാളി (ജിദ്ദ), പി.എ. മുജീബ് എന്നിവരെ തെരഞ്ഞെടുത്തു.

ഭാരവാഹികളായി മജീദ് ചേറൂർ (പ്രസിഡന്റ്), എ.കെ. ഹംസ, ഷാഫി പൂചോലമാട്, വി.പി. സിദ്ദീഖ് (വൈസ് പ്രസിഡന്റുമാർ), വി.പി. കുട്ടി (ജനറൽ സെക്രട്ടറി), ബഷീർ കടക്കോട്ടിരി, മുസ്തഫ അച്ചനമ്പലം (ജോ.സെക്രട്ടറിമാർ), ആലുങ്ങൽ റസാഖ് (ട്രഷറർ), ഇല്യാസ് കണ്ണമംഗലം (ഓർഗനൈസിംഗ് സെക്രട്ടറി), മുനീർ കിളിനക്കോട് (വെൽഫെയർ), നാസർ സഫാരി (പിആർഒ), കെ.സി. ഷെരീഫ് (സ്പോർട്സ്), ബഷീർ അമ്പലവൻ (ആർട്സ്) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി കെ.സി. ഷഫീഖ്, അനിൽകുമാർ (അൽ ബാഹ), ഫൈസൽപനക്കത്ത്, ഹംസ കുട്ടി അചനമ്പലം, അയൂബ് എടക്കാപറമ്പ് (ദർബ്)

അസീസ് കിളി നക്കോട്, അസീസ്, കുഞ്ഞിമുഹമ്മദ് എടക്കാപറമ്പ്, സി.കെ. മുജീബ്, മൊയ്തീൻ കുട്ടി ചെങ്ങാനി, യു.എൻ. മുജീബ്, മുജീബ് എടക്കാപറമ്പ് (അബു അരീഷ്), പി.എ. യൂനുസ്, ശിഹാബ് ചെമ്പൻ, സുധാകരൻ എന്നിവരെയും തെരഞ്ഞെടുത്തു.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ